AI girlfriend

കൈകാലുകൾ കെട്ടിയ നിലയിൽ വയോധികന്റെ മൃതദേഹം; മോഷണശ്രമത്തിനിടെയുള്ള ആസൂത്രിത കൊലപാതകമെന്ന് സംശയം, സ്വർണവും പണവും നഷ്ട്പ്പെട്ടു

ആലപ്പുഴ:ഹരിപ്പാട്: വാടകവീട്ടിൽ തനിച്ചായിരുന്ന വയോധികനെ വീടിനുള്ളിൽ കയ്യും കാലും ബന്ധിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലം കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ (70) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കരുവാറ്റ പഞ്ചായത്ത് ഒൻപതാം വാർഡിൽ മാടപ്പുറക്കൽ പടീറ്റത്തിൽ കുറച്ചുകാലമായി കുടുംബസമേതം വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇദ്ദേഹം. മോഷണശ്രമത്തിനിടെ നടന്ന ആസൂത്രിത കൊലപാതകമാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. വീട്ടിൽ സൂക്ഷിച്ചിരുന്ന ആറു പവൻ സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി വിവരമുണ്ട്.അടിഭാഗം ഷീറ്റും മുകൾഭാഗം ഗ്രില്ലുമുള്ള അടുക്കള വാതിലിലൂടെയാണ് അക്രമികൾ അകത്തുകടന്നതെന്ന് പോലീസ്…

Read More

പശ്ചിമ ബംഗാളിലെ ബങ്കുരയിൽ സി.ജെ. പി പ്രവർത്തകൻ്റെ പിതാവ് കൊല്ലപ്പെട്ടത് ബി.ജെ. പി ഗുണ്ടകളുടെ അക്രമണത്തിൽ . ആറ് പേരെ അറസ്റ്റ് ചെയ്തു

കൽക്കത്ത:പശ്ചിമ ബംഗാളിലെ ബങ്കുരയിൽ സി.ജെ. പി പ്രവർത്തകൻ്റ പിതാവും . 51-കാരനുമായ ഷെയ്ഖ് മുഹമ്മദ് കൊല്ലപ്പെട്ടത് ബി.ജെ. പി ഗുണ്ടകളുടെ അക്രമണത്തിൽ നിന്ന് മകൻ ഷെയ്ഖ് അബ്ദുൾ ഹാഫിസ് നെ രക്ഷിക്കുന്നതിനിടയിൽ രണ്ട് ദിവസം മുമ്പ് ഒരു പ്രാദേശിക ഗ്രാമീണ പ്രൈമറി സ്കൂളിൽ ചെന്ന്, കുടിവെള്ളം ശുദ്ധമാണോ, ശൗചാലയങ്ങൾ പ്രവർത്തിക്കുന്നുണ്ടോ, കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ മകൻ ഹാഫിസ് അന്വേഷിച്ചിരുന്നു . ഇത് ഓഗസ്റ്റ് 13-നായിരുന്നു. എന്നാൽ ഓഗസ്റ്റ് 15-ന് രാത്രിയോടെയാണ് അദ്ദേഹത്തിന്റെ പിതാവായ…

Read More

വെള്ളിപ്പറമ്പിൽ അച്ചനെ അടിച്ചു കൊന്ന കേസിലെ പ്രതിയായ മകൻ ലഹരിക്കടിമയും ക്രിമിനൽ കേസിലെ പ്രതിയും .

കുറ്റിക്കാട്ടൂർ :അച്ചനെ അടിച്ചു കൊന്ന കേസിലെ പ്രതിയായ മകൻ ലഹരിക്കടിമയും ക്രിമിനൽ കേസില പ്രതിയുമാണെന്ന് കുടംബം. വെള്ളിപ്പറമ്പ് സർവീസ് സ്റ്റേഷൻ ബസ്റ്റോപ്പിനടുത്ത് മാക്കിനിയാട്ട് വീട്ടിൽ ശശിധരനാണ് ( 64 ) മകൻ്റെ അടിയേറ്റ് ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടത് സംഭവത്തിൽ 29 കാരനായ മകൻ അഭിരാമിനെ പോലീസ് അറസ്റ്റ് ചെയ്തു സ്ഥിരമായി ലഹരിക്കടിമയായ അഭിരാം ഇന്നലെ രാത്രി വീട്ടിൽ എത്തി അക്രമം കാണിക്കുകയായിരുന്നു അമ്മ രജിതയെ മുഖത്ത് കടിച്ച് പരിക്കേല്പ്പിച്ചിരുന്നു ഇതിനിടയിലാണ് അച്ചനെ തലക്കടിച്ചത് . ബഹളം കേട്ട്…

