ട്രെയിന്‍ യാത്രയ്ക്കിടെ മോഷണം; തടുക്കാൻ ശ്രമിക്കുന്നതിനിടെ ട്രാക്കില്‍ വീണ് ഡോക്ടറുടെ കൈപ്പത്തി അറ്റു, പ്രതി കോഴിക്കോട് പിടിയിൽ.
കോഴിക്കോട് :ട്രെയിനില്‍ നടന്ന മോഷണം തടയാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കില്‍ വീണ് ഡോക്ടറുടെ കൈപ്പത്തി അറ്റ സംഭവത്തില്‍ പ്രതിയെ കോഴിക്കോട് വച്ച് പിടികൂടി. ട്രെയിന്‍ യാത്രയ്ക്കിടെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് കഴിഞ്ഞ മാസം എട്ടിന് കോഴിക്കോട് അറസ്റ്റിലായ സൈഫ് ചൗധരി(40), മുംബൈ കേസിലെയും പ്രതി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുര്‍ള പൊലീസ് കോഴിക്കോട് നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആയുര്‍വേദ ഡോക്ടര്‍മാരും ദമ്പതികളുമായ യോഗേഷ് ദേശ്മുഖ്, ദീപാവലി എന്നിവര്‍ ജൂണ്‍ നാലിന് എല്‍ടിടി- നാന്ദേഡ് എക്‌സ്പ്രസില്‍ യാത്ര ചെയ്യവേയായിരുന്നു മോഷണശ്രമം…

