AI girlfriend

അമ്മയെയും മകളെയും ആക്രമിച്ച കേസിലെ പ്രതി പിടിയിൽ.

തൃശൂർ: ( www.10visionnews.com )അമ്മയെയും മകളെയും ആക്രമിച്ച കേസിലെ പ്രതി പിടിയിൽ.കയ്പമംഗലം ഐഎച്ച്ഡിപി കോളനി സ്വദേശി കണക്കശ്ശേരി വീട്ടിൽ സോജിത്ത്(23) ആണ് തൃശ്ശൂർ റൂറൽ പോലീസിന്റെ പിടിയിലായത്. ഓണക്കളി പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന പെൺകുട്ടിയെ കളിയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് ചോദ്യം ചെയ്യാനെത്തിയ അമ്മയെയും കുട്ടിയെയും ആക്രമിച്ച കേസിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഓണപ്പരിപാടി പ്രാക്ടീസ് ചെയ്ത് കൊണ്ടിരിക്കെ കുട്ടിയെ കളിയാക്കിയതും ഭീഷണിപ്പെടുത്തിയതും അറിഞ്ഞെത്തിയ അമ്മയെയും കൂടെ ഉണ്ടായിരുന്നവരെയും ഇയാൾ കസേര…

Read More

ബലാത്സംഗ അതിജീവിതയുടെ നവജാത ശിശുവിനെ നാലര ലക്ഷം രൂപയ്ക്ക് വിറ്റു; യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയും വിശ്വ ഹിന്ദു പരിഷത് മഹിളാ നേതാവും അടക്കം നാല് പേര്‍ അറസ്റ്റില്‍.

മംഗളൂരു: ( www.10visionnews.com ) ബലാത്സംഗ അതിജീവിതയുടെ നവജാത ശിശുവിനെ വിറ്റ കേസിൽ വിശ്വഹിന്ദു പരിഷത്ത് മഹിളാ വിഭാഗം ദുർഗ വാഹിനി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ ഷിർവ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ബിസി റോഡിലെ ഡോ. സോമേഷ് സോളമൻ, മംഗളൂരുവിൽ പേയിങ് ഗസ്റ്റ് നടത്തുന്ന ദുർഗ വാഹിനി നേതാവ് വിജയലക്ഷ്മി എന്ന വിജയ, യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ നവനീത് നാരായൺ (25) എന്നിവരാണ് അറസ്റ്റിലായത്. ആഗസ്റ്റ് മൂന്നിന് മംഗളൂരുവിലെ കൊളാസോ ആശുപത്രിയിലാണ്…

Read More

മുക്കുപണ്ടം പണയംവച്ച് 10 ലക്ഷം രൂപ തട്ടിയ യുവാവ് രാജ്യംവിടുന്നതിനിടെ പിടിയില്‍.

തൃശൂർ:മുക്കുപണ്ടം പണയംവച്ച് 10 ലക്ഷം രൂപ തട്ടിയ യുവാവ് രാജ്യംവിടുന്നതിനിടെ പിടിയില്. തൃശൂര്‍ എടമുട്ടത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് മുക്കുപണ്ട് പണയം വച്ച് 9.70 ലക്ഷം രൂപ തട്ടിയെടുത്ത മഹാരാഷ്ട്ര സ്വദേശി സന്തോഷ്(35)ആണ് പിടിയിലായത്. മുംബൈ ഛത്രപതി വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ദുബയിലേക്ക് പോവാനാണ് ഇയാള്‍ വിമാനത്താവളത്തിലെത്തിയത്. എടമുട്ടത്ത് സ്വര്‍ണപ്പണിക്കാരനായിരുന്നു സന്തോഷ്.എടമുട്ടത്തെ ധനകാര്യ സ്ഥാപനത്തിലെ മാനേജര്‍ ഷണ്മുഖന്റെ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂലൈ 31 മുതല്‍ ഈ വര്‍ഷം…

Read More

വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്.

തൃശ്ശൂർ: ( www.10visionnews.com ) തൃശ്ശൂർ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് ഡിസിസിയിൽ വെച്ച് സുജിത്തിനെ കാണും. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് മാറ്റുന്നത് വരെ പോരാട്ടം തുടരുമെന്നാണ് സുജിത്ത് വ്യക്തമാക്കിയത്. ശക്തമായ നടപടി എടുക്കാത്ത സാഹചര്യത്തിൽ വരുന്ന 10 ആം തീയതി കുറ്റക്കാരായ പൊലീസുകാർ ജോലി ചെയ്യുന്ന…

Read More

പരിക്കേറ്റയാളെ  പ്രതിയാക്കി  കേസ് അട്ടിമറിച്ചതും തിരുത്തി, പൊലീസ്  ഡ്രൈവർ  പുതിയ പ്രതി.

