ചേങ്ങോട്ടുകോണം തുണ്ടത്തിൽ സ്കോട്ടിഷ് സ്കൂളിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹത, വാൻ ബസ്സിലേക്ക് ഇടിച്ചു കയറ്റി

തിരുവനന്തപുരം∙ ചേങ്ങോട്ടുകോണം തുണ്ടത്തിൽ സ്കോട്ടിഷ് സ്കൂളിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹയെന്നു സ്കൂൾ അധികൃതരുടെ പരാതി. ബസുകൾക്ക് ആരോ തീയിട്ടതാണെന്നാണ് സംശയം. സ്കൂൾ വളപ്പിൽ രണ്ട് ബസും ഒരു വാനുമാണ് പാർക്ക് ചെയ്തിരുന്നത്. രണ്ട് ബസുകൾ ഒരു സ്ഥലത്തും വാൻ മറ്റൊരു സ്ഥലത്തുമാണ് പാർക്ക് ചെയ്തിരുന്നത്. തീപിടിച്ചപ്പോൾ, വാൻ ബസുകളോട് ചേർന്ന് കിടക്കുന്ന നിലയിലായിരുന്നു. വാൻ ബസിലേക്ക് ഇടിച്ചു കയറ്റിയശേഷം തീ ഇട്ടു എന്നാണ് സംശയിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. രാത്രി രണ്ടേമുക്കാലോടു കൂടിയാണ്…

Read More

നേപ്പാളിൽ നദിയിലേക്ക് ബസ്സ് മറിഞ്ഞ് 18 പേർ മരിച്ചു.

കാഠ്മണ്ഡു: നേപ്പാളിലെ പൃഥ്വി ഹൈവേയിൽ ബസ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു പൊഖാറയിൽ നിന്ന് തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് തിങ്കളാഴ്ച പുലർച്ചെ 1:15-ഓടെ അപകടത്തിൽപ്പെട്ടത്. ബെനിഘട്ട് റോറങ് മുൻസിപ്പാലിറ്റിയിലെ ചരൗണ്ടിക്ക് സമീപം ചിനധാര എന്ന സ്ഥലത്തുവെച്ചാണ് നിയന്ത്രണം വിട്ട ബസ് പുഴയിലേക്ക് പതിച്ചത്. അപകടത്തിൽ 18 പേർ മരിച്ചതായി ജില്ലാ ട്രാഫിക് പോലീസ് ഓഫീസ് ചീഫ് ശിശിർ ഥാപ്പ സ്ഥിരീകരിച്ചു. പരിക്കേറ്റ 25 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഹൈവേ റെസ്ക്യൂ മാനേജ്മെൻ്റ് കമ്മിറ്റി…

Read More

നെടുങ്കണ്ടത്ത് നിന്നും തീർത്ഥാടനത്തിന് പോയ സഹോദരിമാർ നദിയിൽ മുങ്ങിമരിച്ചു

ഇടുക്കി നെടുങ്കണ്ടം: തമിഴ്‌നാട് തിരുച്ചന്തൂരിൽ തീർത്ഥാടനത്തിന് പോയ സഹോദരിമാർ നദിയിൽ മുങ്ങിമരിച്ചു. 12കാരി മീനാക്ഷി, 16കാരി അബിനയ എന്നിവരാണ് മരിച്ചത്. നെടുങ്കണ്ടത്തെ പലചരക്ക് വ്യാപാരിയും തേനി സ്വദേശികളായ ശങ്കറിന്റെയും ലക്ഷ്മിയുടെയും മക്കളാണ്.

Read More

കിടക്കയിൽ വെച്ച മൊബൈൽ ഫോൺ കത്തി, അപകടം ഒഴിവായത് തലനാരിഴക്ക്

അരീക്കോട് : രാത്രി കിടക്കയിൽ വെച്ച മൊബൈൽ ഫോൺ കത്തി. അപകടം ഒഴിവായത് തല നാരിഴയ്ക്ക്. അരീക്കോട് കീഴുപറമ്പ് പഴംപറമ്പ് തൃക്കളയൂരിൽ ചക്കിങ്ങൽ വീട്ടിലാണ് സംഭവം നടന്നത്. ഗൃഹനാഥനായ മുസാഫിർ കിടക്കയിൽ വെച്ച മൊബൈൽ ഫോൺആണ് തനിയെ കത്തിയത്. കുട്ടികളെ മദ്രസയിൽ കൊണ്ടുപോയി വിടുന്നതിനായും ഭർത്താവിനെ വിളിക്കാൻ മുറിയിലെത്തിയ മുസാഫിറിൻ്റെ ഭാര്യ ജസ്ന‌യാണ് ഫോൺ കിടക്കയിലിരുന്ന് കത്തുന്നത് കണ്ടത്. ഉടൻ ഭർത്താവിനെ വിളിച്ചെഴുന്നേൽപ്പിച്ചതിനാൽ അപകടം ഒഴിവാകുകയായിരുന്നു.

Read More

ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ മിനിലോറി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി. ക്ലീനറെ കണ്ടെത്താനായില്ല.

