AI girlfriend

admin@10vision

’22 വർഷത്തെ പോലീസ് ജീവിതമാണ് അവസാനിച്ചത്. ജീവിക്കാൻ ഇനി എന്ത് ചെയ്യും എന്ന ചോദ്യം ബാക്കിയുണ്ട്’… പൊലീസ് സേനയിൽനിന്നും പിരിച്ചു വിട്ട സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്ന ഉമേഷ് വള്ളിക്കുന്ന് ൻ്റെ കുറിപ്പ്.

കോഴിക്കോട്:’കൊടുത്ത മറുപടി അവർക്ക് തൃപ്തികരമല്ലാത്തതായിനാൽ പിരിച്ചു വിടും എന്ന് പ്രതീക്ഷിച്ചിരുന്നു. പൊലീസ് സേനയിൽനിന്നും പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്ന ഉമേഷ് വള്ളിക്കുന്ന (യു ഉമേഷ്).പുറത്താക്കിയ ഉത്തരവ് നൽകാൻ വീട്ടിലെത്തിയ ഉദ്യോഗസ്ഥരുടെ നടപടികളെ വിമർശിച്ചും തനിക്കൊപ്പം നിന്നവർക്കെല്ലാം നന്ദി പറഞ്ഞുമാണ് ഉമേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്. ‘പത്തനംതിട്ട എസ്പിയുടെ പ്രത്യേക ദൂതൻ ഒരു കോൾ പോലും ചെയ്യാതെ വീട് കണ്ടുപിടിച്ച് കള്ളനെ പിടിക്കാൻ പോകുന്നത് പോലെ വാഹനമൊക്കെ ദൂരെ വെച്ച് പതുങ്ങി വന്ന് ബെല്ലടിക്കുകയായിരുന്നു. വീട്ടിൽ…

Read More

പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത. സലാല-കേരള സെക്ടറുകളിൽ എയർ ഇന്ത്യ സർവീസ് .

മസ്കറ്റ്: പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത. സലാല-കേരള സെക്ടറുകളലെ സര്‍വീസുകള്‍ പുനഃരാരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. അടുത്ത വർഷം മാര്‍ച്ച് ഒന്ന് മുതൽ സലാല-കോഴിക്കോട്, കൊച്ചി റൂട്ടുകളില്‍ പ്രതിവാരം രണ്ട് സർവീസുകള്‍ വീതം ഉണ്ടാകും. സലാലയിൽ നിന്ന് കോഴിക്കോടേക്ക് ശനി, ചൊവ്വ ദിവസങ്ങളിലും കൊച്ചിയിലേക്ക് വ്യാഴം, ഞായർ ദിവസങ്ങളിലുമാകും സര്‍വീസുകള്‍. തുടക്കത്തില്‍ 50 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുക. നേരത്തെ സമ്മര്‍ ഷെഡ്യൂളില്‍ സലാലയില്‍ നിന്നും കേരളത്തിലുള്ള മുഴുവന്‍ വിമാനങ്ങളും റദ്ദാക്കിയത് ദോഫാര്‍, അല്‍ വുസ്ത…

Read More

ഉന്നാവ് ബലാത്സംഗം കേസിൽ അതിജീവിത സുപ്രിംകോടതിയെ സമീപിക്കും

ന്യൂഡൽഹി:ഉന്നാവ് ബലാത്സംഗം കേസിൽ അതിജീവിത ഉടൻ സുപ്രിംകോടതിയെ സമീപിക്കു. ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രിംകോടതിയെ സമീപിക്കുക. കുൽദീപ് സിംഗ് സെൻഗറിന്റെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം അതിജീവിത സോണിയ ഗാന്ധി, രാഹുൽഗാന്ധി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയെയും, ആഭ്യന്തരമന്ത്രിയെയും കാണാനുള്ള ശ്രമങ്ങളും അതിജീവിത ആരംഭിച്ചു. ഉന്നാവോ ബലാത്സംഗ കേസിൽ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ചതിൽ ഇന്നലെ ഇന്ത്യ ഗേറ്റ് പരിസരത്ത് കോൺഗ്രസും അതിജീവിതയും പ്രതിഷേധിച്ചിരുന്നു. അതിജീവിതയെയും കുടുംബത്തെയും…

Read More

അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കാൻ ക്രിസ്മസ് സന്ദേശത്തിൽ ലിയോ പോപ്പ്ൻ്റെ ആഹ്വാനം.

റോം :അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കാൻ ക്രിസ്മസ് സന്ദേശത്തിൽ ലിയോ പോപ്പ്ൻ്റെ ആഹ്വാനം ക്രിസ്മസ് കഥ ക്രിസ്ത്യാനികളോട് ദരിദ്രരെയും അപരിചിതരെയും സഹായിക്കാനുള്ള അവരുടെ കടമയെ ഓർമ്മിപ്പിക്കണമെന്ന് ലിയോ പോപ്പ് പറഞ്ഞു. ഒരു സത്രത്തിൽ സ്ഥലമില്ലാത്തതിനാൽ യേശു ഒരു തൊഴുത്തിൽ ജനിച്ചു എന്ന കഥ, ആവശ്യക്കാരെ സഹായിക്കാൻ വിസമ്മതിക്കുന്നത് ദൈവത്തെ തന്നെ നിരസിക്കുന്നതിന് തുല്യമാണെന്ന് അനുയായികൾക്ക്കാണിച്ചുതരുന്നുവെന്ന് തന്റെ ക്രിസ്മസ് രാവിൽ പോപ്പ് പറഞ്ഞു. അമേരിക്കയിൽ ജനിച്ച ആദ്യത്തെ പോപ്പായ ലിയോ, മെയ് മാസത്തിൽ അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ പിൻഗാമിയായി…

Read More

വിഭ്രമങ്ങളുടെ വെളളിയാങ്കല്ലുകൾ’ പ്രകാശനം ചെയ്തു.

കോഴിക്കോട് : ദുരിത പൂർണ്ണമായ രോഗാവസ്ഥകൾ മനുഷ്യനിലുണ്ടാക്കുന്ന വിഭ്രാന്തമകതയെ  അനുഭവപരിസരത്ത് നിന്നെഴുതിയ ഡോ. മിഥുൻ സിദ്ധാർത്ഥൻ്റെ ‘വിഭ്രമങ്ങളുടെ വെളളിയാങ്കല്ലുകൾ സുഭാഷ് ചന്ദ്രൻ പ്രകാശനം ചെയ്തു. പ്രൊഫ.കെ.ഇ. എൻ പുസ്തകം ഏറ്റു വാങ്ങി. മനുഷ്യൻ്റെ ഉള്ളിൽ നടക്കുന്ന ചിന്തകളും, ജന്തുക്കളും സസ്യങ്ങളും അടങ്ങിയ പ്രകൃതിയുടെ അതിജീവനത്തിൻ്റെ പാഠങളും നമ്മെ ധ്യാനത്തിൻ്റെ ലോകത്തെത്തിക്കുന്ന ഒരു പ്രതിഭാസമാണെന്ന്സുഭാഷ് ചന്ദ്രൻ പറഞ്ഞു.   ചടങ്ങിൽ ഡോ. കെ. പി അരവിന്ദൻ അധ്യക്ഷനായിരുന്നു. ഡോ. എം സജീഷ് പുസ്തക പരിചയം നടത്തി. ഡോ. ഹേമന്ത്…

Read More

വയോധികയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ പിടിയിലായത് കൊച്ചുമകനും കാമുകിയും.

ഇടുക്കി:ഇടുക്കി രാജകുമാരിയിൽ വയോധികയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ പിടിയിലായത് കൊച്ചുമകനും കാമുകിയും രാജാക്കാട് പന്നിയാർകുട്ടി സ്വദേശി സൈബു തങ്കച്ചൻ(33), ഇയാളുടെ കാമുകി കാഞ്ഞിരപ്പള്ളി സ്വദേശിനി അനില(31)എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 16നാണ് സൈബുവിന്റെ അമ്മയുടെ അമ്മയായ രാജകുമാരി നടുമറ്റം പാലക്കുന്നേൽ മറിയക്കുട്ടി(80)യെ കെട്ടിയിട്ട് സ്വർണമോതിരങ്ങളും അലമാരയിൽ നിന്ന് പണവും കവർന്നത്. ഈ കേസിൽ അന്വേഷണം നടത്തിയ രാജാക്കാട് സിഐ വി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരുവനന്തപുരം അഞ്ചുമുക്ക് തെരുവത്ത് സോണിയ(സരോജ-38)യെ അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം മണർകാട്…

Read More

വാളയാർ ആൾക്കൂട്ടക്കൊല ; റാം നാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനം.

പാലക്കാട്:വാളയാറിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ രാം നാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനം മന്ത്രിസഭാ യോഗത്തിലാണ് തുക സംബന്ധിച്ച് ധാരണയായത്. 25 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. പാലക്കാട് വാളയാറിൽ നടന്ന വംശീയക്കൊലയില്‍ പൊലീസ് ഗുരുതര വകുപ്പുകള്‍ ചുമത്തിയിരുന്നു. ആള്‍ക്കൂട്ട കൊലപാതകം, എസ്‌സി-എസ്ടി അതിക്രമം തടയല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. നിലവില്‍ ഏഴുപേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീകളടക്കം പതിനഞ്ചോളം പ്രതികളുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കേസില്‍ പൊലീസിന്റെ അലംഭാവത്തെ തുടര്‍ന്ന് അവശേഷിക്കുന്ന…

Read More

മോഹൻ ലാലിൻ്റെ ആക്ഷൻ സീൻ നിറഞ്ഞ ബ്രഹ്മാണ്ഡ ചിത്രം ‘വൃഷഭ’ നാളെ തിയറ്ററുകളിലെത്തും.

