AI girlfriend

വളാഞ്ചേരിയിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം.

മലപ്പുറം: വളാഞ്ചേരിയിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യ. വളാഞ്ചേരി എളയമ്പറമ്പിൽ റഫീഖിന്റെ ഭാര്യ ജംഷീന (27)യാണ് മരിച്ചത്. വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിലാണ് അപകടം. ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടർ, ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വളാഞ്ചേരി സി.എച്ച് ആശുപത്രിക്ക് മുൻവശത്താണ് അപകടം. സംഭവ സ്ഥലത്ത് വെച്ച് തന്നെ ജംഷീന മരണപ്പെട്ടു. ഡ്രൈവിങ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിലായിരുന്നു അപകടമെന്ന് പൊലീസ് അറിയിച്ചു. വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Read More

കോളേജിലേക്ക് പോകുന്നതിനിടെ വാഹനാപകടം. വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം : വൈക്കത്ത് കോളേജിലേക്ക് പോകുന്നതിനിടെ വാഹനാപകടം. വിദ്യാർത്ഥിക്ക് ദാരുണാന്ത്യ . ബൈക്ക് യാത്രികനായ വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ (20) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ വൈക്കം നാനാടത്ത് ആയിരുന്നു അപകടം. വൈക്കത്തു നിന്നു പൂത്തോട്ടയിലെ സ്വകാര്യ കോളേജിലേക്കു ബൈക്കിൽ പോവുകയായിരുന്നു മുഹമ്മദ് ഇർഫാൻ. മറ്റൊരു വാഹനത്തിന്റെ പുറകിൽ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. വൈക്കം ഇർഫാൻ മൻസിൽ നാസറിന്റെ മകനാണ് മുഹമ്മദ് ഇർഫാൻ. ബിഎസ്‌സി സൈബർ…

Read More

ടിപ്പർ ലോറി സർക്കാർ ബസിന് മുകളിലേക്ക് മറിഞ്ഞു അവകടം. 24 പേർ മരിച്ചു.

തെലുങ്കാന :വികരാബാദ് ജില്ലയിലെ ചെവെല്ലയ്ക്കടുത്ത് ചരല്‍ ലോഡുമായി വന്ന ടിപ്പർ ലോറി സർക്കാർ ബസില്‍ ( ടിആർടിസി) ഇടിച്ച്‌ മറിഞ്ഞ്ല ഡ്രൈവർ അടക്കം 24 മരണം. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ട്രക്ക് ഡ്രൈവർ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപകടം സംഭവിച്ചതാവുമെന്നാണ് പ്രാഥമിക നിഗമനം. 50 ഓളം യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത് , അപകടത്തെ തുടർന്ന് ട്രക്കിലെ ചരല്‍ യാത്രക്കാരുടെ മുകളിലേക്ക് മേല്‍ വീണു. ബിജാപൂര് ഹൈവേയിലാണ് അപകടമുണ്ടായത്. മൃതദേഹങ്ങളെയും പരിക്കേറ്റവരെയും ബസില് നിന്ന് നീക്കി ആശുപത്രികളിലേക്ക് മാറ്റുകയാണ്. ഇരുവശത്തേക്കും…

Read More

അമരാവതിയിൽ ക്ഷേതത്തിലെ തിക്കിലും തിരക്കിലുംപെട്ട് ഒൻപത് പേർ മരിച്ചു.

അമരാവതി: ആന്ധ്രാപ്രദേശിലെ അമരാവതിയിൽ ക്ഷേതത്തിലെ തിക്കിലും തിരക്കിലുംപെട്ട് ഒൻപത് പേർ മരിച്ചു ശ്രീകാകുളത്തുള്ള കാശിബുഗ്ഗ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് സംഭവം. ഏകാദശിയോടനുബന്ധിച്ച് കാശിബുഗ്ഗയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ദുരന്തത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഞെട്ടൽ രേഖപ്പെടുത്തി. മരണം ഹൃദയഭേദകം എന്നാണ് പ്രതികരണം.നിരവധി തീർത്ഥാടകർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്, മരണസംഖ്യ ഉയർന്നേക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിന് തൊട്ടുപിന്നാലെ സംസ്ഥാന കൃഷി മന്ത്രി കെ. അച്ചൻനായിഡു ക്ഷേത്രത്തിലെത്തി.

Read More

കോഴിക്കോട് കക്കോടിയില്‍ മതിലിടിഞ്ഞുവീണ് അതിഥി തൊഴിലാളിക്ക് ഗുരുതര പരിക്ക് മതിൽ കെട്ടാൻ എത്തിയതായിരുന്നു ഇദ്ദേഹം.

