AI girlfriend

ഫറോക്ക് നഗരസഭ ചെയര്‍മാൻ എം സി അബ്ദുള്‍ റസാഖിന്‍റെ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം.

ഫറോക്ക്: ഫറോക്കിൽ റോഡ് ഇടിഞ്ഞ്, റോഡരികിൽ പാര്‍ക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. സിമന്‍റ് ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. ഫറോക്ക് നഗരസഭ ചെയര്‍മാൻ എം സി അബ്ദുള്‍ റസാഖിന്‍റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ലോറി വീടിന് മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നു. വീടിന് കനത്ത നാശനഷ്ടമാണുണ്ടായിരിക്കുന്നത്. അപകടത്തിന്‍റെ വ്യാപ്തി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. വീടിന്‍റെ ഒരു ഭാഗം പൂര്‍ണ്ണമായി തകര്‍ന്ന അവസ്ഥയിലാണ്. വീടിന്‍റെ മുറ്റത്ത് ഉണ്ടായിരുന്ന ബൈക്കും ലോറിക്ക് അടിയിൽ പെട്ടിട്ടുണ്ട്. ഈ…

Read More

മുസ്ലിം ലീഗ് – സമസ്ത ഭിന്നതയില്‍ മഞ്ഞുരുകുന്നു.

ദുബൈ:മുസ്ലിം ലീഗ് – സമസ്ത ഭിന്നതയില്‍ മഞ്ഞുരുകുന്നു.ഇരു സംഘടനകള്‍ക്കും ഇടയില്‍ ഐക്യത്തിന് ആഹ്വാനം ചെയ്ത് ജിഫ്രി മുത്തുക്കോയ തങ്ങളും സാദിഖലി ശിഹാബ് തങ്ങളും രംഗത്തെത്തി. കേരളത്തിലെ മുസ്ലീങ്ങളുടെ പരമോന്നത നേതാവ് ആരെന്ന നിലയില്‍ സാദിഖലി തങ്ങളെയും ജിഫ്രി മുത്തുക്കോയ തങ്ങളെയും മുന്‍ നിര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇരു നേതാക്കളും വേദിപങ്കിടുന്നത്. ആരും ആരെയും താഴ്ത്തിക്കെട്ടി സംസാരിക്കരുതെന്നും സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ ഉള്‍പ്പെടെ മര്യാദ പാലിക്കണം എന്നും ഇരുവരും അണികളോട് നിര്‍ദേശിച്ചു. സോഷ്യല്‍ മീഡിയ…

Read More

മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന് ആവർത്തിച്ച് വെള്ളാപ്പള്ളി നടേശൻ.

കൊല്ലം: മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന് ആവർത്തിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ലീഗ് വർണക്കടലാസിൽ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് ആണ്. അവർക്ക് മനുഷ്യത്വമില്ല. അവർക്കാണോ നമ്മൾ വോട്ട് കൊടുക്കേണ്ടത്? അവരെ കൂട്ടുപിടിച്ച് നിൽക്കുന്നവരെ ജയിപ്പിച്ചാൽ നമ്മുടെ സ്ഥിതി എന്താകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു. പുനലൂരിൽ എസ്എൻഡിപി നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗിന്റെ ഭരണം വന്നാൽ നമ്മൾ നാടുവിടേണ്ടിവരും. നമ്മൾ ആത്മഹത്യ ചെയ്യേണ്ടിവരും. പേരിൽ തന്നെ മുസ്‌ലിം കൂട്ടായ്മ എന്നുണ്ട്. എന്നിട്ട് മതേതര കൂട്ടായ്മ…

Read More

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശം: പി എം എ സലാമിനെതിരെ പോലീസില്‍ പരാതി.