മോഹൻ ലാലിൻ്റെ ആക്ഷൻ സീൻ നിറഞ്ഞ ബ്രഹ്മാണ്ഡ ചിത്രം ‘വൃഷഭ’ നാളെ തിയറ്ററുകളിലെത്തും നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പാൻ-ഇന്ത്യൻ ബിഗ് ബജറ്റ് ആക്ഷൻ പടമായാണ് സിനിമാപ്രേമികളിലേക്ക് എത്തുന്നത്. മലയാള സിനിമയും ഇന്ത്യൻ സിനിമാ ലോകവും ഒരുപോലെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘വൃഷഭ.’ മോഹൻലാലിന്റെ മാസ്സ് പ്രകടനമാണ് സിനിമയുടെ പ്രത്യേകത. ഒരു അച്ഛൻ – മകൻ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്. മോഹൻലാലിന്‍റെ ആക്ഷൻ സീക്വൻസുകൾ വലിയ ക്യാൻവാസിൽ…

Read More

ഉന്നാവോ പീഡനക്കേസ് പ്രതിയായ മുൻ ബിജെപി എംഎല്‍എയുടെ ശിക്ഷ മരവിപ്പിച്ചു ‘പെൺകുട്ടിക്ക് നീതി ലഭിച്ചില്ല’ കോൺഗ്രസ്.

ലക്‌നൗ: ഉന്നാവോ പീഡനക്കേസ് പ്രതിയായ മുൻ ബിജെപി എംഎല്‍എയുടെ ശിക്ഷ മരവിപ്പിച്ചു. കുല്‍ദീപ് സിംഗ് സെൻഗറിന്റെ ശിക്ഷയാണ് മരവിപ്പിച്ചത്. പ്രതിക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ശിക്ഷ മരവിപ്പിച്ചത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശിക്ഷ ഇളവിന് ഇയാള്‍ ഹര്‍ജി നല്‍കിയത്. ഡല്‍ഹിയില്‍ തന്നെ തുടരണമെന്നതുൾപ്പെടെ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അതിജീവിതയെ കാണരുത്, അവര്‍ താമസിക്കുന്ന സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ പ്രവേശിക്കരുത്, എല്ലാ തിങ്കളാഴ്ച്ചയും അടുത്തുളള സ്റ്റേഷനിലെത്തി ഒപ്പുവെക്കണം എന്നിവയാണ് മറ്റ്…

Read More

ബിരിയാണി തന്നെ താരം. ഓരോ മിനുറ്റിലും 194 ബിരിയാണി ഓഡർ , സ്വിഗ്ഗിയിൽ പത്താം വർഷവും ബിരിയാണി ഒന്നാമൻ.

ന്യൂഡെൽഹി:ബിരിയാണി തന്നെ താരം. ഓരോ മിനുറ്റിലും 194 ബിരിയാണി ഓഡ വന്നു കൊണ്ടിരുന്ന സ്വിഗ്ഗിയിൽ തുടർച്ചയായപത്താം വർഷവും ജനപ്രിയ ജനപ്രിയ ഭക്ഷണങ്ങളുടെ ലിസ്റ്റില്‍ ബിരിയാണി ഒന്നാം സ്ഥാനം നിലനിര്‍ത്തി ബിരിയാണി. ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ട ഭക്ഷണങ്ങളുടെ ലിസ്റ്റ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി പുറത്തുവിട്ടതോടെയാണ് ബിരിയാണിയുടെ ജനപ്രിയത വീണ്ടും ശ്രദ്ധേയമായിരിക്കുന്നത്. ട്രെന്‍ഡുകള്‍ പലതും വന്ന് പോയെങ്കിലും ഇന്ത്യക്കാരുടെ ഇഷ്ടഭക്ഷണമെന്ന സ്ഥാനത്ത് നിന്ന് ബിരിയാണിക്ക് തെല്ല് വ്യതിചലനം പോലുമുണ്ടായിട്ടില്ലെന്നാണ് സ്വിഗ്ഗിയുടെ വാര്‍ഷികറിപ്പോര്‍ട്ടിലുള്ളത്. ഇന്ത്യയില്‍ ഓരോ മൂന്ന്…

Read More