AI girlfriend

ഫുട്ബാൾ പരിശീലകനായ യുവാവ് ഷോക്കേറ്റു മരിച്ചു.

എറണാകുളം: ഫുട്ബാൾ പരിശീലകനായ യുവാവ് ഷോക്കേറ്റു മരിച്ച. എറണാകുളം കാക്കനാട് അത്താണി സ്വദേശി നൗഷാദ് ഉമ്മർ (44) ആണ് മരിച്ചത്. വീടിനോട് ചേർന്ന് കുഴൽ കിണർ നിർമാണത്തിനിടെയായിരുന്നു അപകടം. ചെളി നീക്കം ചെയ്യുന്നതിനിടെ നൗഷാദിന് ഷോക്കേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാക്കനാട് ഓട്ടോ തൊഴിലാളിയും ഫുട്ബോൾ പരിശീലകനുമാണ് നൗഷാദ്.

Read More

പെരുവയലിൽ സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം.

പെരുവയൽ: പെരുവയലിൽ സ്കൂട്ടർഇടിച്ച് കാൽനടയാത്രക്കാരിമരിച്ചു. മാവൂർ ചെറൂപ്പ പുനത്തിൽ താമസിക്കും നെരോത്ത് നഫീസയാണ് മരണപ്പെട്ടത്. മാവൂർ കോഴിക്കോട് റോഡിൽ പെരുവയലിന് സമീപത്ത് വെച്ച് രാത്രി ഏഴരയോടെയാണ് സംഭവം. ഡോക്ടറെ കാണിച്ച് മടങ്ങുന്നതിനിടയിൽ അമിത വേഗതയിൽ എത്തിയ സ്കൂട്ടർ നഫീസയെ ഇടിക്കുകയായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന കൊച്ചുമകനും സ്കൂട്ടർ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ഓച്ചിറയില്‍ കെഎസ്‌ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ഥാർ ജീപ്പും കൂട്ടി ഇടിച്ച് 3 മരണം.

കൊല്ലം: ഓച്ചിറയില്‍ കെഎസ്‌ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ഥാർ ജീപ്പു കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം. ജീപ്പ് പൂർണമായും തകർന്നു. ഇന്ന് രാവിലെ ആറ് മണിയോടുകൂടിയായിരുന്നു അപകടം. ചേർത്തലയിലേക്കുപോയ ഫാസ്റ്റ് പാസഞ്ചർ ബസും എതിർദിശയില്‍ നിന്നുവന്ന ഥാർ ജീപ്പും ദേശീയ പാതയില്‍ കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗവും തകർന്നു. ജീപ്പിലുണ്ടായിരുന്ന തേവലക്കര സ്വദേശികളാണ് മരിച്ചത്. ജീപ്പ് വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ജീപ്പോടിച്ചിരുന്നയാള്‍ ഉറങ്ങിപോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. പരിക്കേറ്റവരെ അടുത്തുളള…

Read More

മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു കാൽവഴുതി വീണ മലയാളി വിദ്യാർഥിനി മരിച്ചു.

ബെംഗളൂരു∙ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു കാൽവഴുതി വീണ മലയാളി വിദ്യാർഥിനി മരിച്ചു വൈറ്റ്ഫീൽഡ് സൗപർണിക സരയൂ അപ്പാർട്മെന്റിൽ താമസിക്കുന്ന കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ.രാജേഷിന്റെ മകൾ അൻവിതയാണു (18) ഞായറാഴ്ച രാത്രി മരിച്ചത്. ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിലെ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ്. സംസ്കാരം ഇന്ന് മൊകേരിയിലെ വീട്ടുവളപ്പിൽ. മാതാവ്: വിനി. സഹോദരൻ: അർജുൻ.  

Read More

അരയിടത്ത് പാലത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു

കോഴിക്കോട് : അരയിടത്ത് പാലത്ത് ബൈക്ക് പടത്തിൽ യുവാവ് മരണപ്പെട്ട. കോഴിക്കോട് അരയിടത്ത് പാലത്ത് വെള്ളിയാഴ്ച വൈകുന്നേരം 3 മണിയോടെ വച്ചുണ്ടായ ബൈക്ക് അപടത്തിൽ പരിക്കേറ്റ പുതുപ്പാടി സ്വദേശി പഞ്ചായത്ത് ബസാർ ഹൈസ്കൂളിൽ സമീപം വള്ളിക്കെട്ടുമൽ ഷിബിൻ ആണ് മരണപ്പെട്ടത്. അപകടത്തെ തുടർന്ന് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണത്തിന് കീഴടങ്ങി. നടപടികൾ പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും

Read More

തലപ്പാടിയില്‍ അമിതവേഗത്തിൽ പിന്നോട്ടെടുത്ത ബസിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം ബ്രേക്ക് നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

തലപ്പാടി | കേരള- കര്‍ണാടക അതിര്‍ത്തിയായ കാസര്‍കോട് തലപ്പാടിയില്‍ അമിത വേഗത്തിൽ പിന്നോട്ടെടുത്ത ബസിടിച്ച് ആറ് പേർ മരിച്ചു. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയാണ് മരിച്ചത്. രണ്ട് പേർക്ക് ഗുരുതര പരുക്കേറ്റു. കർണാടക സർക്കാർ ബസാണ് അപകടം വരുത്തിയത്. ബസിടിച്ച ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാല് പേരും ബസ് കാത്തിരുന്ന രണ്ട് പേരുമാണ് മരിച്ചത്. ഉച്ചക്ക് 1.45 ഓടെയാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ ടി സി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് അമിതവേഗത്തിലെത്തുകയായിരുന്നു. റോഡരികില്‍…

Read More

കുവൈത്തിൽനിന്ന് ഇറാഖിലെ കർബലയിലേക്ക് തീർഥാടനത്തിനു പോയി മടങ്ങവെ ബസും ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു.

കുവൈത്ത് സിറ്റി: (10visionnews.com) കുവൈത്തിൽനിന്ന് ഇറാഖിലെ കർബലയിലേക്ക് തീർഥാടനത്തിനു പോയി മടങ്ങവെ ബസും ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു.മരിച്ചവരിൽ മൂന്നുപേർ ഇന്ത്യക്കാരാണ്. ഹൈദരാബാദ് സ്വദേശിയും കുവൈത്ത് യൂണിവേഴ്സിറ്റി ജീവനക്കാരനുമായ സയ്യിദ് അക്ബർ അലി, ബെംഗളൂരു സ്വദേശി മൂസ അലി, ഉത്തർപ്രദേശ് സ്വദേശി പർവേശ് അഹ്മദ് എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. പാക് സ്വദേശി ഇഷാഖ് ഷിറാജിയാണ് മരിച്ച മറ്റൊരാൾ. പരുക്കേറ്റ മറ്റു യാത്രക്കാരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Read More

ചുരത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. വീഡിയോ..

    താമരശ്ശേരി:ചുരം ആറാം വളവിൽ ലോറിയും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം.ഏകദേശം എട്ടോളം വാഹനങ്ങൾ അപകട്ടത്തിൽപെട്ടിട്ടുണ്ട് ആംബുലൻസുകൾ അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ചുരത്തിൽ അപകടം നടന്നത് കാരണം ഗതാഗത തടസം നേരിടുന്നുണ്ട്. അപകടത്തിൽ ഒരു ലോറിയും മറിഞ്ഞിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More

കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 20 പേർക്ക് പരിക്ക്.

കോഴിക്കോട്: ( www.10visionnews.com ) കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കോഴിക്കോട് എളേറ്റിൽ വട്ടോളി പാലങ്ങാട് വെച്ച് ഇന്ന് വൈകിട്ടോടെയാണ് സ്വകാര്യ ബസ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ എട്ടു പേര്‍ വിദ്യാര്‍ത്ഥികളാണ്. സാരമായി പരിക്കേറ്റ പത്ത് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകിട്ട് സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളടക്കമാണ് ബസിലുണ്ടായിരുന്നത്. ഫയർഫോഴ്സും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം…

Read More

ബ്രേക്ക് നഷ്ടപ്പെട്ട ലോറിയില്‍നിന്ന് പുറത്തേക്ക് ചാടി; വാഹനം ദേഹത്തേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം .

മലപ്പുറം: ( www.10visionnews.com ) കൊണ്ടോട്ടി മുസ്ലിയാരങ്ങാടി മേലേപറമ്പ് ക്രഷറിൽ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. കൊണ്ടോട്ടി നെടിയിരിപ്പ് സ്വദേശി കുന്നത്തൊടി ദിനേശൻ(50) ആണ് മരിച്ചത്. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടം മനസ്സിലാക്കിയ ഡ്രൈവര്‍ ലോറിയിൽ നിന്ന് പുറത്തേക്ക് ചാടിയെങ്കിലും, വാഹനം ഇദ്ദേഹത്തിന്റെ മുകളിലേക്ക് മറിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാരും മറ്റു വാഹനങ്ങളിൽ ഉള്ളവരും രക്ഷാപ്രവർത്തനം നടത്തി. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പൊലീസ്…

Read More