AI girlfriend

ഒരു രൂപ ടാക്സ് കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.

തിരുവനന്തപുരം: ഒരു രൂപ ടാക്സ് കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ധവളപത്രത്തിൽ കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതിയുടെ യഥാർത്ഥ ചിത്രം ഉണ്ടായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തില്‍ 20,500 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. സര്‍ക്കാരിന് മേലുള്ള ബാധ്യത കിഫ്ബിയും സോഷ്യല്‍ സെക്യൂരിറ്റി കമ്പനിയുടെയും ഉള്‍പ്പെടെ 87,012 കോടി രൂപയാണ്. ജീവനക്കാരുടെ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണവും ലീവ് സറണ്ടര്‍ ആനുകൂല്യം പുനഃസ്ഥാപിക്കലും നടപ്പാക്കിയാല്‍ ഇതിലും കൂടുതല്‍…

Read More

സ്വപ്ന പദ്ധതികൾ പ്രഖ്യാപിച്ച് വിഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ്

തിരുവനന്തപുരം:സ്വപ്ന പദ്ധതികൾ പ്രഖ്യാപിച്ച് വിഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ്. ധവള പത്രത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്. കിഫ്ബിയെ ശക്തമായി വിമർശിക്കുകയും കിഫ്ബി പദ്ധതികൾക്ക് ഫണ്ട് കണ്ടെത്തേണ്ട ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി ബജറ്റ് പ്രസം​ഗത്തിൽ പറഞ്ഞു.കേരളത്തെ തുറമുഖ ന​ഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് ആദ്യ പ്രഖ്യാപനം. മിഷൻ സമുദ്ര എന്ന് പേരി‌ട്ടിരിക്കുന്ന പദ്ധതി 5 വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മാരിടൈം ശക്തിയാക്കും. ഇത് കേരളത്തെ പോർട്ട് സിറ്റിയാക്കി മാറ്റും. മിഷൻ സമുദ്രയ്ക്ക് 400 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വിഴിഞ്ഞം…

Read More

ഒൻപത് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ഒടുവിൽ വീണ പുറത്തിറങ്ങി വീണ്ടും വിളിപ്പിക്കും

കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒൻപത് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് വീണ പുറത്തിറങ്ങയത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് വീണ പ്രതികരിച്ചില്ല. കൂടുതൽ ചോദ്യം ചെയ്യലിനായി വീണയെ ഇനിയും വിളിപ്പിക്കുമെന്നാണ് ഇഡി വൃത്തങ്ങൾ പറയുന്നത്. എന്നാൽ വീണയ്ക്ക് വീണ്ടും സമൻസ് നൽകിയില്ല. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ഇഡി ഓഫീസിൽ എത്തിയത്. സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട്…

Read More

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; വൈകിട്ട് ആറുമണി മുതല്‍ രാത്രി പന്ത്രണ്ടുമണി വരെ ജൂണ്‍ 30 വരെ നിയന്ത്രണം.

തിരുവനന്തപുരം|സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈകീട്ട് ആറ് മണി മുതല്‍ രാത്രി പന്ത്രണ്ട് മണി വരെയാണ് വൈദ്യുതി നിയന്ത്രണം. ജൂണ്‍ 30 വരെ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യതി ലഭ്യതയില്‍ വന്‍ കുറവുണ്ടായ സാഹചര്യത്തിലാണ് നടപടി. മഴക്കുറവ് ഉത്പാദനത്തെ ബാധിച്ചു. എല്‍നിനോ പ്രതിഭാസം തുടര്‍ന്നതിനെ തുടര്‍ന്ന് രാജ്യത്താകമാനം വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായതായും കെഎസ്ഇബി അറിയിച്ചു. ആഭ്യന്തര ഉത്പാദനം അതിന്റെ പൂര്‍ണ തോതില്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ പ്രതിദിനം 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകുന്നതായി കെഎസ്ഇബി…

Read More

സംസ്ഥാനത്ത് ഭവന സെൻസസിന് തുടക്കമായി :സ്വന്തമായി പോർട്ടൽ വഴി വിവരങ്ങൾ സമർപ്പിക്കാം

തിരുവനന്തപുരം:രാജ്യത്ത് 16 -ാമത്തെ തും സ്വാതന്ത്രത്തിന് ശേഷമുള്ള എട്ടാമത്തെതുമായ ഭവന സെൻസസിന് തുടക്കമായി. ഭവന സെൻസസിന്റെ ഭാഗമായി സ്വന്തമായി പോർട്ടൽ വഴി വിവരങ്ങൾ സമർപ്പക്കാനുള്ള സെൽഫ് എന്യൂമറേഷന് സംസ്ഥാനത്ത് ആരംഭിച്ച ആദ്യ ദിവസം മുഖ്യമന്ത്രി വി.ഡി സതീശൻ, ഗവർണർ രാജേന്ദ്ര അർലേക്കർ എന്നിവർ സ്വന്തമായി വിവരങ്ങൾ സമർപ്പിച്ച് സെൽഫ് എന്യൂമറേഷന്റെ ഭാഗമായി. ഗവർണറാണ് ഫ്ലാഗ് ഓഫ് നിർവഹിച്ചത്. ചീഫ് സെക്രട്ടറി എ. ജയതിലക്, പൊതുഭരണ വകുപ്പ് സെക്രട്ടറിയും സെൻസസ് നോഡൽ ഓഫിസറുമായ കെ. ബിജു, സെൻസസ് ഡയറക്ടർ…

Read More

‘സിപിഎമ്മിന്റെ അന്തകനായത് പി ശശി’ വെളളാപ്പ ള്ളിയുടെ ആരോപണത്തിനെതിരെ ശശിയുടെ വക്കീൽ നോട്ടീസ്.

