AI girlfriend

തൃശൂർ-കോഴിക്കോട് ദേശീയപാതയിൽ കാർ ലോറിയിലിടിച്ചു; കുട്ടി മരിച്ചു, മൂന്നു പേർക്ക് പരിക്ക്

​മലപ്പുറം: തൃശൂർ-കോഴിക്കോട് ദേശീയപാതയിൽ യൂണിവേഴ്സിറ്റി കാമ്പസിനടുത്ത് കോഹിനൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ കാറിടിച്ച് ഒരു കുട്ടി മരിക്കുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ​ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിലേക്ക് നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചുകയറുകയായിരുന്നു. . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയാണ് മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന മറ്റു മൂന്നു പേർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​മരിച്ച കുട്ടിയുടെ മൃതദേഹം നിലവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.​

Read More

അരീക്കോട്ബൈക്ക് തഴ്ച്ചയിലേയ്ക്ക് മറിഞ്ഞ് വിദ്യാർത്ഥികൾ മരിച്ചു.

അരീക്കോട് :ബൈക്ക് തഴ്ച്ചയിലേയ്ക്ക് മറിഞ്ഞ് വിദ്യാർത്ഥികൾ മരിച്ചുഅരിക്കോട് ഉറങ്ങാട്ടിരി ചൂളാട്ടിപ്പാറ ചൂളാട്ടിയിൽ വീട്ടിൽ കരിക്കാ ടംപ്പൊയിൽ മുഹമ്മദിന്റെ മകൻ മുഹമ്മദ് ഷാനിദ്(21), ചൂളാട്ടിപ്പാറ കാറ്റാടിപ്പൊയിൽ പുന്നത്ത് ചെറുകാംപുറത്ത് സുധർമൻ്റെ മകൻ സൂരജ് (23) എന്നിവർ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതിന് ഊർറങ്ങാട്ടിരി പഞ്ചായത്തിലെ പനിയാർമല ഇറക്കത്തിലാണ് അപകടം. കക്കാടംപൊയിൽ ഭാഗത്തേക്ക് പോകുകയായിരുന്നു ഇരുവരും. വീടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.ഷാനിദിന്റെ മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ഹകിം, മുനവിർ. സുരജിന്റെ മാതാവ്: രമ്യ സഹോദരി: അർച്ചന.

Read More

കോഴിക്കോട് പുതിയ സ്റ്റാൻഡിനു സമീപം കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

  കോഴിക്കോട്: മാവൂർ റോഡിൽ പുതിയ സ്റ്റാൻഡിനു സമീപം കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. നടുവണ്ണൂർ ഉള്ള്യേരി സ്വദേശി ഗോപാലൻ (72) ആണ് മരിച്ചത്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. കാറിടിച്ച് തലയ്ക്കു ഗുരുതരമായി പരുക്കേറ്റ കൊയിലാണ്ടി സ്വദേശി സാജിദ എന്ന യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കാറിലുണ്ടായിരുന്ന താനൂർ സ്വദേശികളായ രണ്ടു പേരെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ബീച്ച് പരിസരത്ത് നിന്നാണ് ഇവർ മാവൂർ റോഡിലേക്ക് കാർ ഓടിച്ചെത്തിയതെന്നാണ്…

Read More

സർവീസ് വയറിലേക്കു വീണ ഓല മാറ്റുന്നതിനിടെ കിണറ്റിലേക്ക് വീണു വിദ്യാർഥി മരിച്ചു

കാസർകോട്∙ കിണറിന്റെ ആൾമറയിൽ കയറിനിന്ന് സർവീസ് വയറിലേക്കു വീണ ഓല മാറ്റുന്നതിനിടെ കിണറ്റിലേക്ക് വീണു വിദ്യാർഥി മരിച്ച. ഉദുമ നാലാംവാതുക്കൽ റോഡിലെ വലിയ വളപ്പിൽ അശ്വിൻ (18) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം ഓല മാറ്റുന്നതിനിടെ കാൽ വഴുതി കിണറ്റിലേക്ക് വീണതാകാമെന്നാണു കരുതുന്നത്. കാഞ്ഞങ്ങാടുനിന്ന് അഗ്നിരക്ഷാ സേനയെത്തി അശ്വിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻ പ്രവാസിയും ഹോട്ടൽ ഉടമയുമായ അരവിന്ദന്റെയും അംബുജാക്ഷിയുടേയും മകനാണ്

Read More

ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.

കോഴിക്കോട്: ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു ദേശീയ പാത 66ല്‍ തൊണ്ടയാട് ജംങ്ഷന്‍ ഫ്‌ളൈ ഓവറിനു താഴെ സര്‍വീസ് റോഡിലാണ് സംഭവം. ചേവായൂര്‍ സ്‌നേഹദീപം ലൈബ്രറിക്ക് സമീപം താമസിക്കുന്ന നെയ്ത്തുകുളങ്ങര സ്വദേശി കെ ടി മുബൈറാണ് (40) മരിച്ചത്. പാലാഴി ഭാഗത്തു നിന്ന് തൊണ്ടയാട് ജംങ്ഷനില്‍ കയറി മലാപ്പറമ്പ് ഭാഗത്തേക്ക് തിരിയുന്നതിനിടെയാണ് മുബൈര്‍ അപകടത്തില്‍പ്പെട്ടത്. സ്‌കൂട്ടറില്‍ നിന്ന് റോഡില്‍ വീണ യുവാവിന്റെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങി. ടിപ്പര്‍ ഡ്രൈവര്‍ പി.കെ ശിബിലിയുടെ പേരില്‍ മനപ്പൂര്‍വമല്ലാത്ത…

Read More

സിനിമ ഷൂട്ടിങ്ങിനിടെ അപകടം. ജീപ്പ് മറിഞ്ഞ് നടന്‍ ജോജു ജോര്‍ജ് അടക്കം ആറ് അഭിനേതാക്കള്‍ക്ക് പരിക്ക്.

