AI girlfriend

admin@10vision

സിപിഎം അധികം കളിക്കരുത്. കേരളം ഞെട്ടിപ്പോകും… വരുന്നുണ്ട്. വി.ഡി സതീഷൻ

കോഴിക്കോട്:എന്റെ സംസാരം കേട്ട് ഭീഷണിപ്പെടുത്തുകയാണെന്ന് കരുതരുത്. സിപിഎം ഇക്കാര്യത്തിൽ അധികം കളിക്കരുത്. കേരളം ഞെട്ടിപ്പോകും… വരുന്നുണ്ട, നോക്കിക്കോ… അതിനു വലിയ താമസം വേണ്ട… ഞാൻ പറഞ്ഞത് വൈകാറില്ല.’–വി.ഡി.സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പിനു മുൻപ് അക്കാര്യം പുറത്തുവരുമോയെന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടല്ലോയെന്നും അത്രയും ദിവസം ഒരു കാര്യം പറയാതെ പോകാൻ കഴിയുമോ എന്നും വി.ഡി.സതീശൻ മറുപടി നൽകി. ബിജെപിക്കും വി.ഡി.സതീശൻ മുന്നറിയിപ്പു നൽകി. കാളയുമായി ബിജെപി കന്റോൺമെന്റ് ഹൗസിലേക്ക് പ്രകടനം നടത്തി. ആ കാളയെ കളയരുത്. ബിജെപി ഓഫിസിനു…

Read More

അത്തം പിറന്നു, പൊന്നോണമെത്തി, തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കം.

പൊന്നോണത്തിന്‍റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കമായി. വലിയ ജനാവലിയെ സാക്ഷിയാക്കി മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തി. മന്ത്രി എംബി രാജേഷാണ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത്. നടന്‍ ജയറാമാണ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നത്. തൃപ്പൂണിത്തുറ ബോയ്സ് ഗ്രൗണ്ടിൽ നിന്നും തുടങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി അവിടെ തന്നെ അവസാനിക്കും. സിനിമാ താരം പിഷാരടിയും ആഘോഷങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ആനയും അമ്പാരിയും നിശ്ചല ദൃശ്യങ്ങളും നിരക്കുന്ന വർണശഭലമായ കാഴ്ചകൾക്കാണ് നഗരം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. ഘോഷയാത്ര കണക്കിലെടുത്ത് തൃപ്പൂണിത്തുറയില്‍ രാവിലെ…

Read More

പൂരം കലക്കലിൽ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം: പൂരം കലക്കലിൽ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവ. പൊലീസിൽ നിന്ന് മാറ്റിയതിനാൽ സസ്പെൻഷൻ പോലെയുള്ള നടപടി വേണ്ടെന്നാണ് നിലപാട്. താക്കീതിൽ ഒതുക്കാനാണ് ആലോചന നടക്കുന്നത്.സ്ഥാനം ഒഴിഞ്ഞ പോലീസ് മേധാവി അജിത് കുമാറിന് വീഴ്ച പറ്റിയതായി സർക്കാരിന് “റിപ്പോർട്ട് പോലീസ് ആസ്ഥാനത്തേക്ക് സർക്കാർ മടക്കി അയച്ചിരിക്കുകയാണ് പുതിയ നടപടികൾ വേണ്ടെന്ന് തീരുമാനത്തിലെത്തിയത് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് റിപ്പോർട്ട് തള്ളിയ തിരുവനന്തപുരം പ്രത്യേക കോടതി വിധിക്കെതിരെ അജിത് കുമാർ…

Read More

കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ ഇന്ന് മുതല്‍; സാധനങ്ങള്‍ക്ക് സബ്‌സീഡി വില | List

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ക്ക് ഇന്ന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാനമാകെ 1,800 ഓണച്ചന്തകളാണ് ഒരുങ്ങിയിരിക്കുന്നത്. സെപ്റ്റംബര്‍ നാലുവരെ ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡിയോടെ പൊതുവിപണിയേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും കേരളത്തിലെ വിവിധ സഹകരണ സംഘങ്ങള്‍…

Read More

17 കാരൻ പെൺകുട്ടിയുടെ പണവും ആഭരണവും തട്ടിയത് മയക്കു മരുന്ന് വാങ്ങാൻ, സ്വകാര്യ ചിത്രങ്ങൾ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി .

കോഴിക്കോട്: നരിക്കുനിയില്‍ പ്ലസ്ടു വിദ്യാര്‍ഥി ലഹരിമരുന്ന് വാങ്ങാന്‍ കണ്ടെത്തിയ വഴി നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ചു. ലഹരിക്കു വേണ്ടി കൂട്ടുകാരിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടില്‍നിന്ന് പണവും സ്വര്‍ണവും കൈക്കലാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് 17 വയസ്സുകാരനായ പ്രതി ഇത് ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. വീട്ടില്‍നിന്ന് പണം നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ലഹരി മാഫിയയുമായി ബന്ധമുള്ള വിദ്യാര്‍ഥിയാണ് പ്രതി. സംഭവത്തില്‍ കാക്കൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു….

Read More

ലഹരി കൂടിപ്പോയി,മരിച്ചതോടെ എടുത്ത് ചതുപ്പിൽ താഴ്ത്തി’; യുവാവിനെ കാണാതായ കേസിൽ വഴിത്തിരിവ്.

