കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് സമരം തുടരും ഡി വൈ എഫ് ഐ. നേതാവ്
താമരശ്ശേരി:കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് സമര തുടരുമെന്ന് കേസിലെ ഒന്നാം പ്രതികൂടിയായ ഡിവൈഎഫ്ഐ നേതാവ് ടി.മെഹറൂഫ്. മെരുങ്ങാൻ കൂട്ടാകാത്ത,കീഴടങ്ങാൻ മനസ്സില്ലാത്ത ഒരു ജനതയുടെ പോരാട്ടമാണ് നടക്കുന്നത്.ഫ്രഷ് കട്ട് ആക്രമിക്കുക എന്നതും, തൊഴിലാളികളെ കയ്യേറ്റം ചെയ്യുക എന്നതും ജനകീയ സമര സമിതി നിശ്ചയിച്ചതല്ല. മുതലെടുപ്പ് നടത്തിയവരെ പൊലീസ് കണ്ടെത്തട്ടെയെന്നും ഒളിവിൽ കഴിയുന്ന മെഹറൂഫിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അതേസമയം, താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇന്ന് ജില്ലാ കലക്ടർ വിളിച്ച് ചേർത്ത സർവ്വകക്ഷി…