Read More

ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന വണ്ടൂർ വടക്കേക്കര സ്വദേശി ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം:ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന വണ്ടൂർ വടക്കേക്കര സ്വദേശി തുള്ളിശ്ശേരി ഷാഹുൽ ഹമീദിനെ (39) കാപ്പാ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടോട്ടിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വണ്ടൂർ പൊലീസാണ് പിടികൂടിയത്. വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങി പത്ത് ദിവസം പിന്നിടുന്നതിനിടെയാണ് വീണ്ടും അറസ്റ്റിലാകുന്നത്. കഴിഞ്ഞ മാർച്ച് 16-നാണ് കേസിനാസ്പദമായ സംഭവം. കാളികാവ് പുറ്റമണയിലെ വാടക ക്വാർട്ടേഴ്സിൽ വെച്ച് ഷാഹുലും കാമുകിയും ചേർന്ന് ഭാര്യയെ…

Read More

ഗാർഹിക പീഡന കേസ് ഏറ്റെടുത്തു; കൊച്ചിയിൽ അഭിഭാഷകന്റെ വീട് കയറി പിതാവിനെ കുത്തി പ്പരുക്കേൽപ്പിച്ച രണ്ടുപേർ പിടിയിൽ

കൊച്ചി:  ഗാർഹിക പീഡന കേസിൽ കോടതിയിൽ ഹാജരായതിന്റെ വൈരാഗ്യത്തിൽ അഭിഭാഷകന്റെ വീട് കയറി പിതാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. പുതുവൈപ്പ് മുരിക്കുംപാടം സ്വദേശി തൊണ്ടുങ്കൽ മോഹൻദാസിനെയാണ് (80) സംഘം ആക്രമിച്ചത്. ഇന്നലെ വൈകീട്ട് 5.30 ഓടെ അഭിഭാഷക ദമ്പതികളായ ടി.എം. ഡോൾഗോ, നീമ എന്നിവരുടെ വീടിനു നേരെയായിരുന്നു ആക്രമണം. ഒന്നാം പ്രതിക്കെതിരെ ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ പരാതിക്കാരിയുടെ അഭിഭാഷകനാണ് മോഹൻദാസിന്റെ മകൻ ഡോൾഗോ. ഈ കേസ് ഏറ്റെടുത്തതിലുള്ള വൈരാഗ്യം മൂലമാണ് ആക്രമണം നടന്നതെന്ന്…

Read More

വ്യാജ പരാതിക്കാരനെ സൃഷ്ടിച്ച് കൃഷിഭൂമി പുരയിടമാക്കാൻ 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ തഹസിൽദാർ അറസ്റ്റിൽ

തിരുവനന്തപുരം:വ്യാജ പരാതിക്കാരനെ സൃഷ്ടിച്ച് കൃഷിഭൂമി പുരയിടമാക്കാൻ 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ തഹസിൽദാർ അറസ്റ്റി. കണയന്നൂർ ലാൻഡ് റവന്യൂ തഹസിൽദാർ ജോസഫ് ആന്റണിയെ ആണ് വിജിലൻസ് പിടികൂടിയത്. ഏജന്റുമാരായ ഷിബിൻ, കണ്ണൻ എന്ന രാജേഷ് എന്നിവരും അറസ്റ്റിലായിട്ടുണ്ട് എളമക്കരയിലുള്ള കൃഷിഭൂമി പുരയിടമാക്കി തിരുത്തി രേഖകൾ നൽകുന്നതിനാണ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്. വസ്തു ഉടമ വർഷങ്ങളായി പുരയിടമെന്ന നിലയിൽ കരം അടച്ചുവന്നിരുന്ന ഭൂമി വിൽക്കാൻ ശ്രമിച്ചപ്പോഴാണ് ഔദ്യോഗിക രേഖകളിൽ ഇത് കൃഷിഭൂമിയാണെന്ന് വ്യക്തമായത്. തുടർന്ന്, കൃഷിഭൂമി മണ്ണിട്ട്…

Read More

കോഴിക്കോട് കൊയിലാണ്ടിയിൽ വാടകവീട്ടിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ; സുഹൃത്ത് സംശയത്തിൽ

