AI girlfriend

admin@10vision

ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തിൽ നാല് മാധ്യമപ്രവർത്തകർ കൂടി കൊല്ലപ്പെട്ടു.

ഗസ്സ :ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തിൽ നാല് മാധ്യമപ്രവർത്തകർ കൂടി ഇന്ന് കൊല്ലപ്പെട്ടു. 20  ഫലസ്ഥിനികളെ യും ഇസ്റാ ഇൽ വധിച്ചു. നസർ ആശുപത്രിക്ക് നേരെയായിരുന്നു വ്യോമാക്രമണം.റോയിട്ടേഴ്സിന്റെ ഫോട്ടോ ജേണലിസ്റ്റായ ഹൊസ്സാം അൽ മസ്രി,അൽ ജസീറ ഫോട്ടോ ജേണലിസ്റ്റ് മുഹമ്മദ് സലാമ, അസോസിയേറ്റഡ് പ്രസിന്റേയും ദ ഇൻഡിപ്പെൻഡന്റ് അറബിക്കിന്റെയും പ്രതിനിധിയായ മറിയം അബു ദഖ, എൻബിസി നെറ്റ്‌വർക്കിലെ മുഅസ് അബു ദഹ എന്നിവരാണ് തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ട മറ്റുള്ളവർ ആശുപത്രിയിലുള്ളവരാണ്. മുമ്പ് അൽ ഷിഫ ആശുപത്രിക്ക് നേരെയുണ്ടായ…

Read More

ചുരത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. വീഡിയോ..

    താമരശ്ശേരി:ചുരം ആറാം വളവിൽ ലോറിയും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം.ഏകദേശം എട്ടോളം വാഹനങ്ങൾ അപകട്ടത്തിൽപെട്ടിട്ടുണ്ട് ആംബുലൻസുകൾ അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ചുരത്തിൽ അപകടം നടന്നത് കാരണം ഗതാഗത തടസം നേരിടുന്നുണ്ട്. അപകടത്തിൽ ഒരു ലോറിയും മറിഞ്ഞിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More

ഹൃദയാഘാത ഹൃദയാഘാതം; മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു.

റിയാദ്: (www.10visionnews.com) ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മക്കയിൽ മരിച്ച. വേങ്ങര ഊരകം നെല്ലിപ്പറമ്പ് വെങ്കുളം സ്വദേശി കണ്ണൻതൊടി മുനീറാണ് (46) മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് മക്ക അൽനൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിന്‍റെ മരണം. ഭാര്യയും കുട്ടികളും സന്ദർശക വിസയിൽ മക്കയിലുണ്ട്. പിതാവ്: ഈസ ഹാജി കണ്ണൻ തൊടി, ഭാര്യ: ജംഷീറ അഞ്ചുകണ്ടൻ, മക്കൾ: ആയിഷ ജന്നത്ത്, ആയിഷ മെഹ്റിൻ, മുഹമ്മദ് സഹദ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിലെ ശരായ മഖ്ബറയിൽ ഖബറടക്കി.

Read More

മെഡി. കോളജ് സൂപ്പർ സ്പെഷ്യലിറ്റി അത്യാഹിത വിഭാഗം തുറന്നു.

കോഴിക്കോട് : തീപ്പിടിത്തത്തെ തുടർന്ന് നാല് മാസമായി അടച്ചിട്ട മെഡി. കോളജ് സർജിക്കൽ സൂപ്പർ സ്പെഷ്യലിറ്റി അത്യാഹിതവിഭാഗം ഇന്നു മുതൽ തുറന്നു പ്രവർത്തിച്ചു. ഇന്നലെ വൈകിട്ടു നാലു വരെ പഴയ കെട്ടിടത്തിലെ അത്യാഹിത വിഭാഗവും പി.എം.എസ്.എസ്.വൈ ബ്ലോക്കിലെ അത്യാഹിതവിഭാഗവും ഒരു പോലെ പ്രവർത്തിച്ചു. പിന്നീട് പി.എം.എസ്.എസ്.വൈ അത്യാഹിതവിഭാഗത്തിൽ മാത്രമാക്കി രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. നേരത്തെ പഴയ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടർന്ന രോഗികളുടെ ചികിത്സ അവിടെ തന്നെയും പുതിയതായി എത്തിയ രോഗികളെ പി.എം.എസ്.എസ്.വൈ അത്യാഹിതവിഭാഗത്തിലുമാണ് പ്രവേശിപ്പിച്ചത്. ഇന്ന്…

Read More

കണ്ണൂരിലെ ഭർതൃവീട്ടിൽ നിന്നും കർണ്ണാടകയിലെ കാമുകനൊപ്പം ഒളിച്ചോടിയ യുവതി ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ.

ബംഗളരു:കണ്ണൂരിലെ വീട്ടിൽ നിന്നും കർണ്ണാടകയിലെ കാമുകനൊപ്പം ഒളിച്ചോടിയ യുവതി ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ. കണ്ണൂർ കല്യാട് ചുങ്ക സ്ഥാനം സ്വദേശി എ.പി. സുഭാഷിൻ്റെ ഭാര്യ ദർഷിത ( 22 )യാണ് കര്‍ണാടക സാലിഗ്രാമിലെ ലോഡ്ജില്‍ കൊല്ലപ്പെട്ടത്. കണ്ണൂര്‍ കല്യാട് വീട്ടില്‍ നിന്നും സ്വര്‍ണവുമായി കടന്നുകളഞ്ഞദർഷിതയെ കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച പകലാണ് കല്യാട്ടെ വീട്ടില്‍ മോഷണം നടന്നത്. രാവിലെ കുടുംബനാഥ സുമതയും ഇളയമകന്‍ സൂരജും ചെങ്കല്‍പ്പണയില്‍ ജോലിക്ക് പോയിരുന്നു. ദര്‍ശിതയുടെ ഭര്‍ത്താവ് സുഭാഷ്…

Read More

രാജിക്ക് വഴങ്ങില്ല; രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

തിരുവനന്തപുരം: ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാഹുലിനെ സസ്പെൻഡ്‌ ചെയ്തത്. വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടെന്നാണ് പാര്‍ട്ടിയെടുത്ത തീരുമാനം. ഉപതെരഞ്ഞെടുപ്പ് ഭീതിയാണ് രാജിവെപ്പിക്കാനുള്ള കടുത്ത തീരുമാനം എടുക്കുന്നതിൽ നിന്നും കോൺഗ്രസിനെ പിന്തിരിപ്പിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്നായിരുന്നു വി.ഡി സതീശൻ അടക്കമുള്ള മുതിർന്ന നേതാക്കളുടെ നിലപാട്. ഈ നിലപാടിനെ പിന്തുണച്ച് ഒരു വിഭാഗം വനിതാ നേതാക്കളും രംഗത്തുവന്നിരുന്നു.   കെപിസിസി…

Read More

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

ന്യൂഡൽഹി :നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കു. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നൽകിയ ഹർജിയും കെ എ പോൾ നൽകിയ ഹർജിയുമാണ് പരിഗണിക്കുക. നിമിഷപ്രിയയുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ എ പോൾ ഹർജി നൽകിയത്. കേസിൽ ഇടപെടുന്നതിൽ നിന്ന് നിമിഷപ്രിയ ആക്ഷൻ കൗൺസിലിനെയും കാന്തപുരത്തെയും വിലക്കണം എന്നും ഹർജിയിലുണ്ട്. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അതേസമയം നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പിരിച്ചുവിടാൻ…

Read More

മുസ്‌ലിം ലീഗിന് ഡൽഹിയിൽ പുതിയ ആസ്ഥാന മന്ദിരം.

ന്യൂഡല്‍ഹി: മുസ്‌ലിം ലീഗിന് ഡൽഹിയിൽ പുതിയ ആസ്ഥാന മന്ദിര. ‘ഖാഇദേ മില്ലത്ത് സെന്റർ’ എന്ന് പേരിട്ട ഓഫീസ് സമുച്ചയം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.ഡൽഹിയിലെ ദരിയാഗഞ്ചിലെ ശ്യാംലാൽ മാർഗിലാണ് മുസ്‌ലിം ലീഗിന്റെ പുതിയ ആസ്ഥാന മന്ദിരം. പി.കെ കുഞ്ഞാലിക്കുട്ടി, മുസ്‌ലിം ലീഗ് എംപിമാർ, കെ.സി വേണുഗോപാല്‍, മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു. ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരെയും സംരക്ഷിക്കുകയാണ് ലീഗിന്റെ ലക്ഷ്യമെന്ന് സാദിഖലി തങ്ങൾ…

Read More

വീട് വാടകക്കെടുത്ത് പണയത്തിന് നൽകി തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിൽ.

കോഴിക്കോട് : കോഴിക്കോട് സിറ്റിയിലെ വിവിധയിടങ്ങളിൽ വീട് വാടകയ്ക്ക് എടുത്ത് ഉടമയറിയാതെ പണയത്തിന് നൽകി പണം തട്ടിയ കേസിലെ പ്രതികളായ കോഴിക്കോട് അശോകപുരം സ്വദേശി കോകിലം വീട്ടിൽ മെർലിൻ ഡേവിസ് (59 ), വളയനാട് മാങ്കാവ് സ്വദേശി അൽ ഹന്ദ് വീട്ടിൽ നിസാർ (38 ) എന്നിവരെ നടക്കാവ് പോലീസ് പിടികൂടി. 2024 ഏപ്രിൽ മാസത്തിൽ പ്രതികൾ വാടകയ്ക്ക് എടുത്ത വീട് തങ്ങളുടെ വീടാണെന്ന് പറഞ്ഞ് രുവനന്തപുരം സ്വദേശിനിയായ യുവതിയോട് 25 ലക്ഷം രൂപയും, മേരി എന്ന…

Read More

രാഹുൽ രാജിവെക്കണം കൂട്ടത്തോടെ നേതാക്കൾ,വനിതാ നേതാക്കളും രംഗത്ത്.

തിരുവനന്തപുരം:(www.10visionnews.com)രാഹുലിന്റെ രാജിക്ക് സമ്മർദ്ദം എഐസിസിയും രാജിയിലേക്കാണ് കാര്യങ്ങൾ നീക്കുന്നത്രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് കോൺഗ്രസിലെ വനിത നേതാക്കളും ആവശ്യപ്പെട്ടു രാജി ഇല്ലെങ്കിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കണം. ഉചിതമായി തീരുമാനം ഉചിതമായ സമയത്തെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് വ്യക്തമാക്കി. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശ പ്രകാരം നേതാക്കളുമായി സണ്ണി ജോസഫ് കൂടിയാലോചന തുടരുകയാണ്.പാര്‍ട്ടിയുടെ ഏക വനിതാ എംഎൽഎയായ ഉമാ തോമസും വനിതാ നേതാക്കളും രാഹുൽ രാജി വയ്ക്കണമെന്ന ആവശ്യവുമായി പരസ്യമായി രംഗത്തെത്തി. പൊതുരംഗത്ത് നിന്നടക്കം രാഹുൽ മാങ്കൂട്ടത്തിൽ മാറി നിൽക്കണമെന്ന്…

Read More