AI girlfriend

admin@10vision

നബിദിനം ; നാടെങ്ങും ആഘോഷം.

കോഴിക്കോട് :പ്രവാചകൻ്റെ1500ാം ജന്മദിനത്തിൻ്റെ ഭാഗമായി നാടിൻ്റെ വിവിധയിടങ്ങളിൽ ഇന്നലെയും ഇന്നുമായി നബിദിന റാലികളും അന്ന ദാനവും പ്രകീർത്തന പരിപാടികളുമായി നാടെങ്ങും ആഘോഷ ത്തിലാണ്. സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നത്.വിശ്വാസിക്ക് അളവറ്റ ആവേശവും സന്തോഷവും നല്‍കുന്ന പകലാണിത്. പ്രവാചക പ്രേമത്തിന്റെ ഇശലുകള്‍ നാടാകെ പരന്നൊഴുകുന്ന പുണ്യ ദിനം. റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ തന്നെ മിക്ക പള്ളികളിലും വിപുലമായ മൗലിദ് സദസ്സുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സമാധാനത്തിന്റെ ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള…

Read More

അമ്മയെയും മകളെയും ആക്രമിച്ച കേസിലെ പ്രതി പിടിയിൽ.

തൃശൂർ: ( www.10visionnews.com )അമ്മയെയും മകളെയും ആക്രമിച്ച കേസിലെ പ്രതി പിടിയിൽ.കയ്പമംഗലം ഐഎച്ച്ഡിപി കോളനി സ്വദേശി കണക്കശ്ശേരി വീട്ടിൽ സോജിത്ത്(23) ആണ് തൃശ്ശൂർ റൂറൽ പോലീസിന്റെ പിടിയിലായത്. ഓണക്കളി പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന പെൺകുട്ടിയെ കളിയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് ചോദ്യം ചെയ്യാനെത്തിയ അമ്മയെയും കുട്ടിയെയും ആക്രമിച്ച കേസിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഓണപ്പരിപാടി പ്രാക്ടീസ് ചെയ്ത് കൊണ്ടിരിക്കെ കുട്ടിയെ കളിയാക്കിയതും ഭീഷണിപ്പെടുത്തിയതും അറിഞ്ഞെത്തിയ അമ്മയെയും കൂടെ ഉണ്ടായിരുന്നവരെയും ഇയാൾ കസേര…

Read More

സമൃദ്ധിയുടെ കാലത്തിൻ്റെ ഓർമകൾ പുതുക്കി ഓണവും വിമോചന സന്ദേശം പകർന്ന് നബിദിനവും.. നാടെങ്ങും ആഘോഷം

10 വിഷ്യൻ്റെ നബിദിന ,ഓണം ആശംസകൾ ഗൃഹാതുര ഓർമകൾ സമ്പന്നമാക്കിയ ഐതിഹ്യങ്ങളുടെ കഥകൾ ഓർത്ത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും തിരുവോണവും വിമോചനത്തിൻ്റെ സന്ദേശവുമായി വന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനവും സാഹോദര്യത്തിൻ്റെ സന്തോഷം പങ്കു വെക്കലായി മാറുകയാണ്… മലയാളികൾ പൂക്കളവും ഓണക്കോടിയും സദ്യയുമൊരുക്കി നാടെങ്ങും ആഘോഷ തിമിർപ്പിലാണ്. കാര്‍ഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പ് ഉത്സവമായിരുന്ന ഒരു കാലം ഓണത്തിനുണ്ട് ഇന്ന് തുമ്പയും മുക്കുറ്റിയും കാക്കപ്പൂവുമൊക്കെ നിറഞ്ഞ തൊടികളും അന്യം നിന്ന കാലത്ത് തമിഴ്നാട്ടിലെ പൂവുകൾ വാങ്ങി പൂക്കളമൊരുക്കാനെ മലയാളിക്ക് നിവൃത്തിയുള്ളൂ….

Read More

ബലാത്സംഗ അതിജീവിതയുടെ നവജാത ശിശുവിനെ നാലര ലക്ഷം രൂപയ്ക്ക് വിറ്റു; യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയും വിശ്വ ഹിന്ദു പരിഷത് മഹിളാ നേതാവും അടക്കം നാല് പേര്‍ അറസ്റ്റില്‍.

