AI girlfriend

അപർണ കുറുപ്പ് ചാനൽ ചർച്ചയിൽ നടത്തിയ  വിദ്വേഷത്തിനെ തിരെയും കേസെടുക്കാൻ വകുപ്പുണ്ട് .രൂക്ഷമായി വിമർശിച്ച് ജിൻ്റോ .

കോഴിക്കോട് :ബിഗ് ടിവി അവതാരക അപർണ കുറുപ്പ് നടത്തിയ  ചാന ചർച്ചയുടെ ആമുഖത്തിൽ നടത്തിയ വിവാദമായ വിദ്വേഷ പ്രസ്താവനയെയും തുടർന്ന് നടത്തിയ പോലീസ് പരാതിയെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ്ജിൻ്റോ .മര്യാദകേടും ഇസ്‌ലാമോഫോബിക് ധാരണയിൽ നിന്നും വമിച്ച മതദ്വേഷ വാക്കുകളുമായിരുന്നു അപർണ തയുടെത് എന്നാണ് ജിൻ്റോ ഫെയ്സ് ബുക്കിൽ കുറിച്ചത്. ചാനലിന്റെ ഖേദപ്രകടനത്തിനപ്പുറം അപർണ സ്വയം ഇരയായി ചിത്രീകരിക്കുന്നത് ജനാധിപത്യപരമായി തോന്നുന്നില്ലെന്നും ജിൻ്റോ വ്യക്തമാക്കി. സൈബർ ആക്രമണം നടത്തിയവർക്കെതിരെ നടപടി ആവാമെങ്കിലും അത് മറയാക്കി തികച്ചും ജനാധിപത്യ രീതിയിൽ തന്നെ അപർണ്ണയുടെ അഭിപ്രായത്തോട് വിയോജിച്ച ബാസിലിനെതിരെ കേസ് കൊടുത്തത് തികഞ്ഞ മര്യാദകേട് തന്നെയാണെന്നും ജിന്റോ ഫേസ്‌ബുക്ക് കുറിപ്പിൽ വിമർശിച്ചു.

അപർണ്ണയുടെ പരാതിയിൽ ബാസിലിനെതിരെ എടുത്ത കേസിനും ഒരുതരത്തിലും ന്യായീകരണമില്ല ജനാധിപത്യ വിരുദ്ധവുമാണ്. ഇതിൽ ഒന്നും പെടാതെ നിൽക്കുന്ന ഒരു നീതിബോധം നയിക്കുന്ന മാധ്യമപ്രവർത്തനം കാണാൻ ആഗ്രഹിക്കുന്നു. അപർണ്ണയുടെ ന്യായപ്രകാരമാണെങ്കിൽ അപർണ്ണക്കെതിരെയും കേസിന് സ്കോപ്പുണ്ട്. സൈബർ ആക്രമണം നടത്തുന്ന മനോരോഗികളോട് പോരാടേണ്ടത് ജനാധിപത്യ രീതിയിൽ ചർച്ച ചെയ്യാൻ ധൈര്യമുള്ളവർക്കെതിരെ കള്ളക്കേസ് കൊടുത്തിട്ടല്ലന്നും ജിന്റോ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *