AI girlfriend

കൊല്ലത്ത് കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ മൂന്ന് പേർക്ക് ദാരുണാന്ത്യം.

കൊല്ലം: കൊല്ലത്ത് കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ മൂന്ന് പേർക്ക് ദാരുണാന്ത്യ. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ അടക്കം മരിച്ചത് കിണറിന്റെ കൈവരി തകർന്ന്. കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ, നെടുവത്തൂർ സ്വദേശിനി അർച്ചന, സുഹൃത്ത് ശിവകൃഷ്ണൻ എന്നിവരാണ് മരിച്ചത്. പുലർച്ചയോടെ കിണറ്റിൽ ചാടിയ അർച്ചനയെ രക്ഷിക്കാനാണ് ഫയർഫോഴ്സ് സംഘം എത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ കിണറിൻ്റെ കൈവരി ഇടിഞ്ഞ് വീണായിരുന്നു അപകടം. മൂന്ന് കുട്ടികളുടെ അമ്മയാണ് മരിച്ച അർച്ചന. കിണറിന്…

Read More

സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ് യുവതി മരിച്ചു.

തൃശൂർ: തൃശൂർ ആമ്പല്ലൂർ ദേശീയപാതയിൽ സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ യുവതി മരിച്ചു നെല്ലായി പന്തല്ലൂർ സ്വദേശി സിജിയാണ് മരിച്ചത്. ഭർത്താവിനോടൊപ്പം പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.ഇന്ന് രാവിലെയായിരുന്നു അപകടം. തൈക്കാട്ടുശ്ശേരിയിലെ ആയുർവ്വേദ കമ്പനിയിലെ താത്ക്കാലിക ജീവനക്കാരിയായ സിജി ജോലിക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. നേരിയ ഗതാഗതക്കുരുക്കിനിടെ ഡ്രൈനേജിന് മുകളിലൂടെ പോയ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ സിജിയുടെ തലയിൽ സ്വകാര്യ ബസിൻ്റെ പിൻചക്രം ഇടിക്കുകയായിരുന്നു. ബസ് പുറകിലേക്ക് എടുത്താണ്…

Read More

ബസ്സിനു മുകളിലേക്ക് മണ്ണിടിഞ്ഞ് 18 മരണം

ബിലാസ്പൂർ : ( ഹിമാചൽ )ബസ്സിനു മുകളിലേക്ക് മണ്ണിടിഞ്ഞ് 18 മരണ. മൂന്നുപേരെ രക്ഷിച്ചു. ഹിമാചല്‍ പ്രദേശിലെ ബിലാസ്പുര്‍ ജില്ലയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ചാണ് മണ്ണ് നീക്കം ചെയ്യുന്നത്. ഹരിയാനയിലെ റോഹ്തകില്‍ നിന്ന് ബിലാസ്പുറിനു സമീപമുള്ള ഖുമാര്‍വിനിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പെട്ടത്. 30നും 35നും ഇടയില്‍ യാത്രികരാണ് ബസ്സിലുണ്ടായിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് കുതിര്‍ന്ന് നിന്നിരുന്ന കുന്ന് ഇതുവഴി പോവുകയായിരുന്ന ബസ്സിനു മുകളിലേക്ക് പതിക്കുകയായിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിനരേന്ദ്രമോദി രണ്ടുലക്ഷം…

Read More

ബൈക്ക് സൈക്കിളിൽ ഇടിച്ച് അപകടം; അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം..

മഞ്ചേരി:ബൈക്ക് സൈക്കിളിൽ ഇടിച്ച് അപകടം; അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. ​മഞ്ചേരി നറുകരയിൽ ബൈക്ക് സൈക്കിളിൽ ഇടിച്ച് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. നറുകര സ്വദേശിയായ ഇസിയാൻ (5) ആണ് മരിച്ചത്.ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ​അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇസിയാന്റെ മയ്യിത്ത് നിലവിൽ മഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് കുടുംബത്തിന് വിട്ടുനൽകും. ​സംഭവവുമായി ബന്ധപ്പെട്ട് പോലീസ്…

Read More

കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു

കുറ്റിക്കാട്ടൂർ:കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ച.വൈത്തിരി പൊഴുതന സ്വദേശി നന്തി ദാറുസ്സലാം വിദ്യാർഥിയായ ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്നാൽ കാറിനെ വെട്ടിച്ച് കടക്കുന്നതിനിടയിൽ എതിർ ദിശയിൽ സഞ്ചരിച്ച സ്കൂട്ടറിന് പുറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഫർഹാൻ ബസ്സിനുള്ളിലേക്കും മറ്റൊരാൾ പുറത്തേക്കുംതെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ഫർഹാനെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബൈക്ക് ഓടിച്ച കുറ്റിക്കടവ്…

