AI girlfriend

കോട്ടയം എം.സി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു ഇരിട്ടി സ്വദേശി മരിച്ചു.

കോട്ടയം: എം സി റോഡിൽ കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി സന്ധ്യ ആണ് മരിച്ചത്.നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്..49 പേരാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.ഇതില്‍ 18 പേർക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ടവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് ഇരട്ടിയിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അതിനിടെ, കണ്ണൂർ കൊട്ടിയൂരിൽ ചരക്കുലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു.പാൽച്ചുരം റോഡിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം.തമിഴ്‌നാട്…

Read More

മീൻലോറി തലയിൽ കയറിയിറങ്ങി യുവതി മരിച്ചു.

കോഴിക്കോട്: കണ്ണഞ്ചേരിയിൽ മീൻലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികയായ നല്ലളം സ്വദേശി സുഹറ ആണ് തലയിലൂടെ ലോറിയു​ടെ ചക്രം കയറിയിറങ്ങി മരിച്ചത്. ഇന്ന് വൈകീടട് കണ്ണഞ്ചേരി പെട്രോൾ പമ്പിന് സമീപമാണ് അപകടം. ടൗണിൽ നിന്നും മീഞ്ചന്തയിലേക്ക് പോവുകയായിരുന്നു ഇരുവാഹനങ്ങളും. സ്‌കൂട്ടറിൽ മീൻവണ്ടി തട്ടി സ്കൂട്ടർ നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. യുവതിയുടെ തലയിലൂടെ പിൻചക്രം കയറിയിറങ്ങിയാണ് മരണം.

Read More

സ്കൂൾ കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.

മലപ്പുറം: സ്കൂൾ കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.താഴെക്കോട് മേലേകാപ്പുപറമ്പിലെ പൂന്തൊടി മുനീറിന്‍റെ മകൻ മാസിൻ മുഹമ്മദ് (7) ആണ് മരിച്ചത്.പുവ്വത്താണി അൽബിറ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ച രാവിലെ പത്തരയോടെയാണ് സ്കൂൾ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് മാസിൻ മുഹമ്മദ് കാൽ തെന്നി വീണത്. പെരിന്തൽമണ്ണയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. നാട്ടുകൽ പൊലീസ് നടപടികൾ സ്വീകരിച്ചു. മാതാവ്: ഷഹന ഷെറിൻ. സഹോദരി: ഇസ ഫാത്തിമ.

Read More

അടിമാലിയിൽ മണ്ണിടിച്ചിലിൽ ഒരാൾക്ക് ദാരുണാന്ത്യം.

ഇടുക്കി: കനത്ത മഴയിൽ അടിമാലിയിൽ മണ്ണിടിച്ചിലിൽ ഒരാൾക്ക് ദാരുണാന്ത്യം അടിമാലി സ്വദേശി ബിജുവാണ് മരിച്ചത്. ഭാര്യ സന്ധ്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് അടിമാലിയിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണത്. ഒരു കുടുംബം പൂർണമായും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഫയർഫോഴ്‌സും പൊലീസും സംഭവസ്ഥലത്തെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇവരെ പുറത്തെടുത്തത്. കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണം. ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. വൈകിട്ട് മഴ കനത്തതോടെ 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഒരു കുടുംബം ഇവിടെ…

Read More

കർണൂലിൽ ഹൈദരാബാദ്–ബെംഗളൂരു ദേശീയപാതയിൽ ബസിനു തീപിടിച്ച് 15 പേർ മരിച്ചു.

അമാരാവതി∙ കർണൂലിൽ ഹൈദരാബാദ്–ബെംഗളൂരു ദേശീയപാതയിൽ ബസിനു തീപിടിച്ച അപകടം. 15 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 40 പേർ ബസിലുണ്ടായിരുന്നതാണ് പ്രാഥമിക വിവരം. ഇരുചക്രവാഹനത്തിൽ ഇടിച്ച ബസിനു തീപിടിക്കുകയായിരുന്നു. സർക്കാർ പ്രതികരണം ലഭ്യമായിട്ടില്ല. ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. 15പേരെ ബസ്സിൽനിന്ന് രക്ഷപ്പെടുത്തി ബസ് ഇരുചക്രവാഹനത്തിൽ ഇടിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. ഇരുചക്രവാഹനം ബസിനു അടിയിൽ കുടുങ്ങിയതോടെ റോഡിൽ ഉരഞ്ഞ് തീപടരുകയായിരുന്നു’’–കർണൂൽ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചിച്ചു.

Read More

മലപ്പുറത്ത് പൊട്ടി വീണ വൈദ്യതി ലൈനിൽ നിന്ന് ഷോക്കേറ്റു, വയോധികന് ദാരുണാന്ത്യം

മലപ്പുറം | പൂക്കോട്ടുംപാടം തട്ടിയേക്കലിൽ പൊട്ടിവീണ വൈദ്യതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. പൂക്കോട്ടുംപാടം സ്വദേശി ചന്ദ്രൻ (69) ആണ് മരിച്ചത്. രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. പൂക്കോട്ടുംപാടത്ത് ചായക്കടയിൽ തൊഴിലാളിയായ ചന്ദ്രൻ കടയിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.

