AI girlfriend

admin@10vision

നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി രാജിവെച്ചു.

കഠ്മണ്ഡു: രാജ്യസുരക്ഷയെ മുൻനിർത്തി സോഷ്യൽ മീഡിയ നിരോധിച്ച നടപടിയിൽ പ്രതിഷേധിച്ച് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിനൊടുവിൽ നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി രാജിവെച്ചു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 19 പേരാണ് പ്രതിഷേധ പ്രകടനങ്ങളിൽ കൊല്ലപ്പെട്ടത്. നേരത്തെ കലാപത്തിൻ്റെ ഉത്തരവാദിത്തമേറ്റെടുത്ത് നേപ്പാൾ ആഭ്യന്തര മന്ത്രി രമേശ് ലെഖാക് രാജിവെച്ചിരുന്നു. കലാപത്തിൽ പരിക്കേറ്റവരുടെ എണ്ണം 250ന് മുകളിലായതായാണ് റിപ്പോർട്ട്. രാജ്യ സുരക്ഷയുടെ പേര് പറഞ്ഞ് സാമൂഹിക മാധ്യമങ്ങൾ കൂട്ടത്തോടെ നിരോധിച്ചതോടെയാണ് യുവാക്കൾ തെരുവിലിറങ്ങിയത്. യുവാക്കളുടെ പ്രക്ഷോഭം ശക്തമാകുന്നതിന് പിന്നാലെ നേപ്പാൾ പ്രധാനമന്ത്രി…

Read More

ധർമസ്ഥലയില്‍ വീണ്ടും അസ്ഥിഭാഗങ്ങള്‍ കണ്ടെത്തിയതായി വിവരം. മനാഫിൻ്റെ മൊഴി എടുത്തു.

മംഗളുരു :ധർമസ്ഥലയില്‍ വീണ്ടും അസ്ഥിഭാഗങ്ങള്‍ കണ്ടെത്തിയതായി വിവര. 2012-ല്‍ ധർമസ്ഥലയില്‍ കൊല്ലപ്പെട്ട സൗജന്യയുടെ അമ്മാവൻ വിട്ടല്‍ ഗൗഡ നല്‍കിയ മൊഴിയെത്തുടർന്ന് പ്രത്യേക അന്വേഷണസംഘം ഉജിരെ-ധർമസ്ഥല റോഡരികിലെ ബംഗ്ലഗുഡ്ഡെ വനപ്രദേശത്ത് മണ്ണുനീക്കി പരിശോധിച്ചപ്പോഴാണ് ഒന്നിലധികം ആളുകളുടെ അസ്ഥിഭാഗങ്ങള്‍ കണ്ടെത്തിയതെന്നാണ് സൂചന എന്നാല്‍ അന്വേഷണസംഘം പ്രതികരിച്ചിട്ടില്ല. ഒന്നരമാസം മുമ്ബ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണത്തൊഴിലാളി സി.എൻ.ചിന്നയ്യ, താൻ കോടതിയില്‍ ഹാജരാക്കിയ തലയോട്ടി ഉള്‍പ്പെട്ട അസ്ഥിഭാഗങ്ങള്‍ തനിക്ക് നല്‍കിയത് വിട്ടല്‍ ഗൗഡയാണെന്ന് അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. തലയോട്ടി കിട്ടിയത് ബംഗ്ലഗുഡ്ഡെയില്‍നിന്നാണെന്ന ഇയാളുടെ മൊഴിയുടെ…

Read More

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: ( www.10visionnews.com) കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യ. ആറ് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ബാക്കി ജില്ലകളിൽ മുന്നറിയിപ്പില്ല. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടിത്തത്തിന് വിലക്കില്ല. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. തെക്കൻ കേരളത്തിലായിരിക്കും…

Read More

ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും.

കൊച്ചി: ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. യുവഡോക്ടര്‍ നല്‍കിയ പരാതിയില്‍ വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. മുഖ്യമന്ത്രിക്ക് രണ്ട് യുവതികള്‍ നല്‍കിയ പരാതിയില്‍ ഒന്നില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസും കേസ് എടുത്തിട്ടുണ്ട്. കേസെടുത്തതിനെ തുടര്‍ന്ന് വേടന്‍ ഒളിവില്‍ പോയിരുന്നു. പീഡന പരാതി വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി റാപ്പര്‍ വേടന്‍ കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. താന്‍ ഒളിവില്‍…

Read More

ഇസ്രായേലിലെ ദിമോന ആണവനിലയത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തി യെമനിലെ അന്‍സാറുല്ല

തെല്‍അവീവ്: ഇസ്രായേലിലെ ദിമോന ആണവനിലയത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തി യെമനിലെ അന്‍സാറുല്­.ഗസയില്‍ നടത്തുന്ന കൂട്ടക്കൊലകള്‍ക്കുള്ള പ്രതികരണമായാണ് ആക്രമണം നടത്തിയത്. വംശഹത്യ നിര്‍ത്തിയില്ലെങ്കില്‍ ആണവനിലയം തകര്‍ക്കുമെന്ന് അന്‍സാറുല്ല അറിയിച്ചു. കഴിഞ്ഞ ദിവസം ആക്രമിച്ച റാമന്‍ വിമാനത്താവളത്തിലേക്ക് അന്‍സാറുല്ല വീണ്ടും ഡ്രോണ്‍ അയച്ചു.അതേസമയം, ഗസയിലെ ജബലിയയില്‍ അധിനിവേശം നടത്തുകയായിരുന്ന നാലു ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. കുഴിബോംബ് പൊട്ടിയതാണ് മരണങ്ങള്‍ക്ക് കാരണമെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കുഴിംബോംബ് പൊട്ടിയശേഷം മെര്‍ക്കാവ ടാങ്കിന് നേരെ വെടിവയ്പുണ്ടായി.

Read More

മടവൂരിൽ ഹണി ട്രാപ്പിൽ കുടുക്കി യുവാവിൽ നിന്ന് പണം തട്ടിയ കേസ്; യുവതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയിൽ

കോഴിക്കോട്: മടവൂരിൽ ഹണി ട്രാപ്പിൽ കുടുക്കി യുവാവിൽ നിന്നും പണം തട്ടിയ കേസിൽ യുവതികൾ ഉൾപ്പെടെ മൂന്ന് പേര്‍ പിടിയിൽ. മാവേലിക്കര സ്വദേശി ഗൗരി നന്ദ, പാണഞ്ചേരി സ്വദേശി അൻസിന, ഭർത്താവ് മുഹമ്മദ്‌ അഫീഫ് എന്നിവരാണ് പിടിയിലായത്. യുവാവുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. യുവാവിനെ മടവൂരിലുള്ള വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് 1.35ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തിൽ യുവാവിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്നാണ് പ്രതികളായ മൂന്നുപേരെ പിടികൂടിയത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി…

Read More

മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ ഇറങ്ങി; മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു .

മംഗളൂരു: ബംഗളൂരുവില്‍ നിന്നുള്ള 10 അംഗ വിദ്യാര്‍ഥി സംഘത്തിലെ മൂന്നുപേര്‍ കുന്താപുരം ഗോപഡി ചെര്‍ക്കികാട് കടലില്‍ മുങ്ങിമരിച്ചു. ഗൗതം (19), ലോകേഷ് (19), ആശിഷ് (18) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ നിരൂപ് (19) മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ധനുഷ്, രാഹുല്‍, അഞ്ജന്‍, കുശാല്‍, അനീഷ്, നിതിന്‍, നിരൂപ്, ലോകേഷ്, ഗൗതം, ആശിഷ് എന്നീ സുഹൃത്തുക്കളുടെ സംഘം ബംഗളൂരുവില്‍ നിന്ന് കുന്താപുരത്തേക്ക് ട്രെയിനില്‍ യാത്ര ചെയ്ത് കുമ്പാഷിയിലെ ഒരു ലോഡ്ജില്‍ താമസിക്കുകയായിരുന്നു. സംഘം ഗോപടി ചെര്‍ക്കികാട് ബീച്ചില്‍…

Read More

പുല്ലൂരാംപാറ കുറുങ്കയത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു.

പുല്ലൂരാംപാറ: മാവാതുക്കലിന് സമീപം കുറുങ്കയത്ത് വിദ്യാർഥി മുങ്ങി മരിച്ചു._ഓമശേരി നടുക്കിൽ സ്വദേശി അനുഗ്രഹ്(17) ആണ് മരിച്ചത്._ _മുക്കം ഫയർഫോഴ്സ്, സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ എന്നിവർ ചേർന്നാണ് വിദ്യാർത്ഥിയെ മുങ്ങിയെടുത്തത്. തുടർനടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്._

Read More

സോഷ്യല്‍ മീഡിയ ആപ്പുകളുടെ നിരോധനത്തില്‍ നേപ്പാളില്‍ വ്യാപക പ്രതിഷേധം.16 മരണം.

കാഠ്മണ്ഡു: സോഷ്യല്‍ മീഡിയ ആപ്പുകളുടെ നിരോധനത്തില്‍ നേപ്പാളില്‍ വ്യാപക പ്രതിഷേധ. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി ആയിരക്കണക്കിന് യുവാക്കളാണ് തെരുവിലിറങ്ങിയത്.പ്രതിഷേധത്തിനിടെ 16 പേർ മരച്ചതായാണ് വിവരം. നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധം ശക്തമായതോടെ ഇന്റര്‍നെറ്റ്, ഫോണ്‍ സേവനങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കി. പാര്‍ലമെന്റ് വളപ്പില്‍ ഉള്‍പ്പെടെയാണ് പ്രതിഷേധം നടന്നത്. നിലവില്‍ തലസ്ഥാനനഗരിയായ കാഠ്മണ്ഡുവില്‍  കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. https://x.com/sidhant/status/19649823368 നേപ്പാളിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തെ ജെന്‍ സി പ്രക്ഷോഭമെന്നാണ് ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. കൂടുതല്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതോടെ കാഠ്മണ്ഡുവില്‍ സര്‍ക്കാര്‍…

Read More

ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ തെര.കമ്മീഷന് തിരിച്ചടി, ആധാർ രേഖയാണ്.

ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ തെര.കമ്മീഷന് തിരിച്ചടി ആധാറും ഉൾപ്പെടുത്തണമെന്ന് സുപ്രിംകോടതി ആധാർ കാർഡിന്റെ ആധികാരികത തെരഞ്ഞെടുപ്പ് കമ്മിഷന് പരിശോധിക്കാമെന്നും കോടതി പറഞ്ഞു. ബിഹാറിലെ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിന് ആധാറും ഉൾപ്പെടുത്തണമെന്ന് സുപ്രിംകോടതി. 12ാം രേഖയായി ആധാർ ഉൾപ്പെടുത്തണമെന്നാണ് ഉത്തരവ്. വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. ആധാർ പൗരത്വ രേഖയായി അംഗീകരിക്കാൻ കഴിയില്ല എന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല

Read More