മംഗളൂരു: ( www.10visionnews.com ) ബലാത്സംഗ അതിജീവിതയുടെ നവജാത ശിശുവിനെ വിറ്റ കേസിൽ വിശ്വഹിന്ദു പരിഷത്ത് മഹിളാ വിഭാഗം ദുർഗ വാഹിനി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ ഷിർവ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ബിസി റോഡിലെ ഡോ. സോമേഷ് സോളമൻ, മംഗളൂരുവിൽ പേയിങ് ഗസ്റ്റ് നടത്തുന്ന ദുർഗ വാഹിനി നേതാവ് വിജയലക്ഷ്മി എന്ന വിജയ, യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ നവനീത് നാരായൺ (25) എന്നിവരാണ് അറസ്റ്റിലായത്. ആഗസ്റ്റ് മൂന്നിന് മംഗളൂരുവിലെ കൊളാസോ ആശുപത്രിയിലാണ്…

Read More

പെരുവയലിൽ സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം.

പെരുവയൽ: പെരുവയലിൽ സ്കൂട്ടർഇടിച്ച് കാൽനടയാത്രക്കാരിമരിച്ചു. മാവൂർ ചെറൂപ്പ പുനത്തിൽ താമസിക്കും നെരോത്ത് നഫീസയാണ് മരണപ്പെട്ടത്. മാവൂർ കോഴിക്കോട് റോഡിൽ പെരുവയലിന് സമീപത്ത് വെച്ച് രാത്രി ഏഴരയോടെയാണ് സംഭവം. ഡോക്ടറെ കാണിച്ച് മടങ്ങുന്നതിനിടയിൽ അമിത വേഗതയിൽ എത്തിയ സ്കൂട്ടർ നഫീസയെ ഇടിക്കുകയായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന കൊച്ചുമകനും സ്കൂട്ടർ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

നടേശന് പിന്തുണ നൽകുന്ന മുഖ്യമന്ത്രി വർഗീയതക്ക് കുടപിടിക്കുകയാണ് പി.മുജീബു റഹ്മാൻ

കോഴിക്കോട് :പിന്തുണ നൽകുന്ന മുഖ്യമന്ത്രി വർഗീയതക്ക് കുടപിടിക്കുകയാണ് പി.മുജീബു റഹ്മാൻകേരളത്തിൻ്റെ സൗഹൃദവും സഹോദര്യവും നിലനിർത്താൻ ബാധ്യസ്ഥനായ മുഖ്യമന്ത്രി തന്നെ വെള്ളാപ്പള്ളി നടേശന് പിന്തുണ നൽകുന്നതിലൂടെ വർഗീയതക്ക് കുടപിടിക്കുകയാണെന്ന് ജമാഅത്തെ ഇസ് ലാമി അമീർ പി.മുജീബ് റഹ്മാൻ പറഞ്ഞു. സംഘ്പരിവാറിനെ പോലും തോൽപ്പിക്കുംവിധം വർഗീയ, വിദ്വേഷ പ്രസ്താവനകളാണ് വെള്ളാപ്പള്ളി നടേശൻ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്നത്. സാമൂഹ്യാന്തരീക്ഷം തകർക്കാൻപോന്ന സ്വഭാവത്തിൽ ഇതര മതങ്ങളോടുള്ള വെറുപ്പുൽപ്പാദിപ്പിക്കുകയും അതിൻ്റെ പ്രചാരണത്തിൽ ലഹരി കണ്ടെത്തുകയും ചെയ്യുന്ന ഈ വ്യക്തിക്കെതിരെ നിയമനടപടി കൈകൊള്ളേണ്ട മുഖ്യമന്ത്രി പക്ഷേ, ഓരോ…

Read More

മുക്കുപണ്ടം പണയംവച്ച് 10 ലക്ഷം രൂപ തട്ടിയ യുവാവ് രാജ്യംവിടുന്നതിനിടെ പിടിയില്‍.

