AI girlfriend

admin@10vision

മദ്യപൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 കാരിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരം : വര്‍ക്കലയില്‍ മദ്യപൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 കാരിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി കുടുംബത്തിന്‍റെ ആവശ്യ പ്രകാരമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ കൊച്ചിലേക്ക് മാറ്റിയത്. ഗുരുതരമായി പരുക്കേറ്റ നന്ദിയോട് സ്വദേശി ശ്രീക്കുട്ടി ഒന്നരമാസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പെൺകുട്ടിക്ക് പൂർണമായും ബോധം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. വിദഗ്ധ ചികിത്സക്കായാണ് ഇന്നലെയാണ് ശ്രീക്കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ട്രെയിന്‍ യാത്രക്കിടെ സുരേഷ് കുമാർ എന്ന പ്രതിപെൺകുട്ടിയെ ചവിട്ടി പുറത്തേക്കിടുകയായിരുന്നു….

Read More

ഒഡീഷയിൽ ബംഗ്ലാദേശി കുടിയേറ്റക്കാര നെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ തൊഴിലാളിയെ ആൾകൂട്ടം തല്ലിക്കൊന്നു; ആറ് പേർ അറസ്റ്റിൽ.

ഭുവന്വേശ്വർ: ഒഡീഷയിലെ സാംബൽപൂർ ജില്ലയിൽ ബംഗ്ലാദേശി കുടിയേറ്റ തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നതായി റിപ്പോർട്ട്. പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെ ചക്ബഹാദൂർപൂരിൽ നിന്നുള്ള ജുവൽ ഷെയ്ഖാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ബംഗ്ലാദേശിൽ നിന്ന് രേഖകളില്ലാതെ വന്ന കുടിയേറ്റക്കാരനാണെന്ന് സംശയിച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു എന്നാൽ ഒഡീഷ പൊലീസ് ഇത് നിഷേധിക്കുകയും ജുവൽ ഷെയ്ഖും പ്രതിയും പരസ്പരം പരിചയമുണ്ടെന്നുംഅവകാശപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം ജുവൽ ജോലി…

Read More

പിണറായിയെ കണ്ട പോറ്റിയുടെ ചിത്രം എ ഐ നിർമിതം. എം.വി ഗോവിന്ദൻ

തിരുവനന്തപുരം: പിണറായിയെ കണ്ട പോറ്റിയുടെ ചിത്രം എ ഐ നിർമിതം ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്നത് എ.ഐ ചിത്രമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സോണിയാ ഗാന്ധിയുമായി സ്വർണക്കൊള്ളക്കേസിലെ രണ്ട് പ്രതികൾ എന്ത് അടിസ്ഥാനത്തിലായിരുന്നു ഈ കൂടിക്കാഴ്ച നടത്തിയത്? എന്തായിരുന്നു സന്ദർഭം, ആരായിരുന്നു സമയം നിശ്ചയിച്ചത്, ആരുടെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച നടന്നത്, എന്തായിരുന്നു കൂടിക്കാഴ്ചയുടെ ഉള്ളടക്കം എന്നതെല്ലാം യു.ഡി.എഫ്…

Read More

അഗത്തിയിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള വിമാനം റദ്ദാക്കി. യാത്രക്കാർ ദുരിതത്തിൽ.

അഗത്തി :ലക്ഷദ്വീപ് അഗത്തിയിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള വിമാന ഇന്നലെ മുന്നറിയിപ്പിലാതെ റദ്ദാക്കിയതോടെ കുടുങ്ങിയ യാത്രക്കാർ ദുരിതത്തിൽ. പകരം യാത്രാ ക്രമീകരണമോ, താമസ സൗകര്യമോ വിമാന കമ്പനി ഏർപ്പെടുത്തിയിട്ടില്ല. ഇന്നലെ രാവിലെ 10.15ന് പുറപ്പെടേണ്ടിയിരുന്ന അലൈൻസ് എയർ വിമാനമാണ് റദ്ദാക്കിയത്. കുട്ടികൾ അടക്കം 39 യാത്രക്കാരുണ്ട്. വിമാനത്താവളത്തില്‍നിന്ന് ഇറക്കിവിട്ടെന്നും അധികൃതര്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നും യാത്രക്കാര്‍ പറയുന്നു. കൊച്ചിയിൽ നിന്ന് അഗത്തിയിലേയ്ക്കും തിരിച്ചും സർവീസ് നടത്തുന്ന വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെട്ടപ്പോൾ സാങ്കേതിക തകരാറ് കണ്ടതിനെത്തുടർന്ന് തിരിച്ചിറക്കുകയായിരുന്നു. വിമാനം…

