AI girlfriend

കലാഭവൻ നവാസ് മുറിയിൽ മരിച്ച നിലയിൽ.

കൊച്ചി: നടൻ കലാഭവൻ നവാസ്് (50) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷൂട്ടിങ് കഴിഞ്ഞു മുറിയിൽ എത്തിയതായിരുന്നു. ചെക്കൗട്ട് സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് റൂം ബോയ് പോയി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ‘പ്രകമ്പനം’ സിനിമയുടെ ചിത്രീകരണത്തിനാണ് ഹോട്ടലിൽ മുറിയെടുത്തത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.മിമിക്രി ഷോകളിലൂടെയാണ് നവാസ് മലയാളികൾക്ക് സുപരിചിതനാകുന്നത്. കലാഭവൻ മിമിക്രി ട്രൂപ്പിൽ അംഗമായിരുന്നു. സഹോദരൻ നിയാസ് ബക്കറിനൊപ്പവും അദ്ദേഹം നിരവധി ഷോകളുടെ ഭാഗമായിട്ടുണ്ട്. 1995ൽ ചൈതന്യം എന്ന…

Read More

കോഴിക്കോട് സ്വദേശി കുവൈത്തിൽ കുഴഞ്ഞു വീണു മരിച്ചു.

കുവൈത്ത് സിറ്റി: ജുമുഅ നമസ്കാരം കഴിഞ്ഞു വീട്ടിൽ വിശ്രമിക്കുന്നതിനിടയിൽ യുവാവ് കുവൈത്തിൽ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് എലത്തൂർ സ്വദേശി പുതിയ നിരത്ത് നബീൽ (35) ആണ് മരിച്ചത്. കുവൈത്തിലെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ശുവൈഖ് അൽ സായിർ കമ്പനിയിലെ ജീവനക്കാരനാണ് നബീൽ. കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ ഫാർവാനിയ മേഖല ദാറുൽ ഖുർആൻ യൂനിറ്റ് അംഗവും കെ.ഐ.ജി ഒരുമ അംഗവുമായിരുന്നു. ഫർവാനിയയിലായിരുന്നു താമസം. പിതാവ്: കെ.ഐ.സി മുൻ ഉംറ വിങ് കൺവീനർ അബ്ദുറഹ്മാൻ. മാതാവ്:…

Read More

കലയെ വര്‍ഗീയത വളര്‍ത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണം: മുഖ്യമന്ത്രി ‘വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാർ അജണ്ടയാണ് ഇതിലൂടെ അവർ നടപ്പാക്കുന്നത്’

തിരുവനന്തപുരം: വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നല്‍കിയതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാര്‍ അജണ്ടയാണ് ഇതിലൂടെ അവര്‍ നടപ്പാക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനും നുണകളാല്‍ പടുത്ത ഒരു സിനിമയ്ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യന്‍ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് അവാര്‍ഡ് ജൂറി അവഹേളിച്ചിരിക്കുന്നത്….

Read More

2023ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാര്‍, മികച്ച നടി റാണി മുഖര്‍ജി മികച്ച മലയാള സിനിമയായി ഉള്ളൊഴുക്ക് തെരഞ്ഞെടുക്കപ്പെട്ടു

ന്യൂഡല്‍ഹി: എഴുപത്തിയൊന്നാമത് ദേശിയ ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള പുരസ്കാരം റാണി മുഖർജിയും മികച്ച നടനുള്ള പുരസ്കാരത്തിന് ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും അർഹരായി. മികച്ച സിനിമ ട്വല്‍ത്ത് ഫെയില്‍. മികച്ച സഹനടിയായി ഉർവ്വശിയെയും സഹനടനായി വിജയരാഘവനെയും തെരഞ്ഞെടുത്തു. മികച്ച മലയാള സിനിമയ്ക്കുള്ള അവാർഡ് ഉള്ളൊഴുക്ക് സ്വന്തമാക്കി. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡിനായി പരിഗണിച്ചത്. മികച്ച മലയാള സിനിമയായി ഉള്ളൊഴുക്ക് തെരഞ്ഞെടുക്കപ്പെട്ടു. ക്രിസ്‌റ്റോ ടോമി സംവിധാനം ചെയ്ത ചിത്രത്തില്‍ ഉര്‍വശി,…

Read More

വേടൻ്റെ ജാമ്യ ഹരജിയിൽ ,‍ പോലീസിന് നോട്ടീസ്.

കൊച്ചി: ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാരിയുടെ രഹസ്യമൊഴി പോലിസ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അറസ്റ്റ് ഉണ്ടായേക്കാമെന്ന സൂചനയെ തുടര്‍ന്നാണ് ഹരജി നല്‍കിയത്. ഹരജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് വിഷയത്തില്‍ പോലിസിന്റെ നിലപാട് തേടി.തന്നെ കേസില്‍പ്പെടുത്തുമെന്ന് നിരന്തരം ഭീഷണിയുണ്ടായിരുന്നെന്ന് ഹര്‍ജിയില് വേടന്‍ പറയുന്നു. തന്റെ മാനേജര്‍മാര്‍ക്ക് നിരന്തരം ഭീഷണി കോളുകള്‍ ലഭിക്കുന്നുണ്ട്. ഭീഷണിപ്പെടുത്തി പണം നേടാനാണ് ഒരു ഗ്രൂപ്പിന്റെ ശ്രമം. പരാതിക്കാരി ആരാധികയെന്ന നിലയില്‍…

Read More

അൻസിലിന്റെ മരണ കാരണം കളനാശിനി ഉള്ളിൽച്ചെന്നെന്ന് സ്ഥിരീകരണം; പെൺസുഹൃത്തിനെ ഉടനെ അറസ്റ്റ് ചെയ്യും.

കോതമംഗലം:കോതമംഗലത്തെ യുവാവിന്റെ മരണം വിഷം ഉള്ളിൽച്ചെന്നെന്ന് സ്ഥിരീകരണം. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മാതിരപ്പള്ളി സ്വദേശി അൻസിലിന്റെ മരണം കളനാശിനി ഉള്ളിൽചെന്നാണെന്ന് സ്ഥിരീകരിച്ചത്. കസ്റ്റഡിയിലുള്ള പെൺസുഹൃത്തിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. കളമശ്ശേരി മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ. അമിത അളവിൽ വിഷം ഉള്ളിൽ ചെന്നതായി റിപ്പോർട്ടിൽ പറയുന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു അൻസിലിന്റെ മരണം. പെൺസുഹൃത്ത് വീട്ടിൽ വിളിