AI girlfriend

ബ്രൂണെയിൽ കണ്ടെത്തിയത് കുമാരക്കുറുപ്പിനെയല്ല, വാർത്തകൾ വ്യാജം .

തൃശൂർ :ബ്രൂണെയിൽ കണ്ടെത്തിയത് കുമാരക്കുറുപ്പിനെയല്ല ദാമോദര മേനോനെ തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന നിർണായക വിവരങ്ങൾ പുറത്ത്. അസുഖബാധിതനായ ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ നോർക്ക നേരത്തെ ഇടപെട്ടിരുന്നതായും ഇതിനായി ഒരു മാസം മുമ്പ് സർക്കാരിന് കത്ത് നൽകിയിരുന്നതായും കണ്ടെത്തൽ. ബ്രൂണെയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ ആവശ്യപ്രകാരമാണ് നോർക്ക കത്തയച്ചത്. ദാമോദര മേനോന്റെ വിശദ വിവരങ്ങൾ ഉൾപ്പെടുന്നുണ്ട്. കുറുപ്പ് അല്ലെന്ന ബന്ധുക്കളുടെ വാദം ശരി വെക്കുന്നതാണ് നോർക്കയുടെ ഈ കത്ത്. കത്തിലെ പാസ്പോർട്ട് നമ്പറും പ്രചരിച്ച പാസ്പോർട്ടിലെ നമ്പറും ഒന്നാണെന്നും അന്വേഷണ സംഘം…

Read More

പൊലീസ് ബൂട്ടിട്ട് പള്ളിയിൽ കയറി, മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്.ഐ ക്കും പോലീസുകാർക്കും സ്ഥലം മാറ്റം

വടകര: മാടാക്കര പള്ളിയിലെ പൊലീസ് നടപടിയിൽ എസ്ഐക്കും പൊലീസുകാർക്കും സ്ഥലംമാറ്റം. സ്ഥലംമാറ്റത്തിന് ഉത്തരമേഖലാ ഡിഐജി നിർദേശം നൽകി. ഇത് സംബന്ധിച്ച് എസ്പി ഉത്തരവിറക്കും പള്ളിയിൽ ഇരുവിഭാ​ഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്നാണ് പൊലീസ് ലാത്തി വീശിയത്. എന്നാൽ പൊലീസ് ബൂട്ടിട്ട് പള്ളിയിൽ കയറയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസുകാരെ സ്ഥലംമാറ്റാൻ തീരുമാനിച്ചത്. അതേസമയം സംഘർഷവുമായി ബന്ധപ്പെട്ട് നാലുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കോയേൻ്റവിട സമീർ, ഇസ്മാഈൽ താഹിറ മൻസിൽ, മുഹമ്മദ് ഷാനുൽ, ഇസ്മാഈൽ കാഞ്ഞിരാട്ട് തുടങ്ങിയവർക്കെതിരെയാണ് ചോമ്പാല പൊലീസ് കേസെടുത്തത്….

Read More

പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനം; വൻ പ്രതിഷേധവുമായി യുഡിഎഫ്, മലബാറിലെ എംപിമാർ ഇന്ന് നിരാഹാരമിരിക്കും

അതേസമയം, പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തെയും ഭാവി വികസന സാധ്യതകളെയും ബാധിക്കാവുന്ന ഇത്രയും പ്രധാനപ്പെട്ട ഒരു തീരുമാനം സംബന്ധിച്ച് കേരള സർക്കാരുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് റെയിൽവെ ബോർഡ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ…

Read More

ആഘോഷമായി നിറഞ്ഞ് ഓണവും നബിദിനവും.