മലപ്പുറം: ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ മിനിലോറി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി ഏഴുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ലോറി ഉയര്‍ത്തിയത്. നേരത്തെ രണ്ടുതവണ മിനിലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും പാളിയിരുന്നു. ലോറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന ക്ലീനര്‍ മുസ്തഫയെ കണ്ടെത്താനായിട്ടില്ല. ലോറിയിലെ ഡ്രൈവറെ രക്ഷപ്പെടുത്തിയിരുന്നു. ഡ്രൈവറായ ജാഫറിനെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. സാധനങ്ങളുമായി പോയ മിനി ലോറി 60 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. ക്വാറിയുടെ സമീപത്ത് നേരത്തെയും അപകടങ്ങളുണ്ടായിട്ടുണ്ടെന്നും സുരക്ഷാ ഭിത്തിപോലും ഇവിടെ സ്ഥാപിച്ചിരുന്നില്ലെന്നും നാട്ടുകാര്‍…

Read More

ടോറസ് ലോറിക്കടി യിൽപ്പെട്ട് പെരുമണ്ണ സ്വദേശിയായ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

പെരുമണ്ണ: ദേശീയ പാതയിൽ ടോറസ് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പെരുമണ്ണ വള്ളിക്കുന്ന് താഴത്ത് വീട്ടില്‍ മക്കൻ ഹൗസ് ഹാഫിസ് താജുദ്ദീന്‍(22) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. അപകടം നടന്നയുടൻ ഓടിയെത്തിയ നാട്ടുകാർ നന്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നിട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നന്തിക്കും തിക്കോടിക്കുമിടയിൽ ഇരുപതാംമൈൽസിൽ വെച്ചാണ് അപകടം നടന്നത്. യുവാവ് സഞ്ചരിച്ച ഇരുചക്രവാഹനം റോഡിൽ നിന്നും തെന്നി വീണു ടോറസിനടിയിൽ പെടുകയായിരുന്നുവെന്നാണ് വിവരം. കെ.എസ്.യു…

Read More

കുളിക്കുന്നതിനിടെ വാട്ടർ ടാങ്ക് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം

കൊണ്ടോട്ടി:കുളിക്കുന്നതിനിട വാട്ടർ ടാങ്ക് സ്റ്റാൻഡ് തകർന്ന് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കൊണ്ടോട്ടി കരുവാങ്കല്ല് വട്ടപറമ്പ് സ്വദേശി ചോനാരി മുഹമ്മദ് ഫൈസൽ (38) ആണ് അന്തരിച്ചത്. ഇന്ന് വൈകുന്നേരം ആണ് അപകടം നടന്നത്. ​ഇരുമ്പ് കമ്പിയുടെ സ്റ്റാൻഡിൽ ഉയർത്തി വെച്ചിരുന്ന വാട്ടർ ടാങ്കിനടിയിൽ ഇരുന്നു കുളിക്കുകയായിരുന്നു ഫൈസൽ. ഈ സമയം സ്റ്റാൻഡിന്റെ കമ്പി പെട്ടെന്ന് തകരുകയും ടാങ്ക് ഫൈസലിന്റെ ദേഹത്തേക്ക് മറിയുകയുമായിരുന്നു. ടാങ്കിന്റെ ഭാരവും ആഘാതവും കാരണം ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന്…

Read More

കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപ്പിടുത്തം

കോഴിക്കോട്: കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപ്പിടുത്ത. പാളയം-കല്ലായി റോഡിലുള്ള ജയലക്ഷ്മി സിൽക്സിലാണ് തീപിടിത്തം ഉണ്ടായത്. മൂന്ന് യൂനിറ്റ് അഗ്നിരക്ഷാസേന സംഘം സ്ഥലത്തെത്തി തീയനാക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. വൈകിട്ട് 6:15-ഓടെയാണ് കെട്ടിടത്തിലെ രണ്ടാം നിലയിൽ തീപിടിച്ചത്. തുടർന്ന് മറ്റ് നിലകളിലേക്കും തീപടരുകയായിരുന്നു. ഉടൻ തന്നെ കെട്ടിടത്തിലുണ്ടായ ആളുകളെ ഒഴിപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. മൂന്ന് വർഷം മുമ്പ് സമാനമായ രീതിയിൽ ഇതേ സ്ഥാപനത്തിൽ തീപിടിത്തം ഉണ്ടായിരുന്നു.

Read More

ജല സംഭരണി വൃത്തിയാക്കുന്നതിനിടെ വീടിന് മുകളിൽ കയറിയ ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

ഫറോക്ക് : ജല സംഭരണി വൃത്തിയാക്കുന്നതിനായി വീടിന് മുകളിൽ കയറിയ ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ച.കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി കുന്നത്ത്മോട്ട ഏളേടത്ത് അബൂബക്കർ (71) ആണ് മരിച്ചത്.വീടിൻ്റെ ടെറസിന് മുകളിൽ കയറിയപ്പോൾ, ടാങ്കിന്റെ സമീപത്തു കൂടി കടന്നുപോകുന്ന ലൈനിൽ തട്ടി വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ദൂരേക്ക് തെറിച്ച് വീണ അബൂബക്കറിനെ ഉടൻ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

റോഡിലെ കുഴി യുവാവിൻ്റെ ജീവനെടുത്തു. യു.ഡി.എഫ് പ്രവർത്തകർ തൊടുപുഴ പി.ഡബ്ല്യു.ഡി ഓഫീസ് ഉപരോധിച്ചു.

തൊടുപുഴ: റോഡിലെ കുഴി യുവാവിൻ്റെ ജീവനെടുത്തു.മുതലക്കോടത്ത് റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് മരിച്ചത്. അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. കലുങ്ക് നിർമിക്കാൻ റോഡരികിൽ എടുത്ത കുഴിയിൽ വീണാണ് അപകടം. അടുത്ത ദിവസം ജോലിക്കായി വിദേശത്തേക്ക് പോകാനിരിക്കുകയായിരുന്നു യുവാവ്. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ഏറെക്കാലമായി ഈ കുഴി മൂടാതെ അപകടാവസ്ഥയിൽ തുടരുകയായിരുന്നു. നിരവധി തവണ അധികൃതരോട് കുഴി മൂടാൻ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന്…

Read More