ഇടുക്കി: മൂന്നാറില്‍ സിനിമ ഷൂട്ടിങ്ങിനിടെ അപകടം. ജീപ്പ് മറിഞ്ഞ് നടന്‍ ജോജു ജോര്‍ജ് അടക്കം ആറ് അഭിനേതാക്കള്‍ക്ക് പരിക്കേറ്റ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അപകടമുണ്ടായത് ജോജു ഉള്‍പ്പെടെയുള്ളവരെ മൂന്നാര്‍ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ഏതാനും ‘ ദിവസങ്ങളായി സിനിമയുടെ ചിത്രീകരണം മൂന്നാറില്‍ നടന്നുവരികയാണ്. ഇന്ന് വൈകുന്നേരം അഞ്ചുമണിക്കാണ് അപകടം ഉണ്ടായത്. ആര്‍ക്കും തന്നെ ഗുരുതരപരിക്കുകളില്ല. ജോജു ഓടിച്ച ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്.

Read More

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു.

തൃശൂർ:  കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു എടമുട്ടം കഴിമ്പ്രം സ്വദേശി അറയ്ക്കൽ വീട്ടിൽ നാസർ മകൻ അബു താഹിർ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ കാഞ്ഞാണി സംസ്ഥാന പാതയിൽ പെരുമ്പുഴ പാടത്തിന് കിഴക്കാണ് അപകടം. തൃശൂരിലേക്ക് പോയിരുന്ന കാർ എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവ് സമീപത്തെ പൊന്തക്കാടിലേക്ക് തെറിച്ചു വീണതായി പറയുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

ആഴക്കടലില്‍ മല്‍സ്യബന്ധനം നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ ചെട്ടിപ്പടി സ്വദേശിയായ യുവാവ് മരിച്ചു

മലപ്പുറം:   പരപ്പനങ്ങാടിയിൽ ആഴക്കടലില്‍ മല്‍സ്യബന്ധനം നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ ചെട്ടിപ്പടി സ്വദേശിയായ യുവാവ് മരിച്ച. ആലുങ്ങല്‍ ബീച്ച് ട്രാന്‍സ് ഫോര്‍മറിന് സമീപം കുഞ്ഞിപ്പീടിയേക്കല്‍ അശ്‌റഫിന്റെ മകന്‍ സഹീര്‍ (29) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ചെട്ടിപ്പടിയില്‍ നിന്ന് മല്‍സ്യ ബന്ധനത്തിന് പോയ മര്‍കബുല്‍ ബുശറ എന്ന ഫൈബര്‍ വള്ളം മല്‍സ്യബന്ധനത്തിനായി വലകോരുന്നതിനിടെ തൊഴിലാളിയായ സഹീറിന്റെ കാലില്‍ റിങ് റോപ്പ് കുരുങ്ങുകയും കടലില്‍ വീഴുകയുമായിരുന്നു. തുടര്‍ന്ന് മുങ്ങിപ്പോയ സഹീറിനെ ഉടന്‍ തന്നെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ് മോര്‍ട്ടത്തിനു…

Read More

ബസ്സിൻ്റെ മത്സര ഓട്ടം സ്കൂട്ടർ യാത്രക്കാരൻ്റെ ജീവനെടുത്തു.

കുറ്റിക്കാട്ടൂർ: ബസ്സിൻ്റെ മത്സര ഓട്ടം സ്കൂട്ടർ യാത്രക്കാരൻ്റെ ജീവനെടുത്തു കോഴിക്കോട് പൂവാട്ടുപറമ്പിൽ പെരുവയൽപഞ്ചായത്ത് ഓഫീസിന് മുൻപിൽ നടന്ന അപകടത്തിൽ പെരുവയൽ കായലം ചക്കിട്ടക്കണ്ടി സലീം (46) ആണ് മരിച്ചത്. ചൊവ്വാഴ്ചവൈകുന്നേരം അഞ്ചുമണി യോടെയാണ് അപകടം കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സഫ ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത് കടന്നുപോകാനുള്ള ശ്രമത്തിനിടയിൽ എതിർ ദിശയിൽ വാഹനം വന്നതോടെ പെട്ടെന്ന് സൈഡിലേക്ക് അടുപ്പിച്ചതോടെ അതേ ദിശയിൽ റോഡരികിലൂടെ വരികയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡരികിലേക്കും സ്കൂട്ടർ യാത്രക്കാരനായ…

Read More

അമിതവേഗതയില്‍ വന്ന കാര്‍ സ്കൂട്ടറിലിടിച്ച് മാതൃഭൂമി ജീവനക്കാരൻ മരിച്ചു.

കോഴിക്കോട്: അമിതവേഗതയില്‍ വന്ന കാര്‍ പിറകില്‍ നിന്നിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച. മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ ഫോട്ടോകമ്പോസിങ് വിഭാഗം ജീവനക്കാരനായ, മെഡിക്കല്‍ കോളേജ് എടവലത്ത് പറമ്പ് സുകൃതത്തില്‍ ഒ.ടി. പ്രശാന്താണ് (42) മരിച്ചത്. ചേവായൂര്‍ പ്രസന്റേഷന്‍ സ്‌കൂളിന് സമീപത്തുവച്ചായിരുന്നു അപകടം. കാര്‍ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: സുഹാസിനി (ചെമ്മണ്ണൂര്‍ ഗോള്‍ഡ്). മകള്‍: മീനാക്ഷി (വിദ്യാര്‍ഥി). അച്ഛന്‍: വിജയന്‍ നായര്‍. അമ്മ: ജയന്തി.

Read More