Read More

ക്രിസ്മസിനും ഗസ്സയിൽ ഇസ്റാഈൽ അക്രമണം.

ഗസ്സ സിറ്റി: കരാർ ലംഘിച്ച് ഗസ്സയിൽ  ഇസ്റാഈൽ  നടത്തുന്ന ആക്രമണം ക്രിസ്മസ് നാളിലും തുടരുന്നു. ഗസ്സയുടെ കിഴക്കൻ ഭാഗത്ത് ഇസ്രായേലി ബോംബാക്രമണത്തിന്റെയും ഡ്രോണുകളുടെയും ശബ്ദം ക്രിസ്മസ് രാത്രി മുഴുവനും ഇന്ന് പുലർച്ചെയും മുഴങ്ങിക്കേട്ടതായാണ് റിപ്പോർട്ട്. ഗസ്സയിലുടനീളമുള്ള അവശേഷിക്കുന്ന പല പള്ളികളും ക്രിസ്മസ് ആഘോഷമുണ്ടായില്ല. പള്ളികളിൽ ചെറിയ ഒത്തുചേരലുകളും പ്രാർത്ഥനകളും മാത്രമാണ് നടന്നത്. വടക്കൻ ഗസ്സയിലെ ജബാലിയ പ്രദേശത്ത് ഇസ്രായേൽ സൈന്യം ഒരു ഫലസ്തീനിയെ കൊല്ലുകയും നിരവധി പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തതായി ആംബുലൻസ് ആൻഡ് എമർജൻസി സർവീസസ് അറിയിച്ചു….

Read More

എസ്‌ഐആർ; പേരു വെട്ടിയാൽ കൃത്യമായ കാരണം പറയണം, 2002ലെ പട്ടികയുമായി ഒത്തു ചേരാത്തത് 19.32 ലക്ഷം വോട്ടർമാർ

’തിരുവനന്തപുരം: എസ്‌ഐആറിന്റെ ഭാഗമായി, ഹിയറിങ്ങിനു ശേഷം പട്ടികയിൽ നിന്ന് ഒഴിവാക്കിയാൽ വോട്ടറോട് കൃത്യമായ കാരണം പറയണം. ഹിയറിങ്ങിന് സമയം നിശ്ചയിച്ച് ബിഎൽഒമാർ മുഖേന നൽകുന്ന നോട്ടീസിലും ഹാജരാകേണ്ടതിന്റെ കാരണം അറിയിക്കണം. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കറാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. എന്യുമറേഷൻ ഫോമിൽ നൽകിയ വിവരം പൂർണമല്ലങ്കിലോ തെറ്റാണെങ്കിലോ 2002-ലെ വോട്ടർ പട്ടികയുമായി ചേരുന്നില്ലെങ്കിലോ ഹിയറിങ് ഉണ്ടാകും. 2002-ലെ പട്ടികയുമായി ഒത്തു ചേരാത്ത 19.32 ലക്ഷം വോട്ടർമാരാണുള്ളത്. ഇവരിൽ എല്ലാവർക്കും ഹിയറിങ് വേണ്ടി വരില്ലെന്നാണ് കമ്മിഷൻ…

Read More

കുടുംബ വഴക്കിനിടെ 27-കാരന് വെടിയേറ്റു.

തിരുവനന്തപുരം: കുടുംബ വഴക്കിനിടെ 27-കാരന് വെടിയേറ്റ. തിരുവനന്തപുരം തൂങ്ങാംപാറയിലാണ് അജിത്ത് എന്ന യുവാവിന് എയര്‍ഗണ്‍ കൊണ്ട് വെടിയേറ്റത്. അജിത്തിന്റെ സഹോദരി ഭര്‍ത്താവ് സജീവാണ് വെടിവെച്ചത്. വെടിയേറ്റ അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെക്യൂരിറ്റി ജീവനക്കാരനാണ് സജീവ്. ഇരുവരും താമസിക്കുന്നത് ഒരു വീട്ടിലാണ്.