വാഴക്കാട് : മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിനെതിരെ പോലീസില്‍ പരാതി നല്‍കി സി പി എം പ്രവര്‍ത്തകന്‍. വാഴക്കാട് സ്വദേശി മുഹമ്മദ് ജിഫ്രി തങ്ങളാണ് വാഴക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവന്‍ ആയതുകൊണ്ടാണ് പി എം ശ്രീയില്‍ ഒപ്പുവച്ചതെന്നായിരുന്നു സലാമിന്റെ ആക്ഷേപം. വാഴക്കാട് ലീഗ് പൊതുയോഗത്തിലായിരുന്നു വിവാദ പരാമര്‍ശം. അതിനിടെ സലാമിന്റെ പ്രസംഗം തള്ളി മുസ്‌ലിം ലീഗ്…

Read More

വോട്ടില്ലാത്തവർ പ്രതിഷേധിക്കുന്നു, കൊടുവള്ളി നഗര സഭ സെക്രട്ടറി അവധിയിൽ

കൊടുവളളി∙ നഗരസഭയിൽ അന്തിമ വോട്ടർ പട്ടികയിൽ പേരില്ലാതെ പുറത്തായവർ കൂട്ടത്തോടെയെത്തി നഗരസഭാ ഓഫിസിൽ പ്രതിഷേധിച്ചു. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതു മുതൽ നഗരസഭാ സെക്രട്ടറി അവധിയിലാണ്. തിങ്കളാഴ്ച വോട്ടർപട്ടികയിൽ നിന്നു പുറത്തായവർ കൂട്ടത്തോടെ കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കുകയും കലക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.  മൂന്നു ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർ ഉത്തരവിട്ടിരുന്നു. വോട്ട് ചേർത്തതിന്റേയോ മാറ്റിയതിന്റെയോ രേഖകളില്ലെന്ന് നഗരസഭാ അസി.സെക്രട്ടറിയുടെ കത്ത്. മുപ്പത്തിയേഴ് വാർഡുകളിലെ രേഖകളോ നോട്ടീസോ ഓഫീസിലില്ല. വോട്ടർ പട്ടികയിൽ പേരില്ലെന്നാരോപിച്ച് നാട്ടുകാരുടെ…

Read More

മരണത്തിലും അവർ ഒന്നിച്ചു യാത്രയായി. പാലാക്കാട് ഇരട്ട സഹോദരങ്ങളുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി .

പാലക്കാട്: ഇരട്ട സഹോദരങ്ങളുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി മരണത്തിലും അവർ ഒരുമിച്ച് യാത്രയായത് നാട് ഞെട്ടലോടെയാണ് കേട്ടത്. പാലക്കാട് ചിറ്റൂർ സ്വദേശി കാശി വിശ്വനാഥന്റെ മക്കളായ രാമനെയും ലക്ഷ്മണനെയുമാണ് ശിവൻകോവിലിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പതിനാല്കാരായ ഇരുവരും ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ്. ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര ചെയ്യുന്ന പതിവുണ്ടായിരുന്നു ഇരുവർക്കും. പതിവുപോലെ വീട്ടിൽ നിന്നും പോയ ഇവർ തൊട്ടടുത്ത അമ്പലത്തിലെത്തി വിളക്ക് കൊളുത്തിയിരുന്നു. തുടർന്നാണ് ഇവരെ കാണാതായത്. രാത്രിയായിട്ടും വീട്ടില്‍ തിരികെ എത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍…

Read More

കേരളം നവംബർ 4 മുതൽ എസ്. ഐ. ആർ നടപടികളിലേക്ക്.

തിരുവനന്തപുരം: കേരളം നവംബർ 4 മുതൽ എസ്. ഐ. ആർ നടപടികളിലേക്ക്.വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിന് (എസ്‌ഐആർ) നവംബർ നാലിനുശേഷം വോട്ടറെത്തേടി ബിഎൽഒ വീടുകളിലെത്തും. വീട്ടിൽ ആളില്ലെങ്കിൽ മൂന്നുതവണവരെ എത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. എല്ലാവോട്ടർമാരുടെയും ഫോൺനമ്പർ ബിഎൽഒയുടെ പക്കലുള്ളതിനാൽ എത്തുന്നസമയം മുൻകൂട്ടി അറിയിക്കും. ബിഎൽഒ നൽകുന്ന അപേക്ഷയും എന്യുമറേഷൻഫോറവും പൂരിപ്പിച്ച് ഒപ്പിട്ടുനൽകിയാൽമതി. ആവശ്യമെങ്കിൽ രേഖകളും നൽകണം. പുതിയഫോട്ടോ ചേർക്കാനും സൗകര്യമുണ്ട്. 2002-നുശേഷം വോട്ടർപട്ടികയിൽ ഉൾപ്പെട്ടവർ 12 രേഖകളിൽ ഒന്ന്‌ ഹാജരാക്കണം. 2002-ലും 2025-ലും വോട്ടർപട്ടികയിലുള്ള എല്ലാവരും എന്യുമറേഷൻ ഫോറം…

