കാന്തപുരത്തിന് മതവിധി പറയാം; അത് വേണ്ടെന്ന തിട്ടൂരം ആരോടും വേണ്ട:ഇ.കെ വിഭാഗം നേതാവ് നാസര്‍ ഫൈസി കൂടത്തായി
കോഴിക്കോട് :പൊതു ഇടങ്ങളില്‍ സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുതെന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാരുടെ വിവാദ പ്രസ്താവനയ്ക്ക് പിന്തുണയുമായി സമസ്ത ഇ.കെ വിഭാഗം.
ഇ.കെ വിഭാഗം നേതാവ് ഫൈസല്‍ കൂടത്തായിയാണ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. മതവിധി പണ്ഡിതനായ കാന്തപുരത്തിന് പറയാം എന്ന തലക്കെട്ടോടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുസ്ലിം സ്ത്രീ പുരുഷന്മാര് വ്യക്തി ജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും പൊതു ഇടങ്ങളിലും എങ്ങിനെയാണ് ജീവിക്കേണ്ടത് എന്ന് പറയുന്ന ജീവിതത്തിന്റെ സമ്പൂര്‍ണ വ്യവസ്ഥിതിയായ മതം ഇസ്ലാം പറഞ്ഞിട്ടുണ്ടെന്നും മതവിധി ബോധ്യപ്പെത്താനും പറഞ്ഞു കൊണ്ടേയിരിക്കാനുമാണ് മതം പഠിച്ച പണ്ഡിതന്മാരെന്നും അദ്ദേഹം പറഞ്ഞു. ബഹുമാനപ്പെട്ട കാന്തപുരത്തിന് അദ്ദേഹത്തെ അംഗീകരിക്കുന്ന സ്ത്രീ പുരുഷ അണികളോട് മതവിധി പറയാനുള്ള അവകാശവും ബാധ്യതയുമുണ്ട്. അദ്ദേഹത്തെ അംഗീകരിക്കുന്ന സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ എങ്ങിനെയായിരിക്കണമെന്ന് അദ്ദേഹത്തിന് പറയാം . അംഗീകരിക്കാത്തവര്‍ക്ക് തള്ളാം . പക്ഷേ പറയാന്‍ പാടില്ല എന്ന തിട്ടൂരം അദ്ദേഹത്തോട് മാത്രമല്ല ഒരു മത പണ്ഡിതനോടും വേണ്ട,’ നാസര്‍ ഫൈസി പറഞ്ഞു.
നബിദിനാഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. വാര്‍ത്താ കുറിപ്പായാണ് പ്രസ്താവനയിറക്കിയിരിക്കുന്നത്. നബി ദിനത്തെ പരാമര്‍ശിച്ചുകൊണ്ട് ഇസ്ലാമികമല്ലാത്ത ആഘോഷ രീതികള്‍ കൊണ്ടുവരാന്‍ പാടില്ലെന്നും പത്രകുറിപ്പില്‍ പറയുന്നു.
ഇസ്ലാമികആഘോഷങ്ങളും ചടങ്ങുകളും മതപരമായ അതിര്‍വരമ്പുകള്‍ ലംഘിച്ച് മുന്നോട്ട് പോകുന്നത് ഗൗരവത്തോടെ കാണണം. ഇത്തരം പരിപാടികള്‍ തികച്ചും ഇസ്ലാമിക മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ മഹല്ല് ഭാരവാഹികളും പള്ളി, മദ്റസ, മറ്റ് സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുടെ നേതൃത്വവും പ്രത്യേക ജാഗ്രത പുലര്‍ത്തണം,’ എ.പി അബൂബക്കര്‍ മുസല്യാര്‍ പറയുന്നു