Read More

പി.എ ജബ്ബാര്‍ ഹാജി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, സ്മിജി വൈസ് പ്രസിഡണ്ട്,

മലപ്പുറം:പ്രതിപക്ഷമില്ലാത്ത മലപ്പുറം ജില്ലാപഞ്ചായത്തിലേക്കുള്ള മുസ്‌ലിം ലീഗ് ഭാരവാഹികളെ സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.പി.എ ജബ്ബാര്‍ ഹാജി മലപ്പുറം ജില്ലാ പഞ്ചായത്ത അദ്ധ്യക്ഷനാവും. അഡ്വ. എ.പി സ്മിജി വൈസ് പ്രസിന്റാവും. അന്തരിച്ച മുന്‍ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷന്‍ എ.പി ഉണ്ണികൃഷ്ണന്റെ മകളാണ് സ്മിജി. പി.കെ അസ്‌ലു ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാവും. ഷാഹിന നിയാസി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണും ആവും. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി വെട്ടം ആലിക്കോയയെയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി കെ.ടി…

Read More

മദ്യപിച്ച് വാഹനമോടിച്ച് വഴിയാത്രികനെ ഇടിച്ച സംഭവം; നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു അറസ്റ്റിൽ.

കോട്ടയം: മദ്യ ലഹരിയില്‍ വാഹനമോടിച്ച് വഴിയാത്രികനെ ഇടിച്ച സംഭവത്തില്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു അറസ്റ്റില്‍. ചിങ്ങവനം പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. സിദ്ധാർത്ഥിനെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി എംസി റോഡില്‍ നാട്ടകം ഗവണ്‍മെന്റ് കോളേജിന് സമീപമായിരുന്നു സീരിയൽ താരം സിദ്ധാർത്ഥിന്റെ വാഹനം വഴിയാത്രികനെ ഇടിച്ചിട്ടത്. കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ലോട്ടറി വില്‍പ്പനക്കാരനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ ഉടന്‍ തന്നെ ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക്…

Read More

’22 വർഷത്തെ പോലീസ് ജീവിതമാണ് അവസാനിച്ചത്. ജീവിക്കാൻ ഇനി എന്ത് ചെയ്യും എന്ന ചോദ്യം ബാക്കിയുണ്ട്’… പൊലീസ് സേനയിൽനിന്നും പിരിച്ചു വിട്ട സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്ന ഉമേഷ് വള്ളിക്കുന്ന് ൻ്റെ കുറിപ്പ്.

കോഴിക്കോട്:’കൊടുത്ത മറുപടി അവർക്ക് തൃപ്തികരമല്ലാത്തതായിനാൽ പിരിച്ചു വിടും എന്ന് പ്രതീക്ഷിച്ചിരുന്നു. പൊലീസ് സേനയിൽനിന്നും പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്ന ഉമേഷ് വള്ളിക്കുന്ന (യു ഉമേഷ്).പുറത്താക്കിയ ഉത്തരവ് നൽകാൻ വീട്ടിലെത്തിയ ഉദ്യോഗസ്ഥരുടെ നടപടികളെ വിമർശിച്ചും തനിക്കൊപ്പം നിന്നവർക്കെല്ലാം നന്ദി പറഞ്ഞുമാണ് ഉമേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്. ‘പത്തനംതിട്ട എസ്പിയുടെ പ്രത്യേക ദൂതൻ ഒരു കോൾ പോലും ചെയ്യാതെ വീട് കണ്ടുപിടിച്ച് കള്ളനെ പിടിക്കാൻ പോകുന്നത് പോലെ വാഹനമൊക്കെ ദൂരെ വെച്ച് പതുങ്ങി വന്ന് ബെല്ലടിക്കുകയായിരുന്നു. വീട്ടിൽ…

Read More