കന്യാസ്ത്രീകളുടെ മോചനത്തിൽ കേന്ദ്രസർക്കാരോ ഛത്തീസ്ഗഡ് സർക്കാരോ ഇടപെടലുകൾ നടത്തിയില്ല. പള്ളികളിൽ ഇടയലേഖനം .
തൃശൂർ: കന്യാസ്ത്രീകളുടെ അറസ്റ്റിലും ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ച് പള്ളികളിൽ ഇടയ ലേഖനം വായിച്ചു. ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള 141 പള്ളികളിലാണ് ഇടയ ലേഖനം വായിച്ചത്. ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ആണ് ഇടയലേഖനം തയ്യാറാക്കിയത്. കന്യാസ്ത്രീകളുടെ മോചനത്തിൽ കേന്ദ്രസർക്കാരോ ഛത്തീസ്ഗഡ് സർക്കാരോ ഇടപെടലുകൾ നടത്തിയിട്ടില്ലെന്നത നിരാശാജനകമാണെന്നാണ് ഇടയലേഖനത്തിൽ പറഞ്ഞു. ജാമ്യം ലഭ്യച്ചിട്ടും നിയമക്കുരുക്കിലൂടെ മുന്നോട്ട് പോകേണ്ടി വരുന്ന കന്യാസ്ത്രീകളുടെ അവസ്ഥ പ്രതിഷേധാർഹമാണെന്നും പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധമുണ്ടായിട്ടും കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ടില്ലെന്നും ഇടയലേഖനത്തില്‍ പറയുന്നു. ന്യൂനപക്ഷങ്ങൾക്കെതിരായ…

