AI girlfriend

കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ചാടി, തിരികെ കയറുന്നതിനിടെ കയർ പൊട്ടി യുവാക്കൾക്ക് ദാരുണാന്ത്യം.

കല്ലുവാതുക്കലില്‍ കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി അപകടം. കിണറ്റിൽ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു. കിണറ്റിൽ വീണ കല്ലുവാതുക്കൽ സ്വദേശി വിഷ്ണു (23), ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാൽ (24) എന്നിവരാണു മരിച്ചത്. വെള്ളത്തിൽ നിന്നു പുറത്തെടുത്ത വിഷ്ണുവുമായി ഹരിലാൽ കിണറിനു മുകളിലേക്കു വരുന്നതിനിടെ കയര്‍ പൊട്ടി ഇരുവരും താഴേക്കു വീഴുകയായിരുന്നു. ഇന്നു വൈകിട്ടോടെയാണു സംഭവം.  വിഷ്ണു കിണറ്റിൽ വീണപ്പോൾ വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയതായിരുന്നു സമീപത്തെ സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരനായ…

Read More

റോഡ് മുറിച്ചുകടക്കവെ ബുള്ളറ്റ് ബൈക്ക് തട്ടി പരിക്കേറ്റ് ചികില്‍സയിലായിരുന്ന കെ.എം.സി.സി നേതാവ് മരിച്ചു.

പരിയാരം(കണ്ണൂർ): റോഡ് മുറിച്ചുകടക്കവെ ബുള്ളറ്റ് ബൈക്ക് തട്ടി പരിക്കേറ്റ് ചികില്‍സയിലായിരുന്ന കെ.എം.സി.സി നേതാവ് മരിച്ചു കൂത്തുപറമ്പ് പെരിങ്ങത്തൂര്‍ പുല്ലൂക്കര സൈഫ് നഗര്‍ ചന്ദനപുറത്ത് സി.പി സലീം (52) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി കെ.എസ്.ടി.പി റോഡിലായിരുന്നു അപകടം. കുടുംബസമേതം കുമ്പളയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ ഭക്ഷണം കഴിക്കാനായി വാഹനം നിര്‍ത്തി റോഡ് മുറിച്ചുകടക്കെ അമിതവേഗതയിലെത്തിയ ബൈക്ക് സലീമിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വിളയാങ്കോട് സ്വദേശി ഓടിച്ച ബൈക്ക് നിര്‍ത്താതെ പോയെങ്കിലും പോലീസ് പിറ്റേന്നുതന്നെ ബൈക്ക്…

Read More

മൊഗ്രാലില്‍ ദേശീയപാത നിര്‍മാണപ്രവൃത്തികള്‍ക്കിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു.

വടകര: മൊഗ്രാലില്‍ ദേശീയപാത നിര്‍മാണപ്രവൃത്തികള്‍ക്കിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു വടകര സ്വദേശി അക്ഷയ്(30), അശ്വിൻ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാത 66-ല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം.  ക്രെയിനിൽ നിന്ന് ബക്കറ്റ് പൊട്ടി താഴേക്ക് വീഴുകയായിരുന്നു . അക്ഷയ് തൽക്ഷണം മരിക്കുകയും ഗുരുതരമായി പരിക്കേറ്റ അശ്വിനെ മംഗലാപുരത്തെ ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .

Read More

ഭർത്താവിൻ്റെ മൃതദേഹവുമായി ആംബുലൻസിനൊപ്പം വരുന്നതിനിടെ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.

കോഴിക്കോട്: കോഴിക്കോട് ഭർത്താവിൻ്റെ മൃതദേഹവുമായി ആംബുലൻസിനൊപ്പം വരുന്നതിനിടെ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു പുറമേരി സ്വദേശിനി കോറോത്ത് താഴെക്കുനി റീന (55) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു അപകടം. അപകടത്തിൽ റീനയ്ക്കും മകൻ രാജനും പരിക്കേറ്റിരുന്നു. അസുഖബാധിതനായ പുറമേരി സ്വദശി ശ്രീധരൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹവുമായി പുറമേരിയിലേക്ക് പുറപ്പെട്ട ആംബുലൻസിന്റെ തൊട്ട് പിറകിലെ കാറിലാണ് ഭാര്യയും മകനും സഞ്ചരിച്ചത്. പേരാമ്പ്രയിലെത്തിയപ്പോൾ കാർ ഒരു മരത്തിലേക്ക് ഇടിച്ചു കയറി…

Read More

സ്കൂട്ടറിന് മുന്നിലേക്ക് കാട്ടുപന്നി ചാടിയുണ്ടായ അപകടത്തിൽ ​തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.

