അധ്യാപകനെ ഫ്ലാറ്റിൽ കയറി മർദ്ദിച്ചവശനാക്കി കവർച്ച നടത്തിയ മൂന്നംഗ സംഘം പിടിയിൽ.
കോഴിക്കോട്: പന്തീരാങ്കാവിൽ അധ്യാപകൻ താമസിക്കുന്ന ഫ്ലാറ്റിന്റെ വാതിൽ ചവിട്ടിത്തുറന്ന് മർദ്ദിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പാറമ്മൽ സ്വദേശി മുഹമ്മദ് ജാസിർ (22), പള്ളിത്താഴം സ്വദേശി മുഹമ്മദ് നിഹാൽ (22), കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് സൂറകാത്ത് (24) എന്നിവരാണ് പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായത്. അധ്യാപകനായ മുഹമ്മദ് മുഷ്ഫിക്കിനെയാണ് സംഘം മര്‍ദ്ദിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്തത്. ഇക്കഴിഴിഞ്ഞ ന്യൂയര്‍ ദിവസം രാവിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കോഴിക്കോട് ഹൈലൈറ്റ് മാളിനടുത്തുള്ള…