കോഴിക്കോട്: കക്കോടിയില്‍ മതിലിടിഞ്ഞുവീണ് അതിഥി തൊഴിലാളിക്ക് പരിക്ക്. ഇന്ന് രാവിലെ 11.15 ഓടെയാണ് സംഭവം. മതിൽ കെട്ടാൻ എത്തിയ അതിഥി തൊഴിലാളിക്കാണ് പരിക്കേറ്റത്. ഇദ്ദേഹം ഒഡീഷ സ്വദേശിയെന്നാണ് വിവരം. പരിക്കേറ്റ അതിഥി തൊഴിലാളിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. താഴെ മതിൽ കെട്ടുന്നതിനിടെ മുകളിൽ ഉണ്ടായിരുന്ന മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം. അതിഥി തൊഴിലാളികൾക്ക് മേൽ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. രണ്ട് പേരായിരുന്നു കുടുങ്ങിയത്. സ്ഥലത്തുണ്ടായിരുന്നവർ ആദ്യം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വെള്ളിമാടുകുന്ന് ഫയര്‍ സ്റ്റേഷനില്‍ നിന്ന്…

Read More

കാർ ഷോറൂമിലെ സർവീസ് സെൻ്ററിൽ കാർ പിറകോട്ട് എടുത്ത് അപകടം, ജീവനക്കാരൻ മരിച്ചു

ആലപ്പുഴ: കാർ ഷോറൂമിലെ സർവീസ സെൻ്ററിലെത്തിച്ച കാർ പിന്നിലേക്കെടുക്കവേ നിയന്ത്രണം വിട്ടു ഇടിച്ചു ജീവനക്കാരൻ മരിച്ചു. എം.സി റോഡിൽ പ്രാവിൻകൂടിനു സമീപം പ്രവർത്തിക്കുന്ന കാർ സർവീസ് സെൻ്ററിലാണ് സംഭവം. ഫ്ലോർ ഇൻ ചാർജ് അനന്തു സി നായർ (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പകൽ മൂന്നരയോടെയായിരുന്നു അപകടം. സർവീസ് സെൻ്ററിലെ മറ്റൊരു ജീവനക്കാരൻ പിന്നോട്ടെടുത്ത കാർ നിയന്ത്രണം വിട്ട് അനന്തുവിനെ ഇടിക്കുകയായിരുന്നെന്നു ചെങ്ങന്നൂർ പൊലീസ് പറഞ്ഞു. കാറിനും ഭിത്തിക്കുമിടയിൽപ്പെട്ട് ഗുരുതരമായ പരിക്കേറ്റ അനന്തുവിനെ തിരുവല്ലയിലെ സ്വകാര്യ…

Read More

ചാലിപ്പുഴയിൽ ചെമ്പുകടവിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരി ചാലിപ്പുഴയിൽ ചെമ്പുകടവിൽ വിദ്യാർത്ഥി മുങ്ങി മരിച്ച. കളപ്പുറം സ്വദേശി കൊച്ചിടംവിളയിൽ രാജകുമാറിൻ്റെ മകൻ അനീഷ് ( 19) ആണ് മുങ്ങി മരിച്ചത്. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

വീട്ടുമുറ്റത്ത് കാറിനു തീപിടിച്ച് പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.

തേഞ്ഞിപ്പലം: വീട്ടുമുറ്റത്ത് കാറിനു തീപിടിച്ച് പൊള്ളലേറ്റ് ചികില്‍സയിലായിരുന് ചേളാരി സ്വദേശി മരിച്ചു. ചേളാരി ചെനക്കല്‍ പൊറോളി അബ്ദുള്ള-സുബൈദ ദമ്പതികളുടെ മകന്‍ ആദില്‍ ആരിഫ് ഖാന്‍(29)ആണ് മരണപ്പെട്ടത് കഴിഞ്ഞ 20ാം തിയതി തിങ്കളാഴ്ചയാണ് അപകടം. വീട്ടില്‍ നിന്ന് പുറത്തു പോയി തിരിച്ചു വീട്ടു മുറ്റത്തേക്കുവന്ന കാര്‍ വീടിന്റെ ഗേറ്റിലെത്തിയപ്പോള്‍ പൊടുന്നനെ ഓഫായിരുന്നു. വീണ്ടും സ്റ്റാര്‍ട്ടാക്കി മുന്നോട്ടെടുത്തതിനു പിന്നാലെയാണ് കാര്‍ കത്തിയത്. കാറില്‍ അകപ്പെട്ട ഇയാള്‍ വാതില്‍ തുറന്ന് പുറത്തുകടന്നു. ഉടന്‍ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കോഴിക്കോട് ഗവ….

Read More

പുത്തനത്താണിയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം

മലപ്പുറം: പുത്തനത്താണിയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യ. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. തിരുനാവായ ഇഖ്ബാൽ നഗർ സ്വദേശികളായ മുഹമ്മദ് സിദ്ധീഖ്‌ (30) ഭാര്യ റീസ മൻസൂർ (26) എന്നിവരാണ് മരിച്ചത്. ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. ഇന്ന് രാവിലെ എട്ടരയോടെ പുത്തനത്താണി-തിരുന്നാവായ റോഡിലെ ചന്ദനക്കാവ് ഇഖ്ബാൽ നഗറിലാണ് അപകടമുണ്ടായത്. ഇരുവരും ബൈക്കിൽ സഞ്ചരിക്കവെ ഇലക്ട്രിക് കാർ വന്ന് ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Read More

പ്ലവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറി. രണ്ട് പേർ മരിച്ചു

കാസർകോട്: പ്ലവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറികാസർഗോഡ്അനന്തപുരം വ്യവസായ പാർക്കിലെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ടുപേർ മരിച്ചു. പത്തുപേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഫാക്ടറിയിലെ ബോയിൽ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഉഗ്ര ശബ്ദത്തോടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. പരിക്കേറ്റവരെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Read More