ഒഴിഞ്ഞു മാറി രാഹുൽ … അധ്യക്ഷ സ്ഥാനം ഒഴിയും.
തിരുവനന്തപുരം: തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ച് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. യുവനടി പറഞ്ഞത് തന്നെ പറ്റിയല്ലെന്നും തനിക്കെതിരെ ഒരു പരാതിയെങ്കിലും വന്നാല്‍ മറുപടി പറയാമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.ഈ പ്രസ്ഥാനത്തിന്റെ നേതൃത്വവുമായി ബന്ധപ്പെട്ട എല്ലാവരുമായി സംസാരിച്ചിരുന്നെന്നും ഒരാള്‍ പോലും തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.കെ.പി.സി.സി പ്രസിഡന്റുമായി, പ്രതിപക്ഷ നേതാവുമായി ഉത്തരവാദിത്തപ്പെട്ട മുഴുവന്‍ നേതാക്കന്മാരുമായി സംസാരിച്ചു. ഈ നിമിഷം വരെ രാജിവെക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. ഒരു യുവനടിയുടെ ആരോപണങ്ങള്‍ വന്നു എന്ന് പറഞ്ഞു. ആ…