തൃശൂർ:മുക്കുപണ്ടം പണയംവച്ച് 10 ലക്ഷം രൂപ തട്ടിയ യുവാവ് രാജ്യംവിടുന്നതിനിടെ പിടിയില്. തൃശൂര്‍ എടമുട്ടത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് മുക്കുപണ്ട് പണയം വച്ച് 9.70 ലക്ഷം രൂപ തട്ടിയെടുത്ത മഹാരാഷ്ട്ര സ്വദേശി സന്തോഷ്(35)ആണ് പിടിയിലായത്. മുംബൈ ഛത്രപതി വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ദുബയിലേക്ക് പോവാനാണ് ഇയാള്‍ വിമാനത്താവളത്തിലെത്തിയത്. എടമുട്ടത്ത് സ്വര്‍ണപ്പണിക്കാരനായിരുന്നു സന്തോഷ്.എടമുട്ടത്തെ ധനകാര്യ സ്ഥാപനത്തിലെ മാനേജര്‍ ഷണ്മുഖന്റെ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂലൈ 31 മുതല്‍ ഈ വര്‍ഷം…

Read More

നീറ്റിലിറക്കിയ കപ്പൽ കന്നി യാത്രയിൽ മുങ്ങി ഉടമ കടലിൽ ചാടി….

ഇസ്തംബൂൾ: തുർക്കിയ തീരത്ത് നിന്നും കന്നി യാത്ര ആരംഭിച്ചതിന് പിന്നാലെ ആഡംബര കപ്പല്‍ മുങ്ങി. വടക്കൻ തുർക്കിയുടെ തീരത്ത് നിന്ന് നീറ്റിലിറക്കിയതിന് പിന്നാലെയാണ് ആഡംബര നൗകയായ ഡോള്‍സ് വെന്‍റോ മുങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍. നീറ്റിലിറക്കി വെറും 15 മിനിറ്റിനുള്ളില്‍ കപ്പല്‍ വെള്ളത്തിനടയിലായി. ഇതോടെ കപ്പലിലുണ്ടായിരുന്ന ഉടമ കടലിലേക്ക് ചാടി രക്ഷപ്പെട്ടു. ഏകദേശം 85 അടി നീളവും ഏകദേശം 1 മില്യണ്‍ ഡോളർ (ഏതാണ്ട് 8 കോടി 81 ലക്ഷം രൂപ) വിലമതിക്കുന്ന യാച്ചാണ് നിമിഷ നേരം കൊണ്ട് കടലിനടിയിലേക്ക്…

Read More

ക്രൂരമായസ്ത്രീധന പീഡനം; യു.പിയിൽ മേൽക്കൂരയിൽ നിന്ന് ചാടാൻ പ്രേരിപ്പിച്ച് ഭർത്താവ് . ഒന്നാം നിലയിൽ നിന്ന് ചാടുന്ന രംഗം നോക്കി നിൽക്കുന്ന ഭർതൃവീട്ടുകാർ.

അലിഗഢ്: ക്രൂരമായസ്ത്രീധന പീഢനം തുടരുന്നു.ഭർതൃ വീട്ടുകാരുടെ സ്ത്രീധന പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ ചാടിയ സ്ത്രീ ഗുരുതരമായി പരിക്കേറ്റ നിലത്ത് കിടന്നിട്ടും, കുട്ടികളുടെ മുന്നിൽ വെച്ച് ഒരാൾ അവളെ മർദ്ദിക്കുന്നത് കാണാംയുപിയിലെ അലിഗഢിൽ, സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെ അർച്ചന ഒന്നാം നിലയിൽ നിന്ന് ചാടി.   ആറ് വർഷം മുമ്പാണ് അർച്ചന എന്ന യുവതി സോനുവിനെ വിവാഹം കഴിച്ചത്. ഇവർക്ക് നാലും രണ്ടും വയസുള്ള രണ്ട് കുട്ടികളുണ്ട്. വിവാഹത്തിന് ശേഷം ഏകദേശം 10 ലക്ഷം…

Read More

ബാറിൽ വന്ന് പണപ്പിരിവ്. അവസാനം ബാക്കി.

തൃശൂർ: തൃശൂർ ഇരിങ്ങാലക്കുടയിൽ കൈക്കൂലി വാങ്ങുന്നതിനിടെ എക്സൈസ് ഇൻസ്പെക്ടർ പിടിയിൽ. ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എൻ. ശങ്കർ ആണ് പിടിയിലായത്.വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 50,000 രൂപയും ഏഴ് കുപ്പി മദ്യവും ഇയാളുടെ വാഹനത്തിൽ നിന്ന് പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ലീവിന് നാട്ടിലേക്ക് പോകുമ്പോൾ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തുന്നത് പതിവായിരുന്നു. തൃശൂർ ചിറങ്ങരയിൽ വച്ചാണ് പരിശോധന നടത്തിയത്.

Read More