കോഴിക്കോട്: കൊയിലാണ്ടിയിൽ യുവാവിനെ വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉള്ളിയേരി കന്നൂരിൽ ആക്രിക്കച്ചവടം നടത്തുന്ന തമിഴ്‌നാട് സ്വദേശി ഊമദുരൈ (42) ആണ് മരിച്ചത്. കൊയിലാണ്ടി മീത്തലക്കണ്ടി പള്ളിക്ക് പിൻവശത്തുള്ള വാടകവീട്ടിലാണ് സംഭവം നടന്നത്. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഊമദുരൈയും സുഹൃത്തുമായി രാത്രിയിലുണ്ടായ രൂക്ഷമായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയതായി സംശയിക്കുന്ന…

Read More

വ്യാജ പോക്സോ കേസില്‍ പ്രതിയാക്കപ്പെട്ട കുടുംബ നാഥനെ കോടതി വെറുതെ വിട്ടു.

കോഴിക്കോട്: വ്യാജ പോക്സോ കേസില്‍ പ്രതിയാക്കപ്പെട്ട കുടുംബനാഥനെ കോടതി വെറുതെ വിട്ടു പത്തുവയസുകാരി തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയെന്ന കോഴിക്കോട് ബാലുശേരി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ കുടുംബനാഥനെയാണ് കൊയിലാണ്ടി കോടതി വെറുതെ വിട്ടത്. വൈദ്യപരിശോധനയില്‍ ലൈംഗിക പീഡനം നടന്നുവെന്നു കണ്ടെത്താനാവാത്തതിനെ തുടര്‍ന്നാണ് കോടതി നടപടി. കൊയിലാണ്ടിയിലെ അഭിഭാഷക ഓഫിസിലിരുന്നു ബാലുശേരി പൂനോത്തുകാരനായ ഇ.കെ. മമ്മദ് കൊച്ചുകുട്ടിയെ പോലെ പൊട്ടിക്കരഞ്ഞുനാലര വര്‍ഷം അയാള്‍ അത്രക്കും അനുഭവിച്ചിട്ടുണ്ട്. 2022 മാര്‍ച്ച് 31നാണ് മമ്മദിനെ ബാലുശേരി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തൊട്ടടുത്ത…

Read More

കുറ്റിപ്പുറത്ത് ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടിയിൽ പൊലീസ് കേസെടുത്തു.

മലപ്പുറം :കുറ്റിപ്പുറത്ത് ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടിയിൽ പൊലീസ് കേസെടുത്തു അഞ്ചുപേർക്കെതിരെയാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തത്. വൈരംകോട് സ്വദേശികൾക്കെതിരയാണ് കേസ്. ഇന്നലെ ഉച്ചക്ക് 2.30യോടെയാണ് ഹോട്ടലിൽ അടിയുണ്ടായത് ഭക്ഷണം കഴിക്കുന്നതിനിടെ മീനിന്റെ പൈസയെ ചൊല്ലിയാണ് ബഹളമുണ്ടായത്. തടയാൻ ചെന്ന ജീവനക്കാരെ മർദിച്ചു എന്ന് ആരോപിച്ചാണ് പൊലീസിൽ പരാതി നൽകിയത്. അക്രമത്തിൽ ജീവനക്കാർക്ക് ചുണ്ടിനും, താടിയെല്ലിനും, കണ്ണിനും പരിക്കേറ്റുവെന്നാണ് പരാതിയിൽ പറയുന്നത്. പ്രതികൾ നേരത്തെയും ഹോട്ടലിൽ വന്നു പ്രശ്‌നം ഉണ്ടാക്കിയതായി ഉടമ പറഞ്ഞു.

Read More

മോഹൻ ദാസിന് ജാമ്യം; പോലീസിനെ രൂക്ഷമായി വിമർശിച്ച് കോടതി മോഹന്‍ദാസിന്റെ ജാമ്യത്തിനിടയാക്കിയ പൊലീസ് വീഴ്ചയുടെ ആറ് കാരണങ്ങള്‍.

ദല്‍ഹി ജന്തര്‍ മന്ദറില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത കേസില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ച പ്പോൾ പോലീസ് വീഴ്ചയെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു കോഴിക്കോട്: ദല്‍ഹി ജന്തര്‍ മന്ദറില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത കേസില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകളും എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയ ദുര്‍ബലമായ വകുപ്പുകളുമാണ്…

Read More