അന്ന് കുന്നത്തുനാട് എംഎൽഎ കുത്തിന് പിടിച്ച കളക്ടർ; ആരാണ് വോട്ട്ചോരിയെ പിന്തുണയ്ക്കുന്ന ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ്കുമാർ ?
ന്യൂഡൽഹി:ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ വോട്ട് അട്ടിമറി നടന്ന കാലഘട്ടം എന്നതാണ് 2020കൾ വോട്ട്ചോരി വിവാദത്തിൽ ഇന്ത്യ കത്തുകയാണ്. ജനാധിപത്യത്തിലൂന്നി പ്രവർത്തിക്കുന്ന ഇന്ത്യയെന്ന സ്വതന്ത്ര രാഷ്ട്രത്തിന്റെ അസ്ഥിത്വം കൂടിയാണ് ബിജെപി സർക്കാരിന്റെ വോട്ട് ക്രമക്കേടിലൂടെ ചോദ്യം ചെയ്യപ്പെട്ടത്. എന്നാൽ കൃത്യമായ തെളിവുകൾ സമർപ്പിച്ചിട്ടും ആരോപിതർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ ആർഎസ്എസിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വതന്ത്ര ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷർ സ്വീകരിച്ചത്. വോട്ടർപട്ടികയിലെ പിഴവുകൾക്ക് കാരണം ക്രമക്കേടിനെക്കുറിച്ച് പ്രതിപക്ഷ നേതാക്കൾ കൃത്യസമയത്ത് ആരോപണം ഉന്നയിക്കാത്തതാണെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വാദം. ഈ…

