വ്യാജ ആധാരങ്ങളും രേഖകളും സൃഷ്ടിച്ചു രണ്ട് കോടി തട്ടിയ കേസ്; ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നുമാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി.
കോഴിക്കോട് : വഖഫ് ബോർഡ് രജിസ്റ്ററിൽ ഇല്ലാതിരുന്ന വ്യാജ ആധാരങ്ങൾ, ജനറൽ ബോഡി നടന്നതായി കാണിച്ചുകൊണ്ടു സൃഷ്ടിച്ച കൃത്രിമ മിനുട്സ് രേഖകൾ എന്നിവ ഉപയോഗിച്ച് രണ്ട് കോടി ദേശീയപാത നഷ്ടപരിഹാരത്തുക തട്ടിയെടുത്ത സംഭവത്തിലും, അനുബന്ധ രേഖകളുടെ പിൻബലമില്ലാതെ 22.5 കോടി രൂപയുടെ വഖഫ് ഫണ്ട് ക്രമക്കേട് നടത്തിയതിലും വഖഫ് ബോർഡ് മെമ്പർമാർക്കെതിരെയും ചോമ്പാല കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികൾക്കെതിരെയും വിശദമായ അന്വേഷണം നടത്തി നിയമ നടപടികൾ സ്വീകരിക്കണമെന്നും, വടകര ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം…

