AI girlfriend

ജിഎസ്ടി പരിഷ്കാരം രാജ്യത്ത് നിലവിൽ വന്നു.

ന്യൂഡൽഹി: ജിഎസ്ടി പരിഷ്കാരം രാജ്യത്ത് നിലവിൽ വന്നു രണ്ട് സ്ലാബുകളിൽ നികുതി നിജപ്പെടുത്തിയതോടെ ഉൽപ്പന്നങ്ങളുടെ വിലയും സേവന നിരക്കുകളും കുറഞ്ഞു. കുറഞ്ഞ വില എത്ര നാൾ നിലനിൽക്കുമെന്നതാണ് പ്രതിപക്ഷത്തിൻ്റെ പ്രധാന ചോദ്യം. നികുതി സ്ലാബുകൾ 5,18 എന്നിങ്ങനെ ചുരുങ്ങിയതോടെ മധ്യവർഗം ഉൾപ്പെടെ എല്ലാ മേഖലകളിലുള്ളവർക്കും ഗുണമുണ്ടായെന്നാണ് സർക്കാർ വാദം. വെണ്ണ, നെയ്, പനീർ ഉൾപ്പെടെയുള്ള പാലുൽപ്പന്നങ്ങളുടെ വില കുറഞ്ഞു. ചെറുകാറുകൾ, ബൈക്കുകൾ, എയർകണ്ടീഷൻ എന്നിവയുടെ പുതുക്കിയ വില കമ്പനികൾ പ്രസിദ്ധീകരിച്ചു. നിത്യോപയോഗ സാധനങ്ങളായ ടൂത്ത്പേസ്റ്റ്, ബ്രഷ്, സോപ്പ്,…

Read More

മൈസൂരു ദസറ ഉത്സവം ; ബി.ജെ. പി ഹർജി സുപ്രീം കോടതി തള്ളി.

ന്യൂഡൽഹി:മൈസൂരു ദസറ ഉത്സവ ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് ജേതാവും കന്നഡ എഴുത്തുകാരിയുമായ ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിന് സ്റ്റേ ആവശ്യപ്പെട്ടുള്ള ബിജെപിയുടെ ഹരജി സുപ്രിംകോടതി തളളി. ബിജെപി മുൻ എംപി പ്രതാപ് സിംഹയും മറ്റ് രണ്ട് പേരും സമർപ്പിച്ച മൂന്ന് ഹർജികൾ കർണാടക ഹൈകോടതി തള്ളിയതിനെ ചോദ്യം ചെയ്ത് എച്ച്.എസ് ഗൗരവ് സമർപ്പിച്ച പ്രത്യേക ഹരജിയാണ് സുപ്രിംകോടതി തളളിയത്.ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു നടപടി. ഈ ഹരജി ഫയൽ…

Read More

ഇന്ത്യയുടെ ജനാധിപത്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ സംരക്ഷിക്കുന്നത് ഗ്യാനേഷ് കുമാര്‍; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ഹൈഡ്രജൻ ബോംബ് അല്ല;തെരഞ്ഞെടുപ്പ് കമ്മീഷണർ ചില വിഭാഗങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കുന്നു’;രാഹുൽഗാന്ധി നീക്കിയ വോട്ടര്‍മാരെ വാര്‍ത്താ സമ്മേളനത്തിലെത്തിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ വാര്‍ത്താസമ്മേളനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. താന്‍ പറഞ്ഞ ഹൈഡ്രജന്‍ ബോംബ് അല്ല ഇതെന്ന് പറഞ്ഞായിരുന്നു രാഹുലിന്റെ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. വോട്ടര്‍ പട്ടികയില്‍ നിന്ന് ചില വിഭാഗങ്ങളുടെ പേര് വെട്ടുന്നതിനായി ദശലക്ഷകണക്കിന് ആളുകളെ വ്യവസ്ഥാപിതമായി ലക്ഷ്യം വെയ്ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ്…

Read More

പൊലീസ് സ്റ്റേഷനുകളില്‍ കസ്റ്റഡി മർദ്ദനവും കൊലപാതങ്ങളും നടക്കുന്നത് തടയാൻ എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാൻ സുപ്രീം കോടതി നിർദ്ദേശം.