Read More

നവി മുംബൈയിലെ തീപിടുത്തത്തിൽ നാല് മരണം. മരിച്ചതിൽ മൂന്ന് മലയാളികളും.

മുംബൈ:തീപ്പിടുത്തത്തിൽ കത്തിയമർന്നത് മലയാളിയുടെ സ്വപ്നങ്ങളും . പുലർച്ചെ നവി മുംബൈയിലെ തീപിടുത്തത്തിൽ നാല് മരണം. മരിച്ചതിൽ മൂന്ന് മലയാളികളു. വാഷിയിലെ എംജി അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ ഇന്നലെ രാത്രിയാണ്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് അപകടമെന്നാണ് പ്രാഥമിക നി​ഗമനം. കെട്ടിടത്തിലെ തീ നിയന്ത്രണ വിധേയമായെന്നും താമസക്കാരെ മാറ്റിയിട്ടുണ്ടെന്നും അ​ഗ്നിരക്ഷാ സേന അറിയിച്ചു. ആറ് വയസ്സുകാരിയടക്കം നാല് പേരാണ് അപകടത്തിൽ മരണപ്പെട്ടത്. വേദിക സുന്ദർ ബാലകൃഷ്ണൻ (6), കമല ഹിരാലാൽ ജെയിൻ (84), സുന്ദർ ബാലകൃഷ്ണൻ (44), പൂജ രാജൻ (39)…

Read More

കോഴിക്കോട് ടൗണിൽ ബസ്സ് ഇടിച്ച് മലപ്പുറം വാഴക്കാട് പണിക്കരപ്പുറായി സ്വദേശി മരിച്ചു.

കോഴിക്കോട് : കോഴിക്കോട് ടൗണിൽ ബസ്സ് ഇടിച്ച് മലപ്പുറം വാഴക്കാട് പണിക്കരപ്പുറായി സ്വദേശി മരിച്ചു വാഴക്കാട് പണിക്കരപ്പുറായ കാമശ്ശേരി കോഴിമടക്കൽ അബ്ദുൽ കബീറാണ് മരിച്ചത്. ഭാര്യ : ഉമ്മു സൽ‍മ മക്കൾ : നിസാർ ദുബൈ, ജസീന മരുമക്കൾ: ഷാജി അരീക്കോട് കൊഴക്കോട്ടൂർ, റമീസ് ജഹാൻ എളമരം. സഹോദരങ്ങൾ അബ്ദുസ്സലാം, അസീസ്, ബഷീർ, മുക്താർ, കുഞ്ഞിപ്പാത്തുമ്മ, പരേതരായ മുഹമ്മദ്‌ (മാനു), KK ആലി, അഹമ്മദ്‌ കുട്ടി.

Read More

സ്കൂട്ടർ പുഴയിലേക്ക് മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു

തിരൂർ ചമ്രവട്ടത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. വയനാട് സുൽത്താൻ ബത്തേരി സ്വദേശി അജ്‌മൽ ആണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചമ്രവട്ടത്ത് ഒരു വിവാഹ സൽക്കാരത്തിന് എത്തിയ ഒരു യുവതി ഉൾപ്പെടെ മൂന്ന് പേരാണ് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്നത്. വാഹനം നിയന്ത്രണം വിട്ട് ചമ്രവട്ടം കടവിൽ പുഴയിലേക്ക് പതിക്കുകയായിരുന്നു.* പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുൽത്താൻ ബത്തേരി, പാലക്കാട് സ്വദേശികളായ ഒരു യുവതിക്കും…

Read More

സഹോദരിയെ സ്കൂൾ വാനില്‍ നിന്ന് ഇറക്കാന്‍ പോയ മൂന്ന് വയസുകാരന് ദാരുണാന്ത്യം,

സഹോദരിയെ സ്കൂൾ വാനില്‍ നിന്ന് ഇറക്കാന്‍ പോയ മൂന്ന് വയസുകാരന് ദാരുണാന്ത്യം കോഴിക്കോട് : മാതാവിൻ്റകൺമുന്നിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം. സ്കൂൾ വാനിടിച്ചാണ് മൂന്ന് വയസുകാരന്‍ മരിച്ചത്. മാനിപുരം സ്വദേശി മുനീറിൻ്റെ മകൻ ഉവൈസിനാണ് ജീവന്‍ നഷ്ടപ്പെട്ടത്. വീടിന്‍റെ മുൻപിൽ വച്ചാണ് അപകടം നടന്നത്. സഹോദരിയെ വാനിൽ നിന്ന് ഇറക്കി ഡോർ അടയ്ക്കുന്ന സമയത്ത് അമ്മയുടെ കൈവിട്ടു പോയ കുട്ടി വാനിന് മുന്നിൽ പെടുകയായിരുന്നു

Read More