പകപോക്കൽ സ്ഥലംമാറ്റം പൊതുസമൂഹത്തോടുള്ള വെല്ലുവിളി: കെ. യു.ഡബ്ലു. ജെ

തിരുവനന്തപുരം: ശമ്പളം നൽകാതെ നരകിപ്പിക്കുന്ന തൊഴിലാളികളെ പകപോക്കൽ സ്ഥലംമാറ്റങ്ങളിലൂടെ ദ്രോഹിക്കുന്ന മാധ്യമം മാനേജ്മെൻ്റ് പുണ്യമാസത്തിൽ ലോകത്തിന് നൽകുന്നത് മനുഷ്യത്വ വിരുദ്ധമായ നൃശംസതയുടെ സന്ദേശമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. അഞ്ചു മാസമായ ശമ്പള കുടിശ്ശികയ്ക്കായി പത്ര ഉൽപാദനത്തെ ബാധിക്കാതെ സഹന പ്രതിഷേധം നടത്തുന്ന ജീവനക്കാരെയാണ് സ്ഥലം മാറ്റി പീഡിപ്പിക്കുന്നത്. ശമ്പളം കിട്ടാത്തതിനാൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ പ്രയാസപ്പെടുന്ന മനുഷ്യർക്ക് മേൽ അധിക ഭാരവും മാനസിക സമ്മർദങ്ങളും അടിച്ചേൽപ്പിക്കുകയാണ് മാനേജ്മെൻ്റ് ചെയ്യുന്നത്. ശമ്പള പ്രതിസന്ധിയുടെ സാഹചര്യത്തിൽ ദ്രോഹ സ്ഥലമാറ്റം…

Read More

ആധുനിക ഇസ്‌ലാമിക പണ്ഡിതൻമാരുടെയും ബുദ്ധി ജീവികളുടെയും പുസ്തകങ്ങൾ നിരോധിച്ച് അഫ്ഘാനിസ്ഥാൻ.

കാബൂൾ:ആധുനിക ഇസ്‌ലാമിക പണ്ഡിതൻമാരുടെയും ബുദ്ധി ജീവികളുടെയും പുസ്തകങ്ങൾ നിരോധിച്ച് അഫ്ഘാനിസ്ഥാൻ അനിസ്‌ലാമികവും അഫ്ഗാന്‍ പാരമ്പര്യത്തില്‍ നിന്നും വ്യതിചലിക്കുന്നതുമായ’ പുസ്തകങ്ങള്‍ നിരോധിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത് താലിബാന്റെ പരമോന്നത നേതാവ് മുല്ല ഹബിയത്തുള്ള അഖുന്ദ്‌സാദ. ഇസ്‌ലാമിക രംഗത്തെ പ്രമുഖന്‍മാരുടെയും അഫ്ഗാന്‍ എഴുത്തുകാരുടെയും ഇറാനിയന്‍ ബുദ്ധിജീവികളുടെയും പുസ്തകങ്ങള്‍ ഉൾപ്പെടെയാണ് നിരോധിക്കപ്പെട്ടവയുടെ കൂടത്തിലുള്ളത്. മുഹമ്മദ് ഇബ്‌നു അബ്ദ് അല്‍-വഹാബിന്റെ കിതാബ് അല്‍ തൗഹിദ്, സയ്യിദ് അബുള്‍ ആല മൗദൂദിയുടെ ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങൾ, സയ്യിദ് ഖുതുബ് രചിച്ച ഇസ്‌ലാമിലെ സാമൂഹിക നീതി,…

Read More