AI girlfriend

പഠനത്തിന് പോയ യുവതിയെ കാണാനില്ല.

ഫറോക്ക് :മോണ്ടി സോറി ക്ലാസിന് പോയ യുവതിയെ കാണാതായതായി പരാതി. ഫറോക്ക് കരുവൻതിരുത്തി പാണോലി വീട്ടിൽ അസീബിൻ്റെ ഭാര്യ അഫ്സത്ത് (31) നെയാണ് കാണാതായത്. ഇന്നലെ ( വ്യാഴം ) രാവിലെ പത്തിന് ഇവർ താമസിക്കുന്ന കരുവൻതിരുത്തിയിലുള്ള വീട്ടിൽ നിന്നും പന്നിയൂർക്കുളത്തെ മോണ്ടി സോറി ക്ലാസിലേക്കായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. തുടർന്ന് കാണാതാവുകയായിരുന്നു. പോകുമ്പോൾ വെള്ളയിൽ കറുത്ത പ്രിൻ്റ് ഉള്ള ടോപ്പും കറുത്ത പാൻ്റുമാണ് ധരിച്ചിട്ടുണ്ട്. നീല നിറത്തിലുള്ള ബാഗ് കയ്യിൽ ഉണ്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ FEROKE…

Read More

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ വിലക്ക് പിന്‍വലിച്ച് ഹൈക്കോടതി.

കൊച്ചി: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ വിലക്ക് പിന്‍വലിച്ച് ഹൈക്കോടതി പഴയ നിരക്കില്‍ തന്നെയാകും ടോള്‍ ഈടാക്കുക. പുതുക്കിയ ടോള്‍ ഈടാക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി.നേരത്തെ ടോൾ പിരിവ് നിർത്തിവെക്കാൻ കോടതി ഉത്തരവിട്ടിരുന്നു.

Read More

ശിരോ വസ്ത്ര വിലക്ക്; മതസൗഹാർദ്ദം തകരുന്ന ഒന്നും സംഭവിക്കരുത്, മകൾ വിവാദ സ്കൂളിൽ ഇനി പഠനത്തിനില്ല. പിതാവ് അനസ്

കൊച്ചി: ശിരോവസ്ത്ര വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് മാനസിക പിരിമുറക്കം നേരിട്ടെന്നും പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ പഠനം അവസാനിപ്പിക്കുന്നുവെന്നും കുട്ടിയുടെ പിതാവ് അനസ് കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും ടിസി വാങ്ങുകയാണെന്നും രക്ഷിതാക്കൾ മീഡിയവണിനോട് പറഞ്ഞു. വിഷയത്തിൽ ഇടപെട്ട സർക്കാരിനും വിദ്യാഭ്യാസ മന്ത്രിക്കും പിതാവ് നന്ദി പറഞ്ഞു. മതസൗഹാർദം തകരുന്ന ഒന്നും സമൂഹത്തിൽ ഉണ്ടാകരുതെന്നും പി.എം അനസ് വ്യക്തമാക്കി. പേടിയും പനിയും വന്ന് മകൾ മാനസികമായി വലിയ ബുദ്ധിമുട്ടിലാണ്. മതാചാരപ്രകാരമുള്ള ഹിജാബ് ധരിച്ച് സ്‌കൂളിൽ പോവണമെന്നായിരുന്നു…

Read More

ലോറി തട്ടിക്കൊണ്ടുപോയി അക്രിക്കടയിൽ വിറ്റു . രണ്ടു പേർ പിടിയിൽ.

വിഴിഞ്ഞത്തേക്ക് വിളിച്ചുവരുത്തിയ മിനിലോറി തട്ടിക്കൊണ്ടുപോയി ആക്രിക്കടയിൽ വിറ്റ സംഭവത്തിൽ രണ്ടുപേർ തമിഴ്നാട്ടിൽ പിടിയിലായി. ഡ്രൈവറെ ഭക്ഷണം കഴിക്കാൻ പറഞ്ഞുവിട്ട ശേഷമായിരുന്നു മോഷണം. മോഷ്ടിച്ച ലോറി പൊളിച്ച നിലയിൽ പൊലീസ് കണ്ടെത്തി തിരുവനന്തപുരം: മിനിലോറി തട്ടിക്കൊണ്ടുപോയി ആക്രി കടയിൽ വിറ്റ സംഭവത്തിൽ രണ്ടു പേരെ തമിഴ്നാട്ടിൽ നിന്നും പിടികൂടി. മാർത്താണ്ഡം ഉണ്ണമക്കടൈ പെരുമ്പിക്കൊല്ലം വിളയിൽ രാജേഷ് (38), കാഞ്ഞിരംകോട് സിറയൻകുഴി കല്ലുവെട്ടാൻകുഴി വിളൈയിൽ എഡ്‌വിൻ (42) എന്നിവരെയാണ് ഡാൻസാഫ് സംഘവും വിഴിഞ്ഞം പൊലീസും ചേർന്ന് പിടികൂടിയത്. മോഷ്ടിച്ച ലോറി…

