AI girlfriend

ഗതാഗതക്കുരുക്കിൽ വീർപ്പു മുട്ടി യ കുറ്റിക്കാട്ടൂർ ടൗണിനെ ശ്വാസം മുട്ടിച്ച് പൊതുമരാമത്ത് വകുപ്പ്. പ്രതിഷേധിച്ച് വ്യാപാരികൾ

കുറ്റിക്കാട്ടൂർ : ഗതാഗതക്കുരുക്കിൽ വീർപ്പു മുട്ടി യ കുറ്റിക്കാട്ടൂർ ടൗണിനെ ശ്വാസം മുട്ടിച്ച് പൊതുമരാമത്ത് വകുപ്പ് കുറ്റിക്കാട്ടൂർ ടൗണിലെ പടിഞ്ഞാറ് ഭാഗത്ത് റോഡിന് കുറുകെയുള്ള കലുങ്ക് പുതുക്കി പണിയാൻ മരാമത്ത് വകുപ്പ് പണി തുടങ്ങിയത് മുതൽ ഗതാഗതക്ക് രൂക്ഷമായി. എന്നിട്ടും പണിക്ക് വേഗത കൂട്ടാനോ ബദൽ സൗകര്യം ഒരുക്കാനോ ഇവർ തയ്യാറായില്ല ഇതിൽ ക്ഷുഭിതരായ നാട്ടുകാരും വ്യാപാരികളും അസിസ്റ്റൻ്റ് എഞ്ചിനിയറെയും ഓവർസിയറെയും പ്രതിഷേധം അറിയിച്ചു. ഗതാഗതക്കുരുക്കിന് അടിയന്തിര പരിഹാരം കാണണമെന്ന് ഇവർ ആവശ്യപ്പെട്ടു പ്രശ്‌നം അടിയന്തിരമായി പരിഹരിച്ചില്ലങ്കിൽ…

Read More

തണ്ണീർ കുളം വൃത്തിയാക്കി റസിഡൻസ് അസോസിയേഷൻ.

കുറ്റിക്കാട്ടൂർ : ചളി നിറഞ്ഞ തണ്ണീർ കുളം റസിഡൻസും നാട്ടുകാരും ചേർന്ന് വൃത്തിയാക്കി. ആനക്കുഴിക്കര ഭൂമിടിഞ്ഞ കുഴി ഭാഗത്തെ തായ്‌വാരം റസിഡൻസിൻ്റെ നേതൃത്വത്തിലാണ് പറക്കണ്ടി പരേതനായ മമ്മദ് സ്മാരക കുളം ശുചീകരിച്ചത്. റസിഡൻസ് കമ്മറ്റി പ്രസിഡണ്ട് ബി കെ മുഹമ്മദ് എന്ന  ബാവ , സെകട്ടറി ബൈജു , ബി. കെ.  മജീദ് എന്നിവർ നേതൃത്വം നൽകി

Read More

കേരളം : മുസ്ലിം രാഷ്ട്രീയം ചരിത്രവായനയിലെ തിരുത്തലുകൾ പ്രകാശനം ചെയ്തു

മാവൂർ : ചരിത്രത്തെ ബോധപൂർവ്വം തമസ്കരിക്കുകയും വികലമാക്കുകയും ചെയ്യുന്നവരെ നാം കരുതിയിരിക്കണമെന്നും ഇത്തരം ചരിത്ര നിർമിതിക്കെതിരെ യഥാർത്ഥ ചരിത്രം വെളിച്ചത്തു കൊണ്ടുവരുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി. അഭിപ്രായപ്പെട്ടു. പി.ജയരാജൻ്റെ ഈയിടെ പുറത്തിറങ്ങിയ പുസ്തകത്തിലെ വസ്തുതാ പരമല്ലാത്ത വിശകലനത്തിനെതിരെ മുൻ സ്പീക്കർ കെ.എം. സീതി സാഹിബിൻ്റെ പൗത്രനും ഗ്രന്ഥകാരനുമായ കെ.എം. അൽതാഫ് എഴുതിയ കേരളം: മുസ്ലിം രാഷ്ട്രീയം ചില തിരുത്തലുകൾ എന്ന കൃതി പ്രകാശനം ചെയ്തു ചൂലൂർ സി.എച്ച്. സെൻ്ററിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം…

Read More

കുടിവെള്ളത്തിന് വേണ്ടി പഞ്ചായത്തിന് മുമ്പിൽ വെള്ള പാത്രവുമായി വീട്ടമ്മമാരുടെ പ്രതിഷേധം

