AI girlfriend

admin@10vision

ബിജെപി ദേശീയ കൗൺസിൽ അംഗംചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു.

കോഴിക്കോട്: ബിജെപി ദേശീയ കൗൺസിൽ അഗവും മുതിർന്ന നേതാവുമായ ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു.കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ, കോഴിക്കോട് ജില്ലാ അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Read More

ബി.ജെ. പി ന്യൂനപക്ഷ മോർച്ച നേതാവ് ജമാൽ സിദ്ധീഖിയും സമസ്ത പ്രസിഡണ്ട് ജിഫ്രി തങ്ങളും കൂടിക്കാഴ്ച; മാധ്യമങ്ങൾ വസ്തുതകൾ വളച്ചൊടിക്കുന്നു – തങ്ങൾ

കോഴിക്കോട്: സമസ്ത നേതാവ് ജിഫ്രി തങ്ങളെ സന്ദർശിച്ച് ബി.ജെ.പി കേന്ദ്ര ന്യൂനപക്ഷ മോർച്ച പ്രസിഡൻ്റ് ജമാൽ സിദ്ധീഖി . ഇത് വിവാദമാക്കേണ്ടതില്ല ന്ന് സ സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തു കോയ തങ്ങൾ സമസ്ത ഓഫീസിൽ വന്ന് തന്നെ സന്ദർശിച്ചിരുന്നുവെന്നും എന്നാൽ അതുസംബന്ധിച്ച് ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തെറ്റിദ്ധാരണാജനകമാണെന്നും സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്ത നൂറാം വാർഷിക പരിപാടിയിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ചയും നടന്നിട്ടില്ല. പ്രധാനമന്ത്രിയോട്…

Read More

കോഴിക്കോട് ഐ.സി.യു പീഡനക്കേസ്; സ്ഥലംമാറ്റിയ ജീവനക്കാര്‍ക്ക് തിരികെ നിയമനം.

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന് സ്ഥലംമാറ്റിയ ജീവനക്കാര്‍ക്ക് തിരികെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെ നിയമനം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനം ലഭിച്ചത്. ഗ്രേഡ് വണ്‍ അസിസ്റ്റന്റ്മാരായ ആസ്യ, ഷൈനി, ഗ്രേഡ് 2 അറ്റന്‍ഡര്‍മാരായ ഷൈമ, ഷനൂജ നഴ്‌സിങ് അസിറ്റന്റ് പ്രസീത എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് സ്ഥലംമാറ്റുകയുമായിരുന്നു. ഷൈമ, ഷനൂജ, പ്രസീത എന്നിവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും ഷൈന, ആസ്യ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമായിരുന്നു സ്ഥലംമാറ്റിയത്….

Read More

മോർച്ചറിയിൽ സ്ഥലമില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ നടപടിക്രമങ്ങളിൽ കുരുങ്ങി 16 അനാഥ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതു കാരണം മോർച്ചറിയിൽ സ്ഥലമില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ കേസെടുത്ത് നഗരസഭാ സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു .ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. ഒക്ടോബർ 28 ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ഇത്രയധികം മൃതദേഹങ്ങൾ മോർച്ചറിയിലെത്തിയത്. കോഴിക്കോട് ജില്ലയിലെ ആറ് പോലീസ് സ്റ്റേഷനുകളിൽ നിന്നും…

Read More

ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹരജി തള്ളി സുപ്രിംകോടതി

ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹരജി തള്ളി സുപ്രിംകോടത. ഉപാധികളോടെ അയ്യപ്പ സംഗമം അനുവദിക്കാമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹരജിയാണ് സുപ്രിംകോടതി തള്ളിയത്. പെരിയാർ ടൈഗർ റിസർവ് മേഖലയായ പമ്പ തീരത്തെ അയ്യപ്പ സംഗമം അംഗീകരിക്കാനാവില്ലെന്ന് ഹരജിക്കാരൻ വാദിച്ചു. കച്ചവട പ്രവർത്തനമാണ് നടക്കുന്നതെന്നും വനനിയമങ്ങൾ ലംഘിക്കപ്പെടുമെന്നും വാദമുയർന്നു. എന്നാൽ എല്ലാം താൽക്കാലിക നിർമാണമല്ലേയെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി നിർദേശിച്ച ഉപാധികൾ പാലിക്കണമെന്നും നിർദേശമുണ്ട്.

Read More

കുറ്റിക്കാട്ടൂർ തച്ചോറക്കൽ മുഹമ്മദ് ( 60) നിര്യാതനായി.

