AI girlfriend

കുറ്റ്യാടിയിൽ ബിഎൽ ഒയുടെ പിഴവിൽ എസ്‌ഐആർ പട്ടികയിൽ നിന്ന് ഒഴിവായവർക്കുള്ള ഹിയറിങ് ഒഴിവാക്കി

കോഴിക്കോട്:ബിഎൽഒ എസ്‌ഐആർ ഫോം തെറ്റായി അപ്‌ലോഡ് ചെയ്തതിനെ തുടർന്ന് കുറ്റ്യാടിയിൽ എസ്‌ഐആർ പട്ടികയിൽ നിന്ന് ഒഴിവായവർക്കുള്ള ഹിയറിങ് ഒഴിവാക്കി. റവന്യു അധികൃതർ വിളിച്ച യോഗത്തിലാണ് തീരുമാനം എടുത്തത്. കുറ്റ്യാടി മണ്ഡലത്തിലെ 106-ാം നമ്പർ ബൂത്തിൽ 487 പേർക്കാണ് ഹിയറിങ്ങിനുള്ള നോട്ടീസ് ലഭിച്ചത്. ബൂത്തിലെ മൊത്തം വോട്ടർമാരിൽ പകുതിയോളം പേർക്കാണ് ഹിയറിങ് നോട്ടീസ് ലഭിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താവില്ലെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും കലക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ്…

Read More

എം വി ഡി സ്പോക് പ്രവർത്തനം ശ്ലാഘനീയം: മുൻ മന്ത്രി അഹമ്മദ്‌ ദേവർ കോവിൽ എം എൽ എ .

കോഴിക്കോട്: കുറഞ്ഞ സർവീസ് ചാർജ് വാങ്ങി ജനങ്ങൾക്ക് സേവനം ലഭ്യമാക്കാൻ ശ്രമിക്കുന്ന എം വി ഡി സ്പോക് പ്രവർത്തനം ശ്ലാഘനീയമാണെന്ന് മുൻ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ എം എൽ എ . കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ മോട്ടോർ വെഹിക്കിൾ ഡോക്യുമെന്റ് സർവിസ് പ്രൊവൈഡേഴ്‌സ് ഓർഗനൈസേഷൻ ഓഫ് കേരള സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു ജനങ്ങൾക്ക്‌ സംതൃപ്തമായ സേവനം നൽകാൻ എം വി ഡി സ്പോക് സംഘടനക്ക് കഴിയട്ടെ…

Read More

താമരശ്ശേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു.

താമരശ്ശേരി: താമരശ്ശേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു താമരശ്ശേരി അടിവാരം പൊട്ടികൈ കലയത്ത് ആഷിഖ്-ഷഹല ഷെറിൻ ദമ്പതികളുടെ മകളായ ജന്ന ഫാത്തിമയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം. കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

കോഴിക്കോട് മെഡിക്കൽ കോളജിൽ ബോംബ് ഭീഷണി, പോലീസ് പരിശോധന തുടരുന്നു.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ബോംബ് ഭീഷണി. പ്രിൻസിപ്പൽ ഓഫിസുള്ള കെട്ടിടത്തിലാണ് ബോംബ് ഭീഷണി. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു. മൂന്ന് ആർഡിഎക്‌സ് ഐഇഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇമെയിൽ സന്ദേശത്തിൽ പറയുന്നു. ഉച്ചയ്ക്ക് 1.35ന് മുമ്പ് ആളുകളെ ഒഴിപ്പിക്കണമെന്നും മെയിലിൽ പറയുന്നു. മുഹമ്മദ് വിക്രം രാജ് ഗുരു എന്നീ ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയത്. 1979ലെ നയനാർദാസ് പൊലീസ് യൂണിയൻ നിർദേശങ്ങൾ നടപ്പാക്കണമെന്നാണ്

