പോക്സോ പരാതി കെട്ടിച്ചമച്ചതെന്ന് തെളിഞ്ഞു; യുവാവിനെ കോടതി വെറുതെവിട്ടു.
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് കുറ്റക്കാരനല്ലെന്ന് കോടതി. വാഴക്കാട് സ്വദേശി ശിഹാബുദ്ദീ(38)നെ കോടതി വെറുതെ വിട്ടു. മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്‌ജ് എ എം അഷ്റഫാണ് യുവാവിനെ വെറുതെവിട്ടുകൊണ്ട് വിധിന്യായം പുറപ്പെടുവിച്ചത്. അയൽവാസിയായ 13 കാരിയെ ശിഹാബുദ്ദീൻ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2024 ഡിസംബർ ഒന്നിന് പീഡിപ്പിച്ചെന്നായിരുന്നു പരാതിയിൽ ആരോപിച്ചത്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ശിഹാബുദ്ദീനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു….

