AI girlfriend

കൂടത്തായി പിക്കപ്പ് വാനിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം.

താമരശ്ശേരി:(www.10visionnews.com) താമരശ്ശേരി – മുക്കം റോഡിൽ കൂടത്തായി തടി മില്ലിന് സമീപം സ്കൂട്ടറും പിക്കപ്പു വാനും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ഓമശ്ശേരി പുത്തൂർ കണിയാർ കണ്ടം, സ്വദേശി ഇബ്രാഹിം കുട്ടി(65) ആണ് മരിച്ചത്. ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പും, എതിർ ദിശയിൽ വരികയായിരുന്ന സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ബാണാസുര സാ​ഗർ റിസർവോയറില്‍ യുവാവ് മുങ്ങി മരിച്ചു

വയനാട്: ബാണാസുര സാ​ഗർ അണക്കെട്ടിലെ റിസർവോയറില്‍ യുവാവ് മുങ്ങി മരിച്ചു. കുറ്റ്യാംവയൽ ഉന്നതിയിലെ ശരത്ത് ആണ് മരിച്ചത്. നീന്തുന്നതിനിടെ അപകടം ഉണ്ടാകുകയായിരുന്നു. ഇയാളുടെ മൃതദേഹം കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തി കണ്ടെടുത്തു. റിസർവോയറിൽ 45 അടി താഴ്ചയിൽ നിന്നാണ് ശരത്തിന്റെ മൃതദേഹം കണ്ടെടുത്തത്. കൽപ്പറ്റ ഫയർഫോഴ്സിലെ സ്കൂബ ടീമാണ് മൃതദേഹം കണ്ടെടുത്തത്.

Read More

ലോറിക്ക് പുറകിൽ മിനിലോറി ഇടിച്ചുണ്ടായ അപകടത്തിൽ മിനി ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം.

കോട്ടക്കൽ: ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടിൽ ചരക്ക് ലോറിക്ക് പുറകിൽ മിനിലോറി ഇടിച്ചുണ്ടായ അപകടത്തിൽ മിനി ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല. സഹയാത്രികന് ഗുരുതര പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് ഇവരെ പുറത്തെടുത്തത്.

Read More

ബാലുശ്ശേരിയിൽ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു

ബാലുശ്ശേരിയിൽ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. തുരുത്തിയാട് സ്വദേശികളായ സജിൻലാൽ, ബിജീഷ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെ വന്ന വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. ടിപ്പർ ലോറിക്ക് പിന്നിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബൈക്ക് യാത്രക്കാർ റോഡിൽ വീണു കിടക്കുന്നതും അവരുടെ മുകളിലൂടെ ടിപ്പർ‌ ലോറി കയറിയിറങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വീണുകിടക്കുന്ന ബൈക്ക് യാത്രക്കാരുടെ സമീപത്ത് നിന്ന് മറ്റൊരു ബൈക്കും മറിഞ്ഞുകിടക്കുന്നതും ഒരാൾ എഴുന്നേറ്റ്…

Read More

കണ്ണൂരും പത്തനം തിട്ടയിലും വാഹന അപകടം , യുവാക്കൾ മരിച്ചു.

കണ്ണൂർ:പാളിയത്ത് വളപ്പിൽ മൊറാഴ ചിത്ര തിയറ്ററിനു സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പി.അതുൽ (23) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.30 ന് ആയിരുന്നു അപകടം. അതുല്‍ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിലുണ്ടായിരുന്ന ശ്രീരാഗ്, അമൽ എന്നിവർക്ക് ഗുരുതര പരുക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകണ് മറ്റൊരു സംഭവത്തിൽ പത്തനംതിട്ട മൈലപ്രയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം….

Read More

ഭര്‍ത്താവിനൊപ്പം ചെന്നൈയിലേക്ക് പോകുന്നതിനിടെ യുവതി ട്രെയിനില്‍നിന്ന് വീണു മരിച്ചു

എടപ്പാൾ (മലപ്പുറം): ഭർത്താവിനൊപ്പം ചെന്നൈയിലേക്ക് പുറപ്പെട്ട യുവതി ചെന്നൈയ്ക്കടുത്ത് തീവണ്ടിയിൽ നിന്ന് വീണു മരിച്ചു. ശുകപുരം കാരാട്ട് സദാനന്ദന്റെ മകൾ രോഷ്ണി (30) ആണ് ബുധനാഴ്ച രാവിലെ ആറു മണിയോടെ ചോളാർപ്പേട്ടക്കടുത്ത് തീവണ്ടിയിൽ നിന്ന് വീണു മരിച്ചത്. ചെന്നൈയിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഭർതൃ പിതാവിനെ കാണാനായി ചൊവ്വാഴ്ച രാത്രിയാണ് ഭർത്താവ് രാജേഷിനൊപ്പം രോഷ്ണി തിരുവനന്തപുരം – ചെന്നൈ എക്സ്പ്രസിൽ കയറിയത്. രാവിലെ ആറു മണിക്ക് എഴുന്നേറ്റ് ശൗചാലയത്തിലേക്ക് പോകണമെന്ന് പറഞ്ഞ രോഷ്ണിയെ ഭർത്താവ് അതുവരെ അനുഗമിച്ചിരുന്നു….

Read More