തിരുവനന്തപുരം: പിണറായിയെ സ്‌തുതിച്ച് ശരിയെ തള്ളിയ വെള്ളാപ്പള്ളിക്ക് പി ശശിയുടെ വക്കീൽ നോട്ടീസ്. സിപിഎമ്മിന്റെ അന്തകനായത് പി ശശി എന്ന ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. തേജോവധം ചെയ്യാൻ ദുരുദ്ദേശത്തോടെ പടച്ചുണ്ടാക്കിയ ആരോപണമെന്നും പി ശശി പറയുന്നു. അഡ്വ. കെ വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്. നിയമനടപടിയിലേക്ക് നീങ്ങുകയാണ് പി ശശി. നേരത്തെ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലാണ് പി ശശിക്കെതിരെ വെള്ളാപ്പള്ളി നടേശൻ ആഞ്ഞടിച്ചത്. സിപിഎമ്മിന്റെ അന്തകനായത് പി ശശിഎന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന….

Read More

പ്രിയദർശിനി പദധതി ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.

തൃശൂർ : പ്രിയദർശിനി പദ്ധതിയുടെ കൊല്ലം മണ്ഡലത്തിലെ ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ വച്ച് നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പായസവിതരണം ഉണ്ടായിരുന്നു. ഇത് ബസിനകത്ത് വച്ച് വിതരണം ചെയ്യുന്നതിനിടെയാണ് പായസം മന്ത്രിയുടെ തലയിൽ വീണത്. പിന്നാലെ നിലവിളിയോടെ സീറ്റിൽ നിന്ന് മന്ത്രി ചാടി എഴുന്നേൽക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഷാളും മറ്റും ഉപയോഗിച്ച് മുഖവും തലയും വൃത്തിയാക്കി. ഇതിനിടെ മന്ത്രി ദേഷ്യപ്പെടുകയും ചെയ്തു. തുടർന്ന് ചിന്നക്കടവ് വരെ…

Read More

കടലിൽ കാണാതായ യുവാക്ക ൾക്കായി തിരച്ചിൽ തുടരുന്നു

ഉദുമ: കാസർഗോഡ് ഉദുമ പള്ളിക്കര കടലിൽ കാണാതായ യുവാക്കൾക്കാ .യി തിരച്ചിൽ തുടരുകയാണ്. കോട്ടയം ചങ്ങനാശേരി സ്വദേശികളായ അംഗിത്, ചിങ്ങവനം സ്വദേശി എന്നിവരെയാണ് ശനിയാഴ്ച കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാണാതായത്. കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. കൂടുതൽ വിവരങ്ങൾ ഇതാ: ജൂൺ 14 ഞായറാഴ്ച വൈകീട്ട് 6.30 ഓടെ പള്ളിക്കര ബീച്ചിൽ, ബേക്കൽ കോട്ടക്ക് സമീപം കടലിൽ കുളിക്കാൻ ഇറങ്ങിയ 4 പേരിൽ 2 പേരാണ് ശക്തമായ തിരയിൽപ്പെട്ടത്…

Read More

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമുള്ള സൗജന്യ യാത്ര ഇന്ന് മുതൽ.

തിരുവനന്തപുരം:  കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമുള്ള സൗജന്യ യാത്ര ഇന്ന് മുതൽ രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രിയദർശിനി പദ്ധതി ഉദ്ഘാടനം ചെയ്യും.തുടർന്ന് വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തും. കെഎസ്ആർടിസിയില്‍ പിഎസ്‍സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി പി ഷീലയാണ് ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവർ. അതേസമയം ‘പ്രിയദർശിനി’ പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ സിപിഎം പങ്കെടുക്കില്ല. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ മുഴുവൻ…

Read More

സി.എ. മഞ്ജു വഖഫ് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഇൻ ചാർജ്.

കോഴിക്കോട് :കേരള വഖഫ് ബോർഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഇൻ ചാർജ് ആയ സി.എ മഞ്ജുവിനെ നിയമിച്ചു. നിയമ ബിരുദധാരിയായ മഞ്ജു ദീർഘകാല സേവനത്തിനൊടുവിലാണ് സിഇഒ സ്ഥാനത്തേക്കെത്തുന്നത്. 1960ൽ വഖഫ് ബോർഡ് രൂപീകൃതമായതിന് ശേഷം ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു വനിത നിയമിതയാകുന്നത്. എറണാകുളം പാനായിക്കുളം സ്വദേശിയായ മഞ്ജു പാനായിക്കുളം ചൊള്ളാമ്പാട്ട് അബ്ദുറഹ്മാന്റെയും കൊടുങ്ങല്ലൂർ കറുകപ്പാടത്ത് വഹീദയുടെയും മകളാണ്.

Read More