Read More

താമരശ്ശേരിയിൽ 9 വയസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല; വൈറല്‍ ന്യുമോണിയയെ തുടര്‍ന്നെന്ന് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌

കോഴിക്കോട് :താമരശ്ശേരിയിൽ നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന്‌ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌. ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയയെ തുടർന്നാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് അച്ഛൻ സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചിരുന്നു. ഈ കേസിൽ സനൂപ് ജയിലിൽ തുടരുന്നതിനിടെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നത്. നേരത്തെ, ഒൻപത് വയസുകാരി അമീബിക് മസ്തിഷ്കജ്വരം ബാധിച്ചാണ് മരിച്ചതെന്നായിരുന്നു ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്. ആരോഗ്യ വകുപ്പ് ഡയറക്ടർക്ക്…

Read More

സ്വകാര്യബസുകൾ മിന്നൽ പണിമുടക്ക് നടത്തിയാൽ നിയമപരമായ നടപടികൾ കർശനമായി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

കോഴിക്കോട് : സ്വകാര്യബസുകൾ മിന്നൽ പണിമുടക്ക് നടത്തിയാൽ നിയമപരമായ നടപടികൾ കർശനമായി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക് അവസാനിപ്പിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കി കോഴിക്കോട് ജില്ലാ കളക്ടറും ആർ.റ്റി.ഒ. യും മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സ്വകാര്യ ബസുകൾ കൂടുതലായി ഓടുന്ന റൂട്ടിൽ മുന്നറിയിപ്പില്ലാതെ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചാൽ പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് നേരിടുമെന്ന് ഉത്തരവിൽ പറഞ്ഞു. സ്വകാര്യബസ് ജീവനക്കാരെ മർദ്ദിച്ചെന്ന് ആരോപിച്ച് ബസുകൾ പണിമുടക്കുന്നത്…

Read More

നിശബ്ദമായി സേവനം ചെയ്ത ഗ്രാമത്തിൻ്റെ അഭിമാനങ്ങളെ എഷ്യൻഗ്രാഫ് ഗ്രാമപൾസ് ആദരിച്ചു.

പാഴൂർ: സമൂഹത്തിന്റെ വളർച്ചയ്ക്കും പുതു തലമുറയ്ക്കും പ്രചോദനമായ വ്യക്തികളെ എഷ്യൻഗ്രാഫ് ദിനപത്രം ആദരിച്ചു. വി.ടി. അഹമ്മദ്‍കുട്ടി മൗലവി (70 വർഷത്തെ അധ്യാപന സേവനം), കോമോയിൻ ഹാജി (60 വർഷത്തെ കാർഷിക സേവനം), കുഞ്ഞൻ പെരുവാട്ടിൽ (50 വർഷത്തെ കാർഷിക സേവനം),സി.ടി. അഷറഫ് (നാരങ്ങാളി റെസ്റ്റോറന്റ്, നാടിന്റെ അഭിമാനമായ സംരംഭം), പർദ ഇൻ മുസ്തഫ (33 വർഷത്തെ സേവനം),അമ്മാളു ചക്കാലൻ കുന്നത്ത് (കളിമൺ പാത്ര നിർമാണം), കെ.വി. ആലിക്കുട്ടി താത്തൂർപൊയിൽ (40 വർഷത്തെ സമർപ്പിത പത്രവിതരണ സേവനം),കുഞ്ഞഹമ്മദ് വി.ടി….