Read More

മാലിന്യം നിറഞ്ഞ് ഒഴുകി ‘അഴക് ‘ കണ്ടെയ്‌നറുകൾ

കോഴിക്കോട് :വീടുകളിൽ നിന്ന് ഹരിതകർമ്മസേന ശേഖരിക്കുന്ന മാലിന്യം നഗരത്തിൽ നിറയ്ക്കുന്നത് ദുർഗന്ധം. സമ്പൂർണ ശുചിത്വ നഗരമെന്ന ലക്ഷ്യവുമായി കോർപ്പറേഷൻ നടപ്പാക്കിവരുന്ന ‘അഴക്’പദ്ധതിയുടെ ഭാഗമായി നഗരത്തിലെ പലയിടങ്ങളിലും മാലിന്യം ശേഖരിക്കാൻ കണ്ടെയ്നറുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇവ നിറഞ്ഞതോടെ മാലിന്യം ചാക്കുകളിലാക്കി കൂട്ടിയിട്ടിരിക്കുകയാണ്. നഗരമദ്ധ്യത്തിൽ ഒയിറ്റി- ടൗൺ ഹാൾ റോഡിന് സമീപം മാലിന്യം ശേഖരിക്കാൻ രണ്ടു കണ്ടെയ്നറുകളുണ്ട്. ഇവ നിറഞ്ഞതോടെ മുന്നിലും പിന്നിലും നിറയെ മാലിന്യം ചാക്കുകളിലാക്കി കൂടിയിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇവയിൽ കുറച്ചെണ്ണം നീക്കിയെങ്കിലും പൂർത്തിയായിട്ടില്ല. മാനാഞ്ചിറ മെെതാനിയിലും…

Read More

താമരശ്ശേരി ചുരത്തിൽ അതിരൂക്ഷ ഗതാഗതക്കുരുക്ക്; ചുരം കയറുന്ന വാഹനങ്ങളുടെ നിര അടിവാരം പിന്നിട്ടു.

കോഴിക്കോട് :താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. ചുരം കയറുന്ന വാഹനങ്ങളുടെ നിര അടിവാരം പിന്നിട്ടു. ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കുരുക്ക് തുടരുകയാണ്. വാരാന്ത്യവും അവധിക്കാലവുമായതിനാൽ ആളുകൾ കുട്ടത്തോടെ വയനാട്ടിലേക്കും മൈസൂർ, ഊട്ടി എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യുന്നതാണ് കുരുക്കിന് കാരണം. താമരശ്ശേരി ചുരത്തിൽ പകൽ സമയങ്ങളിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും സമയക്രമങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാതെ വാഹനങ്ങൾ കടന്നുപോവുന്നുണ്ട്. വെള്ളിയാഴ്ച പുലർച്ചെ മുതൽ വൻ ഗതാഗതക്കുരുക്കാണ് താമരശ്ശേരി ചുരത്തിൽ.

Read More

ഫോട്ടോ ഗ്രാഫർമാരെ കലാകാരൻമാർക്കുള്ള ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം.

കോഴിക്കോട് : ഫോട്ടോ ഗ്രാഫർമാരെ കലാകാരൻമാർക്കുള്ള ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം എന്ന് സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ് നാലാം വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം പ്രശസ്ത ഫോട്ടോഗ്രാഫർ പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. COCA ജില്ല പ്രസിഡന്റ് ബബിലേഷ് പെപ്പർ ലൈറ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ല സിക്രട്ടറി ശ്രീ വിനൂപ് ചന്ദ്രൻ വാർഷിക പ്രവർത്തന റിപ്പോർട്ടും ,ട്രഷറർ ശ്രീ ജമാൽ കൊടുവള്ളി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് “നിത്യ ജീവിതം” എന്ന വിഷയം ആസ്പദമാക്കി…

Read More

പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റി പോലീ പരിധിയിൽ.