തിരുവല്ല: എ.ഐ.ജി വിനോദ് കുമാറിന്റെ സ്വകാര്യവാഹനമിടിച്ച് പരിക്കേറ്റ അന്യസംസ്ഥാന ഹോട്ടൽ തൊഴിലാളിയെ പ്രതിയാക്കി കേസെടുത്ത് നിയമത്തെ അട്ടിമറിച്ച പൊലീസ് ഒടുവിൽ തിരുത്തി. വാഹനം ഓടിച്ചിരുന്ന പൊലീസ് ഡ്രൈവർ എ.ക അനന്തുവിനെതിരെ കേസെടുത്തു ആഗസ്റ്റ് 30ന് രാത്രി 10.50ന് എം.സി റോഡിൽ കുറ്റൂരിലായിരുന്നു വിനോദ് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ എ.ഐ.ജി ആയിരുന്നതിനാലും വിവാദം ഒഴിവാക്കാനും ഡ്രൈവറുടെ വൈദ്യപരിശോധന നടത്തിയില്ല. പൊലീസ് ഡ്രൈവറുടെ മൊഴി പ്രകാരമായിരുന്നു പരിക്കേറ്റ ആൾക്കെതിരെ കേസെടുത്തത് . തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് വന്ന എ.ഐ.ജി…

Read More

ബംഗളൂരുവില്‍ ലിവ് ഇന്‍ പാര്‍ട്ണറുടെ കാര്‍ ചേസ് ചെയ്ത് പിടികൂടി തീകൊളുത്തി കൊലപ്പെടുത്തി.

ബംഗളുരു :ബംഗളൂരുവില്‍ ലിവ് ഇന്‍ പാര്‍ട്ണറുടെ കാര്‍ ചേസ് ചെയ്ത് പിടികൂടി തീകൊളുത്തി കൊലപ്പെടുത്തി 35കാരിയായ വനജാക്ഷിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതി വിതള്‍ ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ വനജാക്ഷി ആശുപത്രിയില്‍വച്ചാണ് മരിച്ചത്. നാലുവര്‍ഷത്തോളമായി ഇരുവരും ഒന്നിച്ചായിരുന്നു താമസം. മൂന്നുതവണ വിവാഹിതനായ വിതള്‍ ടാക്സി ഡ്രൈവറാണ്. വനജാക്ഷിയും ഇതിനു മുന്‍പ് രണ്ടു കല്യാണം കഴിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത മദ്യപാനശീലമുള്ള വിതളുമായി നേരത്തേ വനജാക്ഷിക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. മദ്യപിച്ചുവന്ന് ഉപദ്രവിക്കുന്ന സ്വഭാവം കാരണം ഈ അടുത്തിടെ വനജാക്ഷി താമസം…

Read More

ക​ണ്ണ​പു​രം കീ​ഴ​റ സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഭാ​ര്യാ​സ​ഹോ​ദ​ര​നെ പ​ഴി​ചാ​രി അ​റ​സ്റ്റി​ലാ​യ അ​നൂ​പ് മാ​ലി​ക്.

കണ്ണൂ​ർ: ( www.10visionnews.com ) ജി​ല്ല​യെ വി​റ​പ്പി​ച്ച ക​ണ്ണ​പു​രം കീ​ഴ​റ സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഭാ​ര്യാ​സ​ഹോ​ദ​ര​നെ പ​ഴി​ചാ​രി അ​റ​സ്റ്റി​ലാ​യ അ​നൂ​പ് മാ​ലി​ക് കാ​ഞ്ഞ​ങ്ങാ​ട്ട് അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ക​ണ്ണൂ​ർ എ.​സി.​പി​യു​ടെ ചു​മ​ത​ല​യു​ള്ള നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​​വൈ.​എ​സ്.​പി പി. ​രാ​ജേ​ഷി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ണ്ണ​പു​രം ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് ക​ണ്ട​മ്പേ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മൊ​ഴി ന​ൽ​കി​യ​ത്. ത​നി​ക്ക് ഒ​ന്നും അ​റി​യി​ല്ല. ഒ​മ്പ​തു വ​ർ​ഷ​മാ​യി അ​യാ​ൾ കൂ​ടെ​യു​ണ്ട്. എ​ല്ലാം ചെ​യ്ത​ത് അ​യാ​ളാ​ണ്. തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട ഭാ​ര്യാ​സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് അ​ഷ​മി​നു​മേ​ൽ പ​ഴി​ചാ​രി…

Read More

നടക്കാവില്‍ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ കണ്ടെത്തി; പിന്നിൽ പെൺസുഹൃത്തടക്കമുള്ള എട്ടംഗ സംഘം, കാരണം സാമ്പത്തികത്തർക്കം

കോഴിക്കോട് |നടക്കാവില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയ യുവാവിനെ കക്കാടംപൊയിലില്‍നിന്ന് കണ്ടെത്തി. വയനാട് പടിഞ്ഞാറത്തറ സ്വദേശി റഹീസിനെയാണ് കക്കാടംപൊയിലിലെ രഹസ്യ കേന്ദ്രത്തില്‍നിന്ന് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘത്തെ പോലീസ് പിടികൂടി. പെണ്‍സുഹൃത്ത് ഉള്‍പ്പെടെ എട്ടുപേരാണ് പിടിയിലാണ്. തട്ടിക്കൊണ്ടുപോയ നാലുപേരും സഹായികളായ നാലുപേരും ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റിലായി. രണ്ട് കാറുകളിലായി എട്ടുപേരാണ് യുവാവിനെ കക്കാടംപൊയിലിലെത്തിച്ചത്. സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുഹൃത്തായ സിനാനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റഹീസിനെ തട്ടിക്കൊണ്ടുപോയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍സുഹൃത്തിനും സിനാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും…

Read More

സരോവരത്ത് സുഹൃത്തുക്കൾ കുഴിച്ചുമൂടിയ വിജിലിനായി ചതുപ്പ് നിലത്ത് വെള്ളം വറ്റിച്ചും മണ്ണ് നീക്കിയും പരിശോധന, ഒന്നും കണ്ടെത്താനായില്ല.

കോഴിക്കോട് : സരോവരത്ത് സുഹൃത്തുക്കൾ കുഴിച്ചുമൂടിയ വെസ്റ്റ്ഹിൽ സ്വദേശി വിജിലിനായുള്ള തെരച്ചിൽ ഇന്നും തുടരും. സരോവരം പാർക്കിനോട് ചേർന്ന് ചതുപ്പ് നിലത്ത് വെള്ളം വറ്റിച്ചും മണ്ണ് നീക്കിയും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തെളിവെടുപ്പിനിടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം മുഖ്യപ്രതി നിഖിലാണ് പൊലീസിന് കാണിച്ച് കൊടുത്തത്. ബുധനാഴ്ച രാവിലെ 9 മണിക്കാണ് ഒന്നാം പ്രതി നിഖിലിനെ സരോവരത്ത് എത്തിച്ചത്. നിഖിൽ ചൂണ്ടിക്കാണിച്ച സ്ഥലത്തായിരുന്നു പരിശോധന നടത്തിയത്. വെള്ളം നിറഞ്ഞ ചതുപ്പ് പ്രദേശത്താണ് മൃതദേഹം താഴ്ത്തിയത്. രണ്ട് ഫയർഫോഴസ്…

Read More

‘നെയ്യാറ്റിൻകരയിൽ തമിഴ്‌നാട് സ്വദേശികളായ വ്യവസായികളെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്ന കേസിൽ നാല് പേർ അറസ്റ്റിൽ.

തിരുവനന്തപുരം:(www.10visionnews.com) നെയ്യാറ്റിൻകരയിൽ തമിഴ്‌നാട് സ്വദേശികളായ വ്യവസായികളെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്ന കേസിൽ നാല് പേർ അറസ്റ്റിൽ പോലീസാണെന്ന് വിശ്വസിപ്പിച്ച് വ്യാവസായികളെ തട്ടിക്കൊണ്ടുപോയത്. പാറശ്ശാല പോലീസാണ് പ്രതികളെ പിടികൂടിയത്. നെയ്യാറ്റിൻകര സ്വദേശി അഭിരാം, കുന്നത്തുകാൽ സ്വദേശി ബിനോയ്, നെയ്യാറ്റിൻകര സ്വദേശി വിഷ്ണു എസ്. ഗോപൻ, ഉദിയൻകുളങ്ങര സ്വദേശി സാമുവൽ തോമസ് എന്നിവരാണ് പിടിയിലായത്. മോചന ദ്രവ്യമായി 50 ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ടിരുന്നു. പൊലീസ് എത്തുമ്പോൾ ഇരുവരെയും ചങ്ങലകൊണ്ട് കെട്ടിയിട്ട നിലയിലായിരുന്നു.

Read More