പെരുവയൽ: ( കോഴിക്കോട്) കുടിവെള്ളത്തിന് വേണ്ടി പഞ്ചായത്തിന് മുമ്പിൽ വെള്ള പാത്രവുമായി വീട്ടമ്മമാരുടെ പ്രതിഷേധം പെരുവയൽ പഞ്ചായത്തിലെ തടപ്പറമ്പ് 15-ാം വാർഡിലെ കല്ലട മേത്തൽ താമസിക്കുന്ന കുടുംബങ്ങളാണ് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പാത്രവുമായി പ്രതിഷേധിച്ചത്. കുടിവെള്ള ക്ഷാമം രൂക്ഷമായ ഇവിടെജലജീവൻ പദ്ധതി നടപ്പാക്കായിട്ടില്ല https://www.facebook.com/share/v/1C5MAgS62M/ പൈപ്പ് ലൈൻ തൊട്ടടുത്ത് എത്തിയിട്ടും ഉയർന്ന സ്ഥലത്ത് താമസിക്കുന്ന ഇവർക്ക് വെള്ളം ലഭിക്കാനുള്ള സൗകര്യം ബന്ധപ്പെട്ടവർ ഒരുക്കിയിട്ടില്ല എന്ന് ഇവർ പറഞ്ഞു. വെള്ളം കിട്ടാതെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലന്നും ഇവർ അറിയിച്ചു…

Read More

കുറ്റിക്കാട്ടൂർ – മുണ്ടുപാലം റോഡിൻ്റെ നവീകരണ പ്രവർത്തി ഉദ്ഘാടനം മന്ത്രി റിയാസ് നിർവഹിച്ചു.

കുറ്റിക്കാട്ടൂർ :   (കോഴിക്കോട്) കുറ്റിക്കാട്ടൂർ – മുണ്ടുപാലം റോഡിൻ്റെ നവീകരണ പ്രവർത്തിയുട ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ . പി.എ മുഹമ്മ് റിയാസ് ഓൺ ലൈനിൽ നിർവഹിച്ചു. കേരളത്തിൽ ദേശീയ പാതയുടെ നവീകരണത്തിന് ഇടതു സർക്കാർ മുന്തിയ പരിഗണനയാണ് നൽകിയെതെന്ന് മന്ത്രി പറഞ്ഞു. അഡ്വ പി.ടി. എ റഹീം എം. എൽ. എ അധ്യക്ഷത വഹിച്ചു. കുന്ദമംഗലത്ത് നിന്നും കുറ്റിക്കാട്ടുർ വഴി പന്തീരാങ്കാവ് ബൈപ്പാസിലേക്കുളള എളുപ്പ വഴിയാണ് 2.5 കിലോമീറ്റർ ദൂരം വരുന്ന കുറ്റിക്കാട്ടൂർ…

Read More

പെരുവയല്‍ സ്മാര്‍ട്ട് വില്ലേജ് കെട്ടിട ശിലാസ്ഥാപനം റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു.

പെരുവയൽ:പെരുവയല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഒന്‍പത് വില്ലേജ് ഓഫീസുകളില്‍ സ്ഥലം ലഭ്യമല്ലാത്തതിനാല്‍ പെരുവയല്‍ വില്ലേജിന് കെട്ടിടം നിര്‍മ്മിക്കാന്‍ സാധിച്ചിരുന്നില്ല. പ്രവാസി വ്യവസായി ബി.കെ മജീദ് സൗജന്യമായി സ്ഥലം വിട്ടുനല്‍കിയതോടെയാണ് പെരുവയല്‍ സ്മാര്‍ട്ട് വില്ലേജിന് കെട്ടിടം നിര്‍മ്മിക്കാന്‍ തുക അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുണ്ടായത്. പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആര്‍.വി ജാഫര്‍, സബ് കലക്ടര്‍ എസ്…

Read More

പന്തീരാങ്കാവ് ബൈപ്പാസിലേക്കുള്ള കുറ്റിക്കാട്ടൂർ – മുണ്ടുപാലം റോഡ് ഭാഗികമായി അടക്കുന്നു.