Read More

തൊഴിലാളിയോട് മില്ലുടമയുടെ കൊടും ക്രൂരത. ശമ്പളവും ഭക്ഷണവും നല്‍കാതെ തൊഴിലാളിയെ മില്ല് ഉടമ ശാരീരിക പീഡനത്തിനിരയാക്കിയ മില്ലുടമയെ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം : തിരുവനന്തപുരത്ത് തൊഴിലാളിയോട് മില്ലുടമയുടെ കൊടും ക്രൂരത. ശമ്പളവും ഭക്ഷണവും നല്‍കാതെ തൊഴിലാളിയെ മില്ല് ഉടമ ശാരീരിക പീഡനത്തിനിരയാക്കുകയായിരുന്നു. തെങ്കാശി സ്വദേശി ബാലകൃഷ്ണനാണ് പീഡനത്തിന് ഇരയായത്. വട്ടിയൂര്‍ക്കാവിലെ ഫ്‌ലോര്‍മില്ലില്‍ ആയിരുന്നു ബാലകൃഷ്ണന്‍ ജോലി നോക്കിയിരുന്നത്. ശമ്പളവും ഭക്ഷണവും നല്‍കാതെ ബാലകൃഷ്ണനെ മില്ല് ഉടമ തുഷാന്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പൂജപ്പുര പോലീസ് തുഷാന്തിനെ അറസ്റ്റ് ചെയ്തു. നാട്ടുകാരാണ് ബാലകൃഷ്ണനെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. നാട്ടുകാര്‍ കണ്ടെത്തുമ്പോള്‍ ബാലകൃഷ്ണന്റെ ശരീരം മുറിവുകള്‍ പഴുത്ത് പൊട്ടിയൊലിച്ച നിലയിലായിരുന്നു….

Read More

സ്വർണ്ണ ക്കട്ടയിൽ ഉറുമ്പരിച്ച;സ്വർണക്കൊള്ളയിൽ സ്വർണം പൂശിയ ശേഷം ബാക്കിവന്ന മുഴുവൻ സ്വർണവും ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറി പങ്കജ് ഭണ്ഡാരി.

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ സ്വർണം പൂശിയ ശേഷം ബാക്കിവന്ന മുഴുവൻ സ്വർണവും ഉണ്ണികൃഷ്ണൻ പോറ്റക്ക കൈമാറിയിയെന്നാവർത്തിച്ച സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിന്റെ സിഇഒ പങ്കജ് ഭണ്ഡാരി. കേസിൽ അന്വേഷണ സംഘം പങ്കജ് ഭണ്ഡാരിയെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് വെളിപ്പെടുത്തൽ. സ്വർണക്കൊള്ളയിൽ ഇതുവരെ ഒരു പ്രതിയെ പോലും പിടികൂടാത്തത് അന്വേഷണത്തിൽ സംശയം ഉണ്ടാക്കുന്നതാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് ആരോപിച്ചു. ദേവസ്വം ബോർഡിൻറെ തലപ്പത്ത് ഐഎഎസുകാർ വരണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. ശബരിമലയിലെ ദ്വാരപാലക…

Read More

അർജുനൻ മരിച്ചത് അധ്യാപികയുടെ മാനസിക പീഢനം; അധ്യാപികയെ സസ്പെൻഡ് ചെയ്തു

പാലക്കാട്: അർജുനൻ്റെ മരണം അധ്യാപികയുടെ  മാനസിക പീഢനം കാരണമാണെന്ന ആരോപണത്തിനിടെ പാലക്കാട്ക ണ്ണാടി ഹയര്‍സെക്കൻഡറി സ്കൂളിലെഅധ്യാപികയെ സസ്പെൻഡ് ചെ യ്തു മാനേജ്മെൻറ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അര്‍ജുൻ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി  ക്ലാസ് ടീച്ചര്‍ ആശയെയും പ്രധാനധ്യാപിക ലിസ്സിയെയുമാണ് സസ്പെന്‍ഡ് ചെയ്തു. സംഭവത്തിൽ അധ്യാപികക്കെതിരെ ഗുരുതരമായ ആരോപണവുമായി അര്‍ജുന്‍റെ കുടുംബവും സഹപാഠികളും രംഗത്തെത്തിയിരുന്നു. അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് കുടുംബം ആരോപിച്ചു. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് അധ്യാപിക അർജുനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സൈബർ…

Read More