വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ ; മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ച് വഖഫ് ബോര്‍ഡ്. മാർച്ച് 30ന് കെച്ചിയിൽ
കൊച്ചി:സംസ്ഥാനത്തെ വഖ്ഫ് സ്വത്തുക്കൾ ഉമ്മീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ വഖഫ് ബോർഡ് യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചുവെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ പറഞ്ഞു. കേരളത്തിൽ ഏകദേശം 50,000-ത്തോളം വഖഫ് സ്വത്തുക്കളുണ്ടെന്നും ഇവ കൃത്യമായി പോർട്ടലിൽ രേഖപ്പെടുത്തിയില്ലെങ്കിൽ വഖ്ഫിന്റെ സംരക്ഷണം ലഭിക്കാതെ പോകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മീദ് പോര്‍ട്ടലിലെ രജിസ്ട്രേഷന്, വഖഫ് ബോര്‍ഡിന്‍റെ ഹെല്‍പ് ഡെസ്ക് തുറക്കും. ബോര്‍ഡിന്‍റെ എട്ട് ഡിവിഷന്‍ ഓഫീസുകളിലും നിയമവിദഗ്ധരുടെ സഹായവും ലഭ്യമാക്കും. 2000 മുതല്‍ 2021 വരെയുള്ള വഖഫ് കേസുകള്‍…