കുറ്റിക്കാട്ടൂർ: തച്ചോറക്കൽ മുഹമ്മദ് ( 60) നിര്യാതനായി.( കുറ്റിക്കാട്ടൂർ യതീംഖാന സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.) ഉംറ കഴിഞ്ഞ് ഏതാനും ദിവസം മുമ്പാണ് തിരിച്ചെത്തിയത്. ഭാര്യ ആയിഷ ,മക്കൾ സിറാജുദ്ദീൻ, ശിഹാബുദ്ദീൻ,നസീറ മരുമക്കൾ: സുനീർ ചാത്തങ്കാവ്, ശബനം ആരാമ്പ്രം, മുഫീദ പള്ളിത്താഴം, മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8-30 തിന് യതീംഖാനാ പള്ളിയിലും 9 – മണിക്ക് മാണിയമ്പലം പള്ളിയിലും

Read More

സൈനിക യൂനിഫോമണിഞ്ഞ് തോക്കേന്തിയെത്തിയ മൂന്നംഗ സംഘം ‘എസ് ബിഐ നിന്ന് 20 കോടി രൂപയുടെ സ്വര്‍ണവും ഒരു കോടി രൂപയും കവര്‍ന്നു

ബംഗളുരു :സൈനിക യൂനിഫോമണിഞ്ഞ് തോക്കേന്തിയെത്തിയ മൂന്നംഗ സംഘം ‘എസ് ബിഐ നിന്ന് 20 കോടി രൂപയുടെ സ്വര്‍ണവും ഒരു കോടി രൂപയും കവര്‍ന്. കര്‍ണാടകയിലെ ചാദച്ചന്‍ നഗരത്തിലെ എസ്. ബി.ഐ ശാഖയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് കൊള്ള നടന്നത്. സൈനിക യൂനിഫോമണിഞ്ഞ് തോക്കേന്തിയെത്തിയ മൂന്നംഗ സംഘമാണ് ബാങ്ക് കൊള്ളയടിച്ചത്. ബാങ്ക് ജീവനക്കാരെ കീഴ്‌പ്പെടുത്തിയ സംഘം മാനേജരെയും മറ്റ് ജീവനക്കാരെയും കൈയുംകാലും കെട്ടി ശുചിമുറിയില്‍ പൂട്ടിയിട്ടാണ് സംഘം കൊള്ള നടത്തിയത്. മാനേജരെ ഭീഷണിപ്പെടുത്തി പണം ഇരുന്ന ട്രേയും ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന…

Read More

നവരാത്രി അവധി; സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആ‍ര്‍ടിസി, സമയക്രമം ഇങ്ങനെ

തിരുവനന്തപുരം: മഹാനവമി, വിജയദശമി അവധി ദിവസങ്ങളോട് അനുബന്ധിച്ച് പ്രത്യേക അധിക സർവീസുകളുമായി കെഎസ്ആർടിസി. 2025-ലെ മഹാനവമി, വിജയദശമി എന്നീ അവധിദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി ഈ മാസം 25 മുതൽ ഒക്ടോബർ 14 വരെ പ്രത്യേക അധിക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബെം​ഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്തും. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇവ കൂടാതെ നിലവിലെ സ്കാനിയ, വോൾവോ, സ്വിഫ്റ്റ് ബസ്സുകൾ സർവ്വീസിന് സജ്ജമാക്കി മുഴുവൻ ഇൻറർസ്റ്റേറ്റ് സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതാണ്….

Read More

കൊന്നു തീർക്കുന്നു ഇസ്റാഈൽ,അതിശക്ത കരയാക്രമണത്തില്‍ കുരുതിക്കളമായി ഗാസ .

ഗസ്സ :ഗസയില്‍ എല്ലാ മുന്നറിയിപ്പുകളും മറികടന്ന് ഇസ്രായേല്‍ കരയാക്രമണം ശക്തമാക്കിയതോടെ എങ്ങും ചോരക്കളമാണ്. കുരുതിക്കളമായി മാറിയ ഗാസയില്‍ സമാധാനം പുലരാൻ ഇനി നിർണായകം ഫ്രാൻസും സൗദിയും ചേർന്നു നയിക്കുന്ന അടുത്ത യോഗമാണ് ഇസ്രയേല്‍ തുടങ്ങിയ അതിശക്ത കരയാക്രമണമത്തില്‍ ചോരക്കളമായി മാറിയിരിക്കുകയാണ് ഗാസ. ആദ്യ ദിവസത്തെ ബോംബാക്രമണത്തില്‍ 91 പേർ കൊല്ലപ്പെട്ടു. ഗാസയില്‍ നിന്ന് പലസ്തീനികള്‍ കൂട്ട പലായനം നടത്തുകയാണ്. ഗാസ മുനമ്ബിന് മേലുള്ള സമ്ബൂർണ നടപടിയുടെ മാപ്പ് ഐ ഡി എഫ് പുറത്ത് വിട്ടു. വിവിധ മേഖലകള്‍…

Read More

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു.

തൃശൂർ:  കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു എടമുട്ടം കഴിമ്പ്രം സ്വദേശി അറയ്ക്കൽ വീട്ടിൽ നാസർ മകൻ അബു താഹിർ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ കാഞ്ഞാണി സംസ്ഥാന പാതയിൽ പെരുമ്പുഴ പാടത്തിന് കിഴക്കാണ് അപകടം. തൃശൂരിലേക്ക് പോയിരുന്ന കാർ എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവ് സമീപത്തെ പൊന്തക്കാടിലേക്ക് തെറിച്ചു വീണതായി പറയുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More