Read More

തമിഴ്നാട്ടിൽ തെർമൽ പ്ലാന്റിൽ അപകടം: 9 തൊഴിലാളികൾക്ക് ദാരുണാന്ത്യം

ചെന്നൈ:തമിഴ്നാട്ടിലെ എണ്ണൂർ സ്ഥിതിചെയ്യുന്ന നോർത്ത് ചെന്നൈ തെർമൽ പവർ സ്റ്റേഷനിൽ നിർമാണ പ്രവർത്തനത്തിനിടെ ദാരുണാപകടം ഏകദേശം 30 അടി ഉയരത്തിലുള്ള നിർമാണത്തിലിരുന്ന ആർച്ച് തകർന്നുവീണ് 9 തൊഴിലാളികൾ മരിച്ചു. അഞ്ചിലധികം പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ്. ..

Read More

വണ്ടൂർ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി; ജില്ലയിൽ ഒറ്റദിവസം നടന്ന 4 അപകടത്തിൽ മരിച്ചത് എട്ട് പേർ.

മലപ്പുറം: മൈസൂരിൽ നഴ്സ‌ിങ് കോളേജിലാക്കി മടങ്ങുന്നതിനിടെ വണ്ടൂരിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചതോടെ മരണം മൂന്ന് ആയി. ഇന്നലെ മാത്രം രണ്ടു പേരാണ് മരിച്ചത്. പിതാവും ഉമ്മയും മകളുമാണ് ഈ അപകടത്തിൽ മരിച്ചത്. കൂരാട് വരമ്പൻ കല്ലിലുണ്ടായ കാർ അപകടത്തിൽ ചികിത്സയിലായിരുന്ന പിതാവും മകളുമാണ് ഇന്നലെ മരിച്ചത്. കഴിഞ്ഞദിവസം മരിച്ച മൈമൂനയുടെ ഭർത്താവ് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദ് (66), മകൾ താഹിറ (40) എന്നിവരാണ് ഇന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പേരക്കുട്ടിയെ മൈസൂരിൽ…

Read More

ഫ്ലാറ്റിൽ തീപിടിത്തം; പുക ശ്വസിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന ടെലിവിഷൻ ബാലതാരത്തിനും സഹോദരനും ദാരുണാന്ത്യം

കോട്ട: (രാജസ്ഥാൻ)ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ടെലിവിഷൻ ബാലതാരത്തിനും സഹോദരനും ദാരുണാന്ത്യം. ശ്രീമദ് രാമായണത്തിലെ പുഷ്കൽ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ എട്ടുവയസ്സുകാരൻ വീർ ശർമ്മയും 16 വയസ്സുള്ള സഹോദരൻ ഷോറിയ ശർമ്മ എന്നിവരാണ് മരിച്ചത്. രാജസ്ഥാനിലെ കോട്ടയിലായിരുന്നു സംഭവം. തീപിടിത്തെത്തുടർന്നുണ്ടായ പുക ശ്വസിച്ചായിരുന്നു മരണം. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. സഹോദരങ്ങൾ വീട്ടിൽ തനിച്ചായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോച്ചിങ് സെന്റർ അധ്യാപകനായ പിതാവ് ജിതേന്ദ്ര ശർമ ഒരു ഭജൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. അമ്മ നടി റീത്ത ശർമ്മ…

Read More

പനയില്‍ നിന്നും വീണ് യുവാവ് മരിച്ചു.

കോഴിക്കോട്: നടുവണ്ണൂരില്‍ പനയില്‍ നിന്നും വീണ് യുവാവ് മരിച്ചു.അന്നശ്ശേരി ചെമ്പിലാം പൂക്കോട്ട് സുബീഷ് (37) ആണ് മരിച്ചത്. ഉച്ചയോടെയായിരുന്നു അപകടം. നടുവണ്ണൂര്‍ തെരുവത്ത്കടവ് ഒറവില്‍ വെച്ച് പനങ്കായ പറിക്കാന്‍ പനയില്‍ കയറിയതായിരുന്നു. എന്നാല്‍ കൈ വഴുതി താഴേക്ക് വീണു. ഉടനെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അത്തോളി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സുബീഷ് അവിവാഹിതനാണ്….

Read More