AI girlfriend

കൊണ്ടോട്ടിയിൽ തിരക്കേറിയ നടുറോഡിൽ മുട്ടിലിഴ ഞ്ഞെത്തിയ പിഞ്ചു കുഞ്ഞിനെ ബസ് ജീവനക്കാർ അത്ഭുതക രമായി രക്ഷപ്പെടുത്തി

കൊണ്ടോട്ടി:മലപ്പുറം കൊണ്ടോട്ടിയിൽ തിരക്കേറിയ നടുറോഡിൽ മുട്ടിലിഴഞ്ഞെത്തിയ പിഞ്ചുകുഞ്ഞിനെ ബസ് ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെടുത്ത. വലിയപറമ്പ്-ചെറുമുറ്റം റോഡിൽ ഫറോക്ക് ഭാഗത്തേക്ക് പോകുന്ന പാതയിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച, എന്നാൽ വലിയ ആശ്വാസം നൽകിയ ഈ സംഭവം ഉണ്ടായത്. രാവിലെ എട്ടരയോടെ സ്കൂളുകളിലേക്കും ഓഫീസുകളിലേക്കും വാഹനങ്ങൾ ഒന്നിനുപുറകെ ഒന്നായി പോകുന്ന തിരക്കേറിയ സമയത്താണ് കുഞ്ഞ് റോഡിലേക്ക് ഇഴഞ്ഞെത്തിയത്. റോഡിന് സമീപത്തുള്ള വീട്ടിൽ നിന്നും വീട്ടുകാരുടെ ശ്രദ്ധ ഒന്നുമാറിയ നിമിഷത്തിലാണ് കുഞ്ഞ് മുറ്റത്തുനിന്നും റോഡിലേക്ക് ഇറങ്ങിയത്. ആ സമയത്ത് കുഞ്ഞിന്റെ രക്ഷിതാവ് വീട്ടുമുറ്റത്തിരുന്ന്…

Read More

മാസപ്പടി കേസിൽ മുഖ്യമന്ത്രി ടി. വീണയെ ചോദ്യം ചെയ്യുന്നതിനായി വിശദമായ ചോദ്യാവലി തയാറാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

കൊച്ചി:മാസപ്പടി കേസിൽ മുഖ്യമന്ത്രി ടി. വീണയെ ചോദ്യം ചെയ്യുന്നതിനായി വിശദമായ ചോദ്യാവലി തയാറാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സിഎംആർഎൽ – എക്സാലോജിക് ഇടപാടിലൂടെ ടി. വീണയ്ക്ക് ലഭിച്ച 1.72 കോടി രൂപ എങ്ങനെ വിനിയോഗിച്ചു എന്നതാണ് ഇഡി പ്രധാനമായും ചോദിച്ചറിയുക. ഈ വെള്ളിയാഴ്ച രാവിലെ 10:30-ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചാണ് ടി. വീണയ്ക്ക് സമൻസ് നൽകിയിരിക്കുന്നത്. സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപ സ്ഥലം വാങ്ങാനാണോ അതോ മറ്റെവിടെയെങ്കിലും നിക്ഷേപിക്കാനാണോ വിനിയോഗിച്ചത്…

Read More

ആശ്രിത നിയമനം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും റീനക്ക് നിയമനം ലഭിച്ചില്ല ,15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന്. പട്ടികജാതി-പട്ടിക ഗോത്രവർഗ കമ്മീഷൻ.

കോഴിക്കോട്. :സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമീഷന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ആശ്രിത നിയമനം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും എല്‍.ഡി.സി നിയമനം ലഭിച്ചല്ലെന്ന ആര്‍.ഇ.സി വലിയപൊയില്‍ സ്വദേശി കെ റീനയുടെ പരാതിയില്‍ അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് കമീഷന്‍ നിര്‍ദേശം നല്‍കി 45 പരാതികള്‍ തീര്‍പ്പാക്കി. നേരത്തെ ലഭിച്ച 50 പരാതികളാണ് പരിഗണിച്ചത്.. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ നല്‍കിയ രണ്ട് വിവരാവകാശ രേഖകളില്‍ വൈരുധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സിറ്റിങ്ങിന്…

Read More

താമരശ്ശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്.

താമരശ്ശേരി :താമരശ്ശേരി ചുരത്തിൽ ശക്തമായ മഴയ്ക്കിടെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് താമരശ്ശേരി ചുരത്തിൽ കിലോമീറ്ററുകളോളം നീളുന്ന  ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെയാണ് ചുരത്തിന്റെ ആറാം വളവിൽ  ലോറി കുടുങ്ങിയതാണ് വലിയ ഗതാഗത തടസ്സത്തിന് കാരണമായത്. വൈകിട്ട് 4 മണിയോടെ ലോറി മാറ്റിയെങ്കിലും, നിലവിൽ ചുരത്തിന്റെ രണ്ടാം വളവ് മുതൽ മുകളിലേക്ക് വാഹനങ്ങളുടെ നീണ്ട നിര തുടരുകയാണ്. വയനാട് ഭാഗത്തുനിന്ന് താഴേക്ക് വരുന്ന വാഹനങ്ങളും കുരുക്കിൽപ്പെട്ടതോടെ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം ഏറെ നേരം സ്തംഭിച്ച നിലയിലായി. ചുരം മേഖലയിൽ…

Read More

സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട റേറ്റിന്റെ നോട്ടീസ്.