കോഴിക്കോട് :പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റി പോലീ പരിധിയിൽവിവിധ ആഘോഷങ്ങളും പരിപാടികളും നടക്കുന്ന സാഹചര്യത്തിൽ അനിഷ്ട സംഭവങ്ങൾ ഇല്ലാതെ പുതുവത്സരത്തെ സുഗമമായി വരവേൽക്കാൻ കോഴിക്കോട് സിറ്റി പോലീസിൻറെ നേതൃത്വത്തിൽ വപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുവാൻ തീരുമാനിച്ചു. ഇതിനായി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി കമീഷണർ, അഡിഷണൽ എസ് പി, ഏഴോളം എ സി പി മാർ, ഇൻസ്പെക്ടർമാർ, സബ്ബ് ഇൻസ്പെക്ടർ അൻപതോളം പോലീസുദ്യോഗസ്ഥരെ ഡ്യുട്ടിക്ക് ഉൾപ്പെടെ എഴുന്നൂറ്റി നിയോഗിച്ചു. പുതുവത്സര ആഘോഷങ്ങൾ നടക്കുന്ന പ്രധാനപ്പെട്ട…

Read More

വിഭ്രമങ്ങളുടെ വെളളിയാങ്കല്ലുകൾ’ പ്രകാശനം ചെയ്തു.

കോഴിക്കോട് : ദുരിത പൂർണ്ണമായ രോഗാവസ്ഥകൾ മനുഷ്യനിലുണ്ടാക്കുന്ന വിഭ്രാന്തമകതയെ  അനുഭവപരിസരത്ത് നിന്നെഴുതിയ ഡോ. മിഥുൻ സിദ്ധാർത്ഥൻ്റെ ‘വിഭ്രമങ്ങളുടെ വെളളിയാങ്കല്ലുകൾ സുഭാഷ് ചന്ദ്രൻ പ്രകാശനം ചെയ്തു. പ്രൊഫ.കെ.ഇ. എൻ പുസ്തകം ഏറ്റു വാങ്ങി. മനുഷ്യൻ്റെ ഉള്ളിൽ നടക്കുന്ന ചിന്തകളും, ജന്തുക്കളും സസ്യങ്ങളും അടങ്ങിയ പ്രകൃതിയുടെ അതിജീവനത്തിൻ്റെ പാഠങളും നമ്മെ ധ്യാനത്തിൻ്റെ ലോകത്തെത്തിക്കുന്ന ഒരു പ്രതിഭാസമാണെന്ന്സുഭാഷ് ചന്ദ്രൻ പറഞ്ഞു.   ചടങ്ങിൽ ഡോ. കെ. പി അരവിന്ദൻ അധ്യക്ഷനായിരുന്നു. ഡോ. എം സജീഷ് പുസ്തക പരിചയം നടത്തി. ഡോ. ഹേമന്ത്…

Read More

വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ സ്കാനിംഗിനിടെ രോഗിയുടെ അഞ്ച് പവൻ സ്വർണമാല കളവുപോയെന്ന് പരാതി.

വടകര: വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ സ്കാനിംഗിനിടെ രോഗിയുടെ അഞ്ച് പവൻ സ്വർണമാല കളവുപോയെന്ന പരാതിയിൽ വടകര പോലീസ് കേസെടുത്തു. വടകര നഗരസഭയിലെ മുക്കോലഭാഗം അൽ-റഹ്‌മയിൽ പി.വി.സമീറയുടെ (41) മാല മോഷണം പോയെന്ന പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം വൈകുന്നേരം വടകര ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് സംഭവം. ന്യൂമോണിയ ബാധിച്ച് ചികിത്സക്കെത്തിയ സമീറ സ്കാനിംഗിനു മുന്നോടിയായി സ്‌കാനിംഗ് റൂമിലെ കട്ടിലിൽ അഴിച്ചു വെച്ചതായിരുന്നു സ്വർണാഭരണം. അഡ്മിറ്റായ മുറിയിലെത്തിയപ്പോഴാണ് മാല സ്കാനിംഗ് റൂമിലെ കട്ടിൽ നിന്ന് എടുത്തില്ലെന്ന കാര്യം…

Read More