ന്യൂഡൽഹി:പൊലീസ് സ്റ്റേഷനുകളില്‍ കസ്റ്റഡി മർദ്ദനവും കൊലപാതങ്ങളും നടക്കുന്നത് അവിടത്തെ സി.സി.ടി.വി ക്യാമറകള്‍ ഓഫാക്കുന്ന പശ്ചാത്തലത്തിലായതിനാല്‍ എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള് സ്ഥാപിക്കാൻ നിർദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി. സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുകയാണ് ലക്ഷ്യം. കേരളത്തിലടക്കം കസ്റ്റഡി മർദ്ദനങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നതിനാല്‍ കുറ്റക്കാർക്കെതിരെ നടപടിയുണ്ടായി. ഇതിനിടെയാണ് ,രാജ്യത്തെ പല പൊലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാത്തതിലും പലതും പ്രവർത്തനക്ഷമമല്ലാത്തതിലും സ്വമേധയാ എടുത്ത കേസ് സുപ്രീംകോടതി ഇന്നലെ പരിഗണിച്ചത്. മനുഷ്യന്റെ ഇടപെടലില്ലാതെ, നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്)…

Read More

ജിഎസ്ടി: മരുന്നുവില കുറയുന്നത് 22 മുതൽ

ന്യൂഡെൽഹി:ജിഎസ്ടി: മരുന്നുവില കുറയുന്നത് 22 മുതൽമരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ചരക്ക് സേവനനികുതി കുറയ്ക്കാനുള്ള നിർദേശം 22ന് നിലവിൽ വരുമെന്ന് ദേശീയ മരുന്ന് വില നിർണയ അതോറിറ്റി (എൻപിപിഎ) അറിയിച്ചു. ജിഎസ്ടി പുതിയ നിരക്കനുസരിച്ച് മരുന്ന് കമ്പനികൾ ചില്ലറവിൽപനവില പരിഷ്കരിക്കണം. നിലവിൽ കടകളിലുള്ള മരുന്നുകൾ തിരികെ വിളിച്ച് പുതിയ വില പതിപ്പിക്കേണ്ടതില്ല. എന്നാൽ പുതുക്കിയ വിലനിരക്കിലാകണം ഇവ വിൽക്കേണ്ടത്. ജിഎസ്ടി നിരക്കുകൾ കുറച്ചതിനെക്കുറിച്ചും പുതുക്കിയ വിലയെക്കുറിച്ചും പത്രമാധ്യമങ്ങളിൽ പരസ്യം നൽകണമെന്നും മരുന്ന് കമ്പനികൾക്ക് നിർദേശമുണ്ട്. 33 ജീവൻരക്ഷാ മരുന്നുകളുടെ…

Read More

വോട്ട് ചോരിക്കും അസമിലെ കൂട്ട കുടിയൊഴിപ്പിക്കലിനുമെതിരെ മുസ്‌ലിം യൂത്ത് ലീഗ് ലോക് തന്ത്ര് സംരക്ഷൺ മാർച്ചിൽ യുവജന രോഷമിരമ്പി

ന്യൂഡൽഹി: വോട്ട് ചോരിക്കും അസമിലെ കൂട്ട കുടിയൊഴിപ്പിക്കലിനുമെതിരന്യൂ ഡൽഹി ജന്ദർ മന്ദറിൽ മുസ്‌ലിം യൂത്ത് ലീഗ ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ലോക് തന്ത്ര് സംരക്ഷൺ മാർച്ചിൽ യുവജന രോഷമിരമ്പി. മുസ്‌ലിം ലീഗ് ദേശീ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. ബിഹാറിൽ നടത്തിയ എസ്‌ഐആർ രാജ്യവ്യാപകമാക്കാനുള്ള ഇലക്ഷൻ കമ്മീഷന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സർഫറാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് രാജ്യസഭാംഗം ഇമ്രാൻ പ്രതാപ്…

Read More

എസ്‌ഐആർ രാജ്യവാപകമാക്കാൻ തീരുമാനം; ശക്തമായി എതിർക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി.

ന്യൂഡൽഹി: കേരളത്തിലെ വോട്ടർ പട്ടികയിൽ തീവ്രപരിശോധന നടത്തുന്നതിനെതിരെ എതിർപ്പുമായി മുസ്‌ലിം ലീഗ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. തെറ്റ് തിരുത്തുന്നതിന് പകരം മൊത്തം തകർക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ തിരിച്ചടിയും എസ്‌ഐആർ വിരുദ്ധ പ്രക്ഷോഭവും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച സംബന്ധിച്ച പ്രത്യേക യോഗം വിളിക്കണമെന്നും ഇ.ടി അഭിപ്രായപ്പെട്ടു. എസ്‌ഐആറിലെ അപാകത സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഇ.ടി വ്യക്തമാക്കി. ബിഹാർ തിരഞ്ഞെടുപ്പിനു മുന്നോടിയായി എസ്‌ഐആർ തിരക്കിട്ടു നടപ്പാക്കിയത്…

Read More

ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ തെര.കമ്മീഷന് തിരിച്ചടി, ആധാർ രേഖയാണ്.

ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ തെര.കമ്മീഷന് തിരിച്ചടി ആധാറും ഉൾപ്പെടുത്തണമെന്ന് സുപ്രിംകോടതി ആധാർ കാർഡിന്റെ ആധികാരികത തെരഞ്ഞെടുപ്പ് കമ്മിഷന് പരിശോധിക്കാമെന്നും കോടതി പറഞ്ഞു. ബിഹാറിലെ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിന് ആധാറും ഉൾപ്പെടുത്തണമെന്ന് സുപ്രിംകോടതി. 12ാം രേഖയായി ആധാർ ഉൾപ്പെടുത്തണമെന്നാണ് ഉത്തരവ്. വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. ആധാർ പൗരത്വ രേഖയായി അംഗീകരിക്കാൻ കഴിയില്ല എന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല

Read More

യുപിഐ പണമിടപാടുകളുടെ പരിധി ഉയര്‍ത്തി; മാറ്റം സെപ്തംബര്‍ 15 മുതല്‍ 24 മണിക്കൂറിനകം യുപിഐ വഴി 10 ലക്ഷം രൂപ വരെ കൈമാറാൻ സാധിക്കും.

ന്യൂഡല്‍ഹി | യുപിഐ വഴിയുള്ള പണമിടപാടുകളുടെ പരിധി ഉയര്‍ത്തി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. പുതിയ മാറ്റം സെപ്തംബര്‍ 15ന് നിലവില്‍ വരും.നികുതി പേയ്‌മെന്റ്, ഇന്‍ഷുറന്‍സ് പ്രീമിയം, ഇഎംഐ, മൂലധന വിപണി നിക്ഷേപം തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്കായാണ് പരിധി ഉയര്‍ത്തിയത്. ഇത്തരം ഇടപാടുകള്‍ക്കായി 24 മണിക്കൂറിനകം യുപിഐ വഴി 10 ലക്ഷം രൂപ വരെ കൈമാറാന്‍ സാധിക്കും. പേഴ്സണ്‍ ടു മര്‍ച്ചന്റ് പേയ്മെന്റുകള്‍ക്കാണ് (P2M) ഇതിന്റെ പ്രയോജനം ലഭിക്കുക. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് കൈമാറുന്ന…

Read More

തിഹാര്‍ ജയിലില്‍ കഴിയുന്ന  ജമ്മു കശ്മീര്‍ എംപി ഷെയ്ഖ് അബ്ദുല്‍ റാഷിദിനെ ട്രാന്‍സ്ജെന്‍ഡര്‍ തടവുകാര്‍ ആക്രമിച്ചതായി റിപോര്‍ട്ട്.

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന  ജമ്മു കശ്മീര്‍ എംപി ഷെയ്ഖ് അബ്ദുല്‍ റാഷിദിനെ ട്രാന്‍സ്ജെന്‍ഡര്‍ തടവുകാര്‍ ആക്രമിച്ചതായി റിപോര്‍ട്ട് തലനാരിഴയ്ക്കാണ് റാഷിദ് രക്ഷപ്പെട്ടതെന്ന് അവാമി ഇത്തിഹാദ് പാര്‍ട്ടി (എഐപി) വക്താവ് പറഞ്ഞു. കശ്മീരി തടവുകാരുടെ സെല്ലുകളില്‍ മനപ്പൂര്‍വ്വം ട്രാന്‍സ്‌ജെന്‍ഡറുകളെ പാര്‍പ്പിച്ചുകൊണ്ട് തിഹാര്‍ ജയിലധികൃതര്‍ അക്രമത്തിന് വഴിയൊരുക്കുന്നുവെന്ന് എഐപി ആരോപിച്ചു. അത്ഭുതകരമായിട്ടാണ് റാഷിദ് രക്ഷപ്പെട്ടതെന്നും എഐപി പറഞ്ഞു. എച്ച്‌ഐവി ബാധിതരായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സാണ് ഇവര്‍. മനപ്പൂര്‍വ്വം കശ്മീരി തടവുകാര്‍ക്കൊപ്പം ഇവരെ പാര്‍പ്പിച്ചിരിക്കുകയാണ്. തിഹാര്‍ ജയിലിലെ കുപ്രസിദ്ധ ഗുണ്ടാ സംഘങ്ങള്‍ കഴിഞ്ഞ…

Read More