മഞ്ചേരിയിൽ കാടു വെട്ട് യന്ത്രം കൊണ്ട് യുവാവിനെകഴുത്തറത്ത് കൊന്നു.
മലപ്പുറം: മഞ്ചേരിയിൽ കാടു വെട്ട് യന്ത്രം കൊണ്ട് യുവാവിനെകഴുത്തറത്ത് കൊന്നു ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണാണ് മരിച്ചത്. ചാരങ്കാവ് സ്വദേശി മൊയ്തീൻ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിൻ്റെ കഴുത്ത് മുറിക്കുകയായിരുന്നു. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പ്രവീണ്‍ കാടുവെട്ടുന്ന തൊഴിലാളിയാണ്. ഇയാളുടെ കൂടെ നേരത്തെ പ്രതിയായ മൊയ്തീന്‍കുട്ടിയും ജോലി ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. പ്രവീണ്‍ ബൈക്കില്‍ ജോലിക്ക് പോകുന്നതിനിടെയാണ് കൊലപാതകം നടത്തിയത്. രക്തം വാര്‍ന്നാണ് പ്രവീണ്‍ മരിച്ചത്….

