AI girlfriend

പാലത്തായി പീഡനക്കേസിൽ അധ്യാപകനായ ആർഎസ്എസ് നേതാവ് കുനിയിൽ പത്മരാജന് മരണംവരെ ജീവപരന്ത്യം.

തലശ്ശേരി: പാലത്തായി പീഡനക്കേസിൽ അധ്യാപകനായ ആർഎസ്എസ് നേതാവ് കുനിയിൽ പത്മരാജന് മരണംവരെ ജീവപരന്ത്യ. പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവ് ഉൾപ്പെടെ 40 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി ശിക്ഷ വിധിച്ചത്. സംഘപരിവാർ അധ്യാപക സംഘടനാ ജില്ലാ നേതാവാണ് പ്രതി പത്മരാജൻ അതേസമയം, കേസ് പരിഗണിക്കവെ പ്രതിഭാ​ഗത്തിന്റെ വാദങ്ങൾ പൊളിച്ച് സുപ്രധാന നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. കേസ് കെട്ടിച്ചമച്ചതല്ലെന്നും പ്രതിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി….

Read More

കൊല്ലത്ത് ആഭിചാരത്തിന്റെ മറവില്‍ ക്രൂരത; 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി പിടിയില്‍.

കൊല്ലം:കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. പൂജക്ക് എത്തിയപ്പോള്‍ പീഡിപ്പിച്ചെന്ന് നിരവധി സ്ത്രീകള്‍ വെളിപ്പെടുത്തി. മകളോട് മോശമായി പെരുമാറിയെന്ന് അമ്മ ട്വന്റിഫോറിനോട് പറഞ്ഞു. വിശ്വാസത്തെ മുതലെടുത്ത് പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. കോഴിബലി നടക്കുന്നത് കണ്ടെന്നും യുവതിയുടെ മൊഴി. ഷിനു മന്ത്രവാദത്തിന്റെ പേരില്‍ നിരവധി പേരില്‍ നിന്നായി തട്ടിയെടുത്തത് ലക്ഷങ്ങളാണെന്നാണ് വിവരം. ഭർത്താവുമായുള്ള പ്രശ്നം പരിഹരിക്കാനാനെത്തിയ യുവതിയോട് കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പതിനായിരങ്ങളാണ് ഇയാള്‍ ഫീസായി ആവശ്യപ്പെട്ടത്….

Read More

ബാലികയെപീഡിപ്പിച്ച ബി.ജെ.പി നേതാവ് കുറ്റക്കാരൻ.

പാലത്തായിയിയില്‍ പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബി ജെ പി നേതാവ് കെ പത്മരാജന്‍ കുറ്റക്കാരനാണെന്ന്‌ കോടതി. പ്രതിക്കെതിരെ ബലാത്സംഗം, പോക്സോ കുറ്റങ്ങള്‍ തെളിഞ്ഞു. കേസില്‍ തലശ്ശേരി പോക്സോ പ്രത്യേക കോടതി നാളെ ശിക്ഷാ വിധി പ്രസ്താവിക്കും. തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് പത്മരാജന്‍. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. യു പി സ്‌കൂള്‍ അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചുവെന്ന് 2020 മാര്‍ച്ച് 17നാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. 2021ല്‍ ഡി വൈ…

Read More

ഡിജിറ്റൽ അറസ്റ്റ്’ എന്ന പേരിൽ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തി 20.5 ലക്ഷം രൂപ തട്ടിയ യുവതി അറസ്റ്റിൽ

ആലപ്പുഴ: ചെങ്ങന്നൂർ സ്വദേശിയായ സ്വകാര്യ കമ്പനി ജീവനക്കാരനിൽനിന്ന് ‘ഡിജിറ്റൽ അറസ്റ്റ്’ എന്ന പേരിൽ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തി 20.5 ലക്ഷം രൂ തട്ടിയെടുത്ത കേസിലെ പ്രതികളിലൊരാൾ അറസ്റ്റിൽ. കർണാടക മൈസൂർ സ്വദേശിനിയായ ചന്ദ്രികയെയാണ് (21) ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈ പൊലീസ് ആണെന്ന പേരിൽ ആൾമാറാട്ടം നടത്തിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. നേഹ ശർമ്മ എന്ന പേരിൽ പരാതിക്കാരനെ വാട്‌സ്ആപ്പ് കോൾ വഴി ബന്ധപ്പെട്ട പ്രതികൾ, ഇദ്ദേഹത്തിന്റെ പേരിൽ ആരോ…

Read More

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു അറസ്റ്റിൽ

പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം മുൻ കമ്മീഷണർ എന്‍. വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്തു. കേസിൽ മൂന്നാം പ്രതിയാണ് വാസു. കമ്മീഷണറായിരുന്ന കാലയളവിൽ ശബരിമല സന്നിധാനത്തെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. സ്വർണം പൂശലുമായി ബന്ധപ്പെട്ട് സ്‌പോണ്‍സറുടെ കൈവശം ബാക്കി സ്വർണം ഉണ്ടെന്നറിഞ്ഞിട്ടും വാസു നടപടിയെടുത്തില്ലെന്നാണ് ആരോപണം. ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്ന 2019-ല്‍ എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്നു….

Read More

വയോധികയുടെ കൈ മുറിച്ചു സ്വർണ വള മോഷ്ടിച്ചു.

കോട്ടയം: സ്വർണ്ണ വളക്കു വേണ്ടി വയോധികയുടെ കൈ മുറിച്ചു സ്വർണ വള മോഷ്ടിച്ചു കോട്ടയം കുറിച്ചി ചെത്തിപ്പടിയിൽ താമസിക്കുന്ന അന്നമ്മ എന്ന 81കാരിയാണ് ഞെട്ടിക്കുന്ന ക്രൂരതക്കിരയായത്. ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന മകനും മരുമകളും പേരക്കുട്ടികളുമെല്ലാം പള്ളിയിൽ പോയിരുന്നു. തിരികെ 11ഓടെ തിരികെ എത്തിയപ്പോൾ അന്നമ്മയെ രക്തംവാർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടുവരികയാണ്. ചിങ്ങവനം പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ആക്രമണത്തിന്‍റെ…

Read More

മോഷണം പോയ ഫോൺ കണ്ടെത്താനെത്തിയ മലയാളി ആർപിഎഫ് ഉദ്യോഗസ്ഥനെയും പരാതിക്കാരനെയും കൂട്ടം ചേർന്നു ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.

ചെന്നൈ: മോഷണം പോയ ഫോൺ കണ്ടെത്താനെത്തിയ മലയാളി ആർപിഎഫ് ഉദ്യോഗസ്ഥനെയും പരാതിക്കാരനെയും കൂട്ടം ചേർന്നു ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളായി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിയായ ഉദ്യോഗസ്ഥനും തിരുവനന്തപുരം മെയിലിൽ എസി മെക്കാനിക്ക് കാർത്തിക്കിനുമാണ് മർദ്ദനമേറ്റത്. ഇരുവരും ചികിത്സ തേടി. അതേ സമയം, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം വ്യാപകമായി പ്രചരിച്ചിട്ടും ഒരാഴ്ചയ്ക്കു ശേഷമാണു ബർമ ബസാറിലെ കച്ചവടക്കാരായ ചന്ദ്രു, ഇമ്രാൻ എന്നിവരെ പൊലീസ് പിടികൂടിയത്.ട്രെയിനിൽ നിന്നാണു കാർത്തിക്കിന്റെ…

Read More

മന്ത്രവാദത്തിനിടെ യുവതിയെ ക്രൂര പീഡനങ്ങൾക്ക് വിധേയമാക്കിയ സംഭവത്തിൽ മുഖ്യപ്രതി യുവതിയുടെ ആൺസുഹൃത്ത്

കോട്ടയം :  തിരുവഞ്ചൂരിനടുത്ത് മന്ത്രവാദത്തിനിടെ യുവതിയെ ക്രൂര പീഡനങ്ങൾക്ക് വിധേയമാക്കിയ സംഭവത്തിൽ മുഖ്യപ്രതി യുവതിയുടെ ആൺസുഹൃത്ത അഖിലിന്റെ മാതാവ് സൗമിനിയെന്ന് പൊലീസ്. പൂജ നടത്താൻ പ്രേരിപ്പിച്ചതും മന്ത്രവാദിയെ കൊണ്ടുവന്നതും സൗമിനിയാണെന്ന് പൊലീസ് പറയുന്നു. സൗമിനിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യും. പൂജ ചെയ്യുന്നതിന് വേണ്ടി മന്ത്രവാദിക്ക് 6000 രൂപ നൽകിയതായും കണ്ടെത്തി. അഖിലും യുവതിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം ബാധ കയറിയതാണെന്ന് പറഞ്ഞ് പൂജാരിയെ സമീപിച്ചിരുന്ന വീട്ടില്‍ പണം ഇല്ലാതാകുമ്പോള്‍ പോലും പരിഹാരം തേടി മന്ത്രവാദിയെ സൗമിനി…

Read More

മദ്യം നല്‍കുകയും ബീഡി വലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്ത ആഭിചാര ക്രിയ, യുവതി നേരിട്ടത് ക്രൂര പീഡനം.

കോട്ടയം: ആഭിചാരക്രിയയുടെ പേരില്‍ ഭര്‍തൃവീട്ടില്‍ യുവതിക്ക് ക്രൂര മര്‍ദനം. കോട്ടയം തിരുവഞ്ചൂരിലാണ് സംഭവം. ഭാര്യയുടെ ശരീരത്തില്‍ നിന്ന് ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരിലായിരുന്നു ആഭിചാരക്രിയ. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും ഭര്‍തൃപിതാവും മന്ത്രവാദിയും അറസ്റ്റിലായി. തിരുവഞ്ചൂരിലാണ് സംഭവം. യുവതിക്ക് മദ്യം നല്‍കുകയും ബീഡി വലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയു ഈ മാസം രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ 11 മുതല്‍ രാത്രി ഒന്‍പതു വരെ യുവതിയെ ഒരു മുറിയില്‍ പൂട്ടിയിട്ട് ക്രൂരപീഡനത്തിനിരയാക്കി എന്നാണ് മണര്‍ക്കാട് പോലിസ്…

Read More

ശബരിമല  സ്വർണക്കൊള്ളയിൽ ഒരാൾ കൂടി അറസ്റ്റിലായി.

ശബരിമല: ശബരിമല  സ്വർണക്കൊള്ളയിൽ ഒരാൾ കൂടി അറസ്റ്റിലായി മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിലെ നാലാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് വിവരം. കേസിൽ ഏഴാം പ്രതിയാണ് ബൈജു. ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മിനുട്സിൽ ഗുരുതര ക്രമക്കേടെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. മിനുട്സ് പിടിച്ചെടുത്തതായി എസ്ഐടി കോടതിയെ അറിയിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതി നിരീക്ഷിച്ചു. ദേവസ്വം ബോര്‍ഡിന്‍റെ രേഖകള്‍ കൃത്യമല്ലാത്തത് ഗുരുതരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.അഴിമതിയുണ്ടോയെന്ന് എസ്‌ഐടി പരിശോധിക്കണം.ദ്വാരപാലക…

Read More