കുറ്റിക്കാട്ടൂര്‍:( കോഴിക്കോട്) പന്തീരാങ്കാവ് ബൈപ്പാസിലേക്കുള്ള കുറ്റിക്കാട്ടൂർ – മുണ്ടുപാലം റോഡ് ഭാഗികമായി അടക്കുന്നു കുറ്റിക്കാട്ടൂർ മുതല്‍ മുണ്ടുപാലം വരെ റോഡ് നവീകരണം ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി 23 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചു. കുറ്റിക്കാട്ടൂര്‍ റോഡില്‍നിന്ന് മുണ്ടുപാലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചെമ്മലത്തൂര്‍ റോഡ്-എ.ഡബ്ല്യൂ.എച്ച് എഞ്ചിനീയറിങ് കോളേജ് സൈഡ് റോഡ് -കോറാടത്തുതാഴം വഴി പുത്തൂര്‍മഠം റോഡിലേക്കും മുണ്ടുപാലത്തുനിന്ന് കുറ്റിക്കാട്ടൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പുത്തൂര്‍മഠത്തില്‍ നിന്ന് പയ്യടിമീത്തല്‍ റോഡ് വഴി മെഡിക്കല്‍ കോളേജ് റോഡിലേക്കും…

Read More

എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥക്ക് പുവ്വാട്ടു പറമ്പിൽ സ്വീകരണം നൽകി

കുന്ദമംഗലം: സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥക്ക് പുവ്വാട്ടു പറമ്പിൽ സ്വീകരണം നൽക. പ്രവർത്തകർ ആഘോഷം പൂർവ്വം ജാഥയെ വരവേറ്റു. മൂന്നാം വരവിന് മുന്നൊരുക്കം എന്ന ബാനർ ഉയർത്തിയാണ് ജാഥയെ കുന്നമംഗലം മണ്ഡലം സ്വീകരിച്ചത്. പി ടി എ റഹീം എംഎൽഎ അധ്യക്ഷനായി . എം എൽ എ ഷാളണിയിച്ചും മെമെൻ്റോ ഉപഹാരമായി നൽകിയും എം വി ഗോവിന്ദനെ സ്വീകരിച്ചു . പി കെ പ്രേമനാഥ്…

Read More

വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് ഒന്നാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

കുറ്റിക്കാട്ടൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിപെരുവയൽ പഞ്ചായത്ത് ഒന്നാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് മുസ്തഫ പാലാഴി പ്രഖ്യാപനം നടത്തി. പാലത്തായി പീഡന കേസ് പുറത്തുകൊണ്ടു വരുന്നതിൽ വെൽഫെയർ പാർട്ടിയും വുമൺ ജസ്റ്റിസ്മൂവ്മെന്റും മുന്നിൽ നിന്ന് നയിച്ചു എന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി എന്നും ഇരകളോടൊപ്പം നിൽക്കുമ്പോൾ ഭരണകൂടങ്ങൾ വേട്ടക്കാരോടൊപ്പംനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്നാംഘട്ടത്തിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾ: വാർഡ് 15: മൈമൂന ടീച്ചർ വാർഡ് 16: നുസൈബ ടീച്ചർ വാർഡ് 19:…

Read More

‘ആർ ഇ സി ഗെറ്റുഗദർ’ ഓർമകളുടെ ചെപ്പുകൾ തുറന്ന് ഒത്തുകൂടി….

കട്ടാങ്ങൽ:ആർ ഇ സി ഗവൺമെൻറ് ഹൈസ്കൂളിലെ വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മയായ ‘ആർ ഇ സി ഗെറ്റുഗദർ’ഓർമകളുടെ കഥകളുമായി അവർ ഒത്തുകൂടി. സ്കൂളിൻ്റെ ഗൃഹാതുരതകൾ പങ്കുവെച്ച സംഗമം എല്ലാ വർഷവും നവംബർ 8 നാണ് നടത്തുന്നത്. ഏറെക്കാലം ഒരുമിച്ച് പ്രവർത്തിച്ച സഹപ്രവർത്തകർക്ക് അവരുടെ പൂർവ്വ വിദ്യാലയ മുറ്റത്ത് വർഷത്തിൽ ഒരിക്കൽ  ഒത്തുചേർന്ന് സൗഹൃദം പങ്കുവെക്കാനും ഓർമ്മകൾ അയവിറക്കാനും അവസരമൊരുക്കുകയും സമൂഹത്തിൽ ആവശ്യമായി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽപങ്കാളികളാക്കുകഅംഗങ്ങളുടെ മാനസിക ഉല്ലാസനത്തിനായി വിനോദ യാത്രകൾ സംഘടിപ്പിക്കുക തുടങ്ങിയ കാര്യപരിപാടികൾ ഈ കൂട്ടായ്മ നിർവഹിക്കുന്നുണ്ട്…

Read More