കോഴിക്കോട് :കേരളത്തിൽ ഓണവും നബിദിനവും ആഘോഷമായി നിറയുകയാണ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കാൻ വിപുലമായ പരിപാടികളോടെയാണ് മദ്രസകളിലും പള്ളികളിലും ആഘോഷിക്കുന്നത് വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. സമാധാനത്തിന്റെ ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ പരമാവധി ജീവിതത്തിൽ പകർത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നത്. മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനമാണ് വിശ്വാസികള്‍ ആഘോഷമാക്കുന്നത്. ഇത്തവണ ഒന്നാം ഓണമായ ഉത്രാടത്തിനൊപ്പമാണ് നബിദിനമെന്നതും ശ്രദ്ധയമാണ്. തിരുവോണം ഉത്സവമാക്കാനുള്ള തിരക്കിലാണ് മലയാളികൾ. ഓണം നിറവിന്റെ കൂടി ആഘോഷമാണ്. കാണം…

Read More

കണ്ണൂരിൽ കനത്ത മഴ , എളയാവൂരിൽ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു.

കണ്ണൂർ: കണ്ണൂരിൽ തുടർച്ച യായി ചെയ്യുന്ന മഴയിൽ വിവിധ യിടങ്ങളിൽ വെളളം കയറി . മഴയെ തുടർന്ന് കണ്ണൂർ എളയാവൂരിൽ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു.രാവിലെ 6 മണിയോടെയാണ് സംഭവം. വീടുകളോട് ചേർന്നുള്ള ഭാ​ഗത്തായാണ് മണ്ണിടിഞ്ഞത്. നേരത്തെയും ഇവിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു. മന്ത്രി സണ്ണി ജോസഫും കളക്ടർ പി വിഷ്‌ണുരാജും സംഭവസ്ഥലത്തെത്തി സ്ഥിതി​ഗതികൾ വിലയിരുത്തി. അതേസമയം, കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ചെറുപുഴ പുഴയിലും കാര്യങ്കോട് പുഴയിലും ജലനിരപ്പ് ഉയർന്നു. കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി….

Read More

ആംബുലന്‍സ് ഉപയോഗിച്ച് ഓണാഘോഷം, സ്വകാര്യ സ്ഥാപനത്തി നെതിരെ പരാതി

പാലക്കാട് :ആംബുലന്‍സ് ഉപയോഗിച്ച് ഓണാഘോഷ നടത്തിയ സംഭവത്തില്‍ പാലക്കാട്ടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ പരാതി ഉയർന്നു. ആറ്റംസ് കോളജ് ഓഫ് മീഡിയ ആന്‍ഡ് ടെക്‌നോളജി എന്ന സ്ഥാപനത്തിനെതിരെയാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഔദ്യോഗികമായി പരാതി നല്‍കിയിരിക്കുന്നത്. പാലക്കാട് മോയന്‍സ് എല്‍പി സ്‌കൂളില്‍ വെച്ച് ഇന്നലെയായിരുന്നു ഈ ആഘോഷ പരിപാടി നടന്നത്. തുടർന്ന് ആംബുലന്‍സ് ഓടിച്ചുകൊണ്ട് വാഹനത്തിന് മുകളിലിരുന്ന് കളര്‍ പൊടി വിതറുന്നതിന്റെ വീഡിയോ വിദ്യാര്‍ഥികള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെക്കുകയുണ്ടായി. ഈ ദൃശ്യങ്ങൾ പുറത്തുവന്നതിന്പിന്നാലെയാണ് സംഭവം വലിയ വിവാദമാവുകയും…

Read More

ജാതിക്കും മതത്തിനും അതീതമായി ഏവരും ഒന്നിക്കുന്ന ആഘോഷമാണ് ഓണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓണം വാരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ജാതിക്കും മതത്തിനും അതീതമായി ഏവരും ഒന്നിക്കുന് അപൂർവ നിമിഷമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ഓണത്തിന് എല്ലാവരും സന്തോഷം ആയി ഇരിക്കാൻ സർക്കാരിന് ചെയ്‌യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തന്നിരിക്കുന്ന തുക മുഴുവൻ ചിലവാക്കണം. ഈ പണം മാർക്കറ്റിൽ ഉണ്ടാകും കൂടുതൽ ടാക്‌സ് ഉണ്ടാകും. അങ്ങനെ മണി സർകുലേഷൻ ഉണ്ടാകും. അതാണ് വേണ്ടത്. ഓണക്കാലമാണ് പ്രകൃതിയുടെ മനോഹാരിത മുഴുവൻ ജീവിതത്തിലും ഉണ്ടാകണം….