കോഴിക്കോട് :എലത്തൂര്‍ സ്വദേശിയായ വിജില്‍ എന്ന യുവാവിനെ കാണാതായ സംഭവത്തില്‍ വന്‍ വഴിത്തിരിവ്. അമിതമായ ലഹരി ഉപയോഗിച്ച യുവാവ് മരിച്ചുവെന്നും പിന്നാലെ തങ്ങള്‍ അയാളുടെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയെന്നും സുഹൃത്തുക്കള്‍ പോലീസിനോട് വെളിപ്പെടുത്തി. നിഖില്‍, ദീപേഷ് എന്നിവരാണ് അറസ്റ്റിലായത്. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് എലത്തൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. 2019 മാര്‍ച്ച് 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ വിജിലിനെയാണ് കാണാതായത്. ലഹരി ഉപയോഗിച്ച വിജിലിനെ അടുത്ത ദിവസം രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് സുഹൃത്തുക്കളുടെ മൊഴി….

Read More

കേരളത്തിൽ മഴ കനക്കും; നാളെ നാല് ജില്ലകളിൽ യെലോ അലർട്ട്.

  കോഴിക്കോട് :വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷ-പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും ഇതിന്റെ ഫലമായി കേരളത്തില്‍ മഴ ശക്തിപ്രാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. മുന്നറിയിപ്പിന്റെ ഭാഗമായി ചൊവ്വാഴ്ച (ഓഗസ്റ്റ് 26) കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 26…

Read More

രാമനാട്ടുകരയിൽ അന്യ സംസ്ഥാനക്കാരിയായ കുട്ടിയെ കാറിൽ കയറ്റിക്കൊണ്ട് പോയി പീഢിപ്പിച്ച പ്രതിയെ ചെന്നൈൽ പിടികൂടി.

കോഴിക്കോട് :രാമനാട്ടുകരയിൽ അന്യ സംസ്ഥാനക്കാരിയായ കുട്ടിയെ കാറിൽ കയറ്റിക്കൊണ്ട് പോയിമദ്യം നൽകി ലൈംഗിക പീഡനം നടത്തിയ കേസിലെ പ്രതി മലപ്പുറം കോട്ടക്കൽ പൂക്കിപ്പറമ്പ് വള്ളിക്കാട്ട് റിയാസ് -(29) നെ ചെന്നൈയിൽ നിന്നും പിടികൂടി. കുട്ടിയെ ശാരീരിക ഉപദ്രവം നടത്തി ഇറക്കിവിട്ട ശേഷം റിയാസ് മടങ്ങിയെങ്കിലും കുട്ടിയെ കാണ്മാനില്ല എന്ന് രക്ഷിതാക്കൾ പരാതിപ്പെട്ട് രാമനാട്ടുകാര ഭാഗത്ത് പോലീസ് അന്വേഷിക്കുന്നുണ്ടെന്ന വിവരം എങ്ങിനെയോ ലഭിച്ച പ്രതി ഉടനെ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്ത് കടന്നു കളയുകയായിരുന്നു.20 ന് രാത്രി, മലപ്പുറം,…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡൽഹി ഹെെക്കോടതി.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡൽഹി ഹെെക്കോടതി സർട്ടിഫിക്കറ്റുകൾ പരിശോധിക്കണം എന്ന വിവരാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കിയിരിക്കുകയാണ് കോടതി. നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് പുറത്തുവിടാൻ കേന്ദ്ര വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചതിനെതിരെ ഡൽഹി സർവകലാശാല സമ‌ർപ്പിച്ച ഹർജിയിലാണ് കോടതി വിധി. പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട് വലിയ ആരോപണം ഉയർന്നിരുന്നു. 1978ൽ മോദി പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയതിന്റെ വിവരങ്ങളാണ് വിവരാവകാശ നിയമം മുഖേന ആക്‌ടിവിസ്റ്റ് നീരജ് ശ‌‌ർമ്മ ഡൽഹി സ‌ർവകലാശാലയോട് ആവശ്യപ്പെട്ടിരുന്നത്. ഇതിനെതിരെയാണ്…

Read More

ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരണം; നാളെ ശുദ്ധികർമം നടത്താൻ തീരുമാനം

അഹിന്ദുക്കൾക്ക് വിലക്കുള്ള ക്ഷേത്രത്തിൽ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ജാസ്മിൻ ജാഫർ റീൽസ് ചിത്രീകരിച്ചതിനെ തുടർന്നാണ് ശുദ്ധികർമ്മ തൃശൂർ: ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിനെ തുടർന്ന നാളെ ശുദ്ധികർമങ്ങൾ നടത്താൻ തീരുമാനം. അഹിന്ദുക്കൾക്ക് വിലക്കുള്ള ക്ഷേത്രക്കുളത്തിൽ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ജാസ്മിൻ ജാഫർ റീൽസ് ചിത്രീകരിച്ചതിനെ തുടർന്നാണ് ശുദ്ധികർമം. റീൽസ് ചിത്രീകരിച്ചതിനെതിരെ ഗുരുവായൂർ ദേവസ്വം പരാതിയും നൽകിയിരുന്നു. അശുദ്ധിയായതിനാൽ ശുദ്ധികർമങ്ങൾ നടക്കുന്നതുമൂലം ആഗസ്റ്റ് 26ന് കാലത്ത് അഞ്ചുമുതൽ ഉച്ചവരെ ദർശന നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ദേവസ്വം അറിയിച്ചു. പുണ്യാഹകർമങ്ങൾ കഴിഞ്ഞ…

Read More