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം. കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യലിനായി എത്തേണ്ടത്. വീണ അടക്കം ഒമ്പത് പേര്‍ക്കാണ് ഇ ഡി സമന്‍സ് അയച്ചിരിക്കുന്നത്. വീണയ്ക്ക് പുറമെ എട്ടുപേർക്കു കൂടി ഇഡി സമൻസ് അയച്ചിട്ടുണ്ട്. സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത, ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്. കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ്. സുശേഷ് കുമാർ എന്നിവരാണ് സമൻസ് ലഭിച്ച മറ്റ്…

Read More

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ 52 ദിവസത്തെ ട്രോളിങ് നിരോധനം . കാലവർഷം ശക്തി പ്രാപിക്കും മുന്നറിയിപ്പ്.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അർധ രാത്രി മുതൽ ട്രോളിംഗ് 52 ദിവസത്തേക്ക്  ബോട്ടുകൾ കരയിലേക്ക് സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ കാലാവസ്ഥാ മുന്നറിയിപ്.വടക്കൻ ജില്ലകളായ കാസർകോഡ്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഈ മൂന്ന് ജില്ലകളിലെയും പ്രൊഫഷണൽ കോളജുകൾ…

Read More

പ്രായപൂർത്തിയായ രണ്ടുപേർ തമ്മിൽ വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതുകൊണ്ട് അവരുടെ സ്വഭാവം മോശമാണെന്ന് വിലയിരുത്താനാവില്ലെന്ന് സുപ്രിംകോടതി

ന്യൂഡൽഹി:പ്രായപൂർത്തിയായ രണ്ടുപേർ തമ്മിൽ വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതുകൊണ്ട് അവരുടെ സ്വഭാവം മോശമാണെന്ന് വിലയിരുത്താനാവില്ലെന്ന് സുപ്രിംകോടത. ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. തെലങ്കാനയിൽ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള ഉദ്യോഗാർഥിയുടെ നിയമനം നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രിംകോടതിയുടെ നിർണായക ഉത്തരവ്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാരോപിച്ച് 2014-ൽ രജിസ്റ്റർചെയ്ത കേസിൽ തെലങ്കാന സ്റ്റേറ്റ് ലെവൽ പൊലീസ് റിക്രൂട്ട്‌മെന്റ് ബോർഡ് ഉദ്യോഗാർഥിയുടെ താൽക്കാലിക നിയമനം റദ്ദാക്കിയിരുന്നു. പിന്നീട് ഈ കേസ് 2015-ൽ ലോക് അദാലത്ത്…

Read More

കെ.എസ് ആർ ടി സി യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ജൂൺ 15 മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: യു.ഡി എഫ് പ്രകടന പത്രികയിലെ സ്ത്രീകൾക്ക് കെ.എസ് ആർ ടി സി യിൽ സൗജന്യ യാത്ര ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ ഇത് ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായാണ്  നടപ്പാക്കുക ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുത്താനാണ് ലക്ഷ്യമിടുന്നത്. ആദ്യ 100 ദിനം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറിയിൽ നടപ്പാക്കും. അതിന് ശേഷം പിന്നീട് മറ്റ് ബസുകളിലേക്കും നടപ്പാക്കാനാണ് മുഖ്യമന്ത്രി വി.ഡി സതീശനും ഗതാഗത മന്ത്രി സിപി ജോണും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായത്.

Read More

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിതനായ ബന്ധു രാജിവെച്ചു.

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിതനായിരുന്ന ബന്ധു രാജിവെച്ചു മന്ത്രിയുടെ സഹോദരീ ഭർത്താവും കണ്ണൂർ ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ ബെന്നി തോമസാണ് രാജിവെച്ചത്. രാജിക്കത്ത് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. ബന്ധുവിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വിവാദമായതിനു പിന്നാലെയാണ് രാജി.ബെന്നിയെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത് സഹോദരിയുടെ ഭർത്താവ് എന്ന മാനദണ്ഡത്തിലല്ലെന്നും അദ്ദേഹം നല്ലൊരു പൊതുപ്രവർത്തകനാണെന്നും സണ്ണി ജോസഫ് ന്യായീകരിച്ചിരുന്നു. എന്നാൽ, ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചശേഷം പറയാമെന്നുമായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ വിഷയത്തിൽ…

Read More

അപകടത്തിൽ മരിച്ച അലി അഫാന് ( 17 ) നാട് കണ്ണീർ തൂകി വിട നൽകി.

മയനാട് :(കോഴിക്കോട് ) അപകടത്തിൽ മരിച്ച അലി അഫാന് ( 17 ) നാട് കണ്ണീർ തൂകി വിട നൽകി മായനാട് എൽ പി സ്‌കൂളിൽ പൊതു ദർശനത്തിന് വെച്ച അഫാൻ്റെ മയ്യത്ത് കാണാൻ നിരവധി പേരാണ് എത്തിയത്. ഇന്ന് രാവിലെ അഫാൻ സഞ്ചരിച്ച മോട്ടോർ ബൈക്കിൽ മായനാട് ഒഴുക്കരയിൽ വെച്ച് ബസ്സിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചു തന്നെ അഫാൻ മരിച്ചു. വെള്ളിപ്പറമ്പ് ബിരിയാണി പോട്ട് നടത്തുന്ന പിതാവ് ശബീറിനെ സഹായിക്കാൻ അഫാൻ എപ്പോഴും കൂടെ യുണ്ടാവാറുണ്ട്…

Read More