Read More

നിധിൻ രാജിൻ്റെ മരണം ; അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി സുധീര്‍ കല്ലനെ സസ്പെൻഡ് ചെയ്തു

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി സുധീര്‍ കല്ലനെ സസ്പെൻഡ് ചെയ്ത. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരമാണ് നടപടി. കേസിലെ മുഖ്യപ്രതിയായ അധ്യാപകന്‍ ഡോ. എം.കെ റാമിന്റെ അറസ്റ്റിലെ വീഴ്ചകളില്‍ നടപടിയെടുക്കാത്തതിനെത്തുടർന്ന് ആഭ്യന്തര വകുപ്പിനെതിരെ കടുത്ത വിമര്‍ശനം ഹൈക്കോടതി ഉന്നയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി സുധീര്‍ കല്ലനെ സസ്‌പെന്‍ഡ് ചെയ്യാത്തതിലായിരുന്നു രൂക്ഷവിമര്‍ശനം. സുധീര്‍ കല്ലന്റെ നേതൃത്വത്തില്‍ പൊലീസ് പ്രതിയെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് നേരത്തെ…

Read More

‘സഖാവ് ഉമര്‍ ഫൈസിയും ഹംസയും ഉള്ള ബോര്‍ഡ് പറ്റില്ല’ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം

മലപ്പുറം:ഉമർ ഫൈസിയെ പുറത്താക്കാനാണ് സർക്കാർ വഖഫ് ബോർഡിൽ ഷോൺ ജോണിനെ പിന്തുണച്ചതെന്ന് സി. പി. എം നിലപാടിനെ പിന്തുണച്ച് ഉമർ ഫൈസി മുക്കം. സര്‍ക്കാരിന് എതിരായ സിപിഎം സെമിനാറില്‍ പങ്കെടുത്താണ് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും’ എന്ന വിഷയത്തിലെ സെമിനാറിലാണ് ഉമര്‍ ഫൈസി മുക്കം പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സര്‍ക്കാരിനെതിരെ…

Read More

ഊഞ്ഞാൽ കണ്ടപ്പോൾ ഇരുന്ന് ആടിയതല്ല…? പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം; പ്രതികൾക്ക് പൊലീസ് ഒത്താശ ലഭിച്ചിരിക്കാം, സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്.

തിരുവനന്തപുരം:  ‘ഊഞ്ഞാൽ കണ്ടാൽ ഒന്ന് ആടിയില്ലെങ്കിൽ പിന്നെയെന്ത് ഓണം’– പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്കു മുന്നിൽ ഇ.ഡി സംഘത്തെ ആക്രമിച്ച കേസിൽ പ്രതിയായ സിപിഎം നേതാവ് ഐ.പി.ബിനു സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയ്ക്കൊപ്പം കുറിച്ചതാണിത്. ഓണമാഘോഷിച്ച് ബിനു ഊഞ്ഞാലാടിയത് മ്യൂസിയം സ്റ്റേഷനു മുന്നിൽ. പൊലീസുകാർ നോക്കിനിൽക്കെ നഗരമധ്യത്തിലെ സ്റ്റേഷനിൽ പ്രതിയുടെ ഊഞ്ഞാലാട്ടം. സംഭവം സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപി റാവാഡ എ.ചന്ദ്രശേഖർ അന്വേഷണം പ്രഖ്യാപിച്ചു. പൊലീസുകാരുടെ ഓണാഘോഷത്തിലാണ് ബിനു ഉൾപ്പെടെ ഇരുപതോളം പ്രതികൾ…

Read More