മുക്കം: കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കാരശ്ശേരി ഓടത്തെരുവ് കോയസ്സന്റെ മകൻ ജബ്ബാർ (45) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ഓമശ്ശേരി മുടൂരിൽ വെച്ചാണ് അപകടമുണ്ടായത്. ജബ്ബാർ യാത്ര ചെയ്യുകയായിരുന്ന സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിക്കുകയായിരുന്നു. ജബ്ബാറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്നലെ രാത്രിയാണ് അബ്ദുൽ ജബ്ബാറിന്റെ ബൈക്കിന് മുന്നിലൂടെ കാട്ടുപന്നി ഓടിയത്. കാട്ടു പന്നി ഇടിച്ചതോടെ സ്കൂട്ടർ മറിയുകയും ജബ്ബാറിന്റെ തലയ്ക്ക് ​ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. കോഴിക്കോട്ടെ…

Read More

മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ ഇറങ്ങി; മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു .

മംഗളൂരു: ബംഗളൂരുവില്‍ നിന്നുള്ള 10 അംഗ വിദ്യാര്‍ഥി സംഘത്തിലെ മൂന്നുപേര്‍ കുന്താപുരം ഗോപഡി ചെര്‍ക്കികാട് കടലില്‍ മുങ്ങിമരിച്ചു. ഗൗതം (19), ലോകേഷ് (19), ആശിഷ് (18) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ നിരൂപ് (19) മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ധനുഷ്, രാഹുല്‍, അഞ്ജന്‍, കുശാല്‍, അനീഷ്, നിതിന്‍, നിരൂപ്, ലോകേഷ്, ഗൗതം, ആശിഷ് എന്നീ സുഹൃത്തുക്കളുടെ സംഘം ബംഗളൂരുവില്‍ നിന്ന് കുന്താപുരത്തേക്ക് ട്രെയിനില്‍ യാത്ര ചെയ്ത് കുമ്പാഷിയിലെ ഒരു ലോഡ്ജില്‍ താമസിക്കുകയായിരുന്നു. സംഘം ഗോപടി ചെര്‍ക്കികാട് ബീച്ചില്‍…

Read More

പുല്ലൂരാംപാറ കുറുങ്കയത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു.

പുല്ലൂരാംപാറ: മാവാതുക്കലിന് സമീപം കുറുങ്കയത്ത് വിദ്യാർഥി മുങ്ങി മരിച്ചു._ഓമശേരി നടുക്കിൽ സ്വദേശി അനുഗ്രഹ്(17) ആണ് മരിച്ചത്._ _മുക്കം ഫയർഫോഴ്സ്, സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ എന്നിവർ ചേർന്നാണ് വിദ്യാർത്ഥിയെ മുങ്ങിയെടുത്തത്. തുടർനടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്._

Read More

കാസർകോട് അടുക്കത്ത്ബയലിൽ റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് 51 വയസുകാരി മരിച്ചു.

കാസർകോട്: (www.10visionnews.com )  ദേശീയപാതയിൽ കാസർകോട് അടുക്കത്ത്ബയലിൽ റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് 51 വയസുകാരി മരിച്ച. അടുക്കത്ത്ബയൽ സ്വദേശി നസിയ ആണ് മരിച്ചത്. വൈകുന്നേരം അഞ്ചരക്കാണ് അപകടം. റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരം ഏഴ് മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Read More

കോഴിക്കോട് കൊടുവള്ളിയിൽ പുഴയിൽ കാണാതായ പത്തുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കൊടുവള്ളി മാനിപുരത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പത്തുവയസുകാരി തൻഹ ഷെറിന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സും സ്കൂബ ടീമും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു തൻഹ ഷെറിനെ കാണാതായത്. മാതാവിനും ബന്ധുക്കൾക്കുമൊപ്പം മാനിപുരം ചെറുപുഴയിൽ കുളിക്കാനെത്തിയ തൻഹ കടവിലെ പാറയിൽ നിന്നും തെന്നി വീണ് ചുഴിയിൽപ്പെട്ട് ഒഴുകിപ്പോവുകയായിരുന്നു. കൂടെ പുഴയിൽ വീണ സഹോദരനെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു.

Read More

കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ പെൺകുട്ടി മട്ടന്നൂർ പുഴയിൽ വീണു. തിരച്ചിൽ തുടരുന്നു.

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ പെൺകുട്ടിയെ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായി. മട്ടന്നൂർ വെളിയമ്പ്ര എളന്നൂരിലാണ് സംഭവം. കോഴിക്കോട് താമരശ്ശേരി സ്വദേശിനിയാ പതിനെട്ടുകാരിയാണ് പുഴയിൽ വീണത്. ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പുഴയിൽ ഇറങ്ങിയതായിരുന്നു. പെൺകുട്ടിക്കായി ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തെരച്ചിൽ ആരംഭിച്ചു. അതെസമയം കോഴിക്കോട് കൊടുവള്ളി മാനിപുരത്ത് പുഴയിൽ കാണാതായ പത്തു വയസ്സുകാരിക്കായുള്ള തിരച്ചിൽ തുടരുന്നു. ഇന്നലെ വൈകുന്നേരം ആണ് കൊടുവള്ളി സ്വദേശി തൻഹ ഷെറിൻ കാൽവഴുതി പുഴയിൽ വീണത്. ഇന്നലെ വൈകുന്നേരം നാലു മണിയോടെ മാതാവിനും ബന്ധുക്കൾക്കും ഒപ്പം…

Read More