Read More

കേരളത്തിൽ അതിദാരിദ്ര്യം മാത്രമെ മാറിയിട്ടുള്ളൂ ദാരിദ്ര്യം ഉണ്ട് . മമ്മൂട്ടി

തിരുവനന്തപുരം: കേരളത്തിൽ അതിദാരിദ്ര്യ മാത്രമേ മാറിയിട്ടുള്ളൂവെന്നും ദാരി​ദ്ര്യം ഇനിയും നമ്മുടെ മുന്നിലുണ്ടെന്ന് മമ്മൂട്ടി. നേട്ടങ്ങളെല്ലാം നേടിയത് സാമൂഹ്യബോധത്തിന്റെയും ജനാധിപത്യത്തിന്റെയും അടിസ്ഥാനത്തിലാണ്. കേരളം തന്നേക്കാൾ ചെറുപ്പമാണെന്നും തോളോട് തോൾ ചേർന്ന് ദാരിദ്ര്യത്തെ നേരിടാമെന്നും മമ്മൂട്ടി പറഞ്ഞു. കേരള സർക്കാർ സംഘടിപ്പിച്ച അതിദാരി​ദ്ര്യ മുക്ത കേരളം പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. കേരളം തന്നേക്കാൾ ചെറുപ്പമാണ്. കേരളത്തിന്റെ പല സൂചികകളും ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. വികസനം എന്ന് പറയുമ്പോൾ ആരുടെ വികസനമാണ്. വികസിക്കേണ്ടത് സാമൂഹ്യജീവിതമാണ്. രാജപാതകളും വലിയ കെട്ടിടങ്ങളും നിർമിക്കുന്നതുകൊണ്ട് വികസനം സാധ്യമാകുന്നില്ല….

Read More

കേരകേളീസദനമാം എൻ കേരളം” അതി മനോഹര കേരളം അതി ദാരിദ്ര്യമുക്തം. പ്രഖ്യാപനം ഇന്ന്.

“ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയും തീരം.. ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി..” കവിഭാവനയിലെ അതിമനോഹരമായ കേരളം അതി ദാരിദ്ര്യ മുക്തമാവുകയാണ് ‘ രാജ്യം സ്വാതന്ത്ര്യം നേടി ഒൻപതാം വർഷം, 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ചേർന്ന് കേരളം എന്ന ഒറ്റ സംസ്ഥാനം പിറവിയെടുത്തു. പുഴയും കായലും കടലും മലനിരകളും ചേർന്ന് പ്രകൃതിയാൽ മനോഹരമായ ഭൂപ്രദേശം. ദൈവത്തിന്റെ സ്വന്തം നാട്. മലയാളമെന്ന നാലക്ഷരം കൊണ്ട്…

Read More

ആൺ സുഹൃത്തിന് ഫോൺ ചെയ്ത് യുവതി ജീവനൊടുക്കി.

വളപട്ടണം : യുവതിയെ കിടപ്പുമുറിയിലെ സീലിങ്ങ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി.ചിറക്കല്‍ അലവില്‍ സ്വദേശി ഉപേന്ദ്രൻ്റെ മകള്‍ ടി.പ്രത് വി (24)യാണ് മരിച്ചത്. ഇന്നലെ രാത്രി 8.45 മണിയോടെയായിരുന്നു സംഭവം. കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട യുവതിയെ ഗുരുതരാവസ്ഥയില്‍ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആണ്‍ സുഹൃത്തിന് ഫോണ്‍ ചെയ്ത ശേഷമാണ് ജീവനൊടുക്കിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.  വളപട്ടണം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. മൃതദ്ദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More