അത്താഴശേഷം ഹോം സ്റ്റേ ഉടമയും നാല് അതിഥികളും തുംഗഭദ്ര കനാലിന്റെ തീരത്ത് നില്‍ക്കുമ്പോള്‍ ബൈക്കില്‍ എത്തിയത് മൂന്ന് പേര്‍; അടുത്ത് പെട്രോള്‍ പമ്പ് ഇല്ല എന്ന് പറഞ്ഞപ്പോള്‍ ആവശ്യപ്പെട്ടത് പണം; വിസമ്മതിച്ചപ്പോള്‍ ആക്രമിച്ചു; അമേരിക്കന്‍ പൗരനെ കൊലപ്പെടുത്തി ഇസ്രയേലി വനിതയെ കൂട്ടബലാത്സംഗം ചെയ്തു; ഹംപി കൂട്ടബലാത്സംഗത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ
ബംഗളൂരു: കര്‍ണാടകയിലെ ഹംപി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ.പ്രതികളായ മല്ലേഷ് എന്ന ഹന്‍ഡിമല്ല, സായ്, ശരണപ്പ എന്നിവരെയാണ് ഗംഗാവതി കോടതി മരണശിക്ഷയ്ക്ക് വിധിച്ചത്. 27 കാരിയായ ഇസ്രയേലി വനിതയെയും ഹോം സ്റ്റേ ഉടമയായ 29 കാരിയേയും കൂട്ടബലാത്സംഗം ചെയ്യുകയും, അമേരിക്കന്‍ പൗരനെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് ശിക്ഷ. ഒപ്പമുണ്ടായിരുന്ന മൂന്ന് പുരുഷന്‍മാരെ ആക്രമിച്ച ശേഷമാണ് പ്രതികള്‍ യുവതികളെ ബലാത്സംഗത്തിന് ഇരയാക്കിയത്. ഈ മാസം 9 ന് പ്രതികള്‍ കുറ്റക്കാരാണെന്ന് ഗംഗാവതി ഒന്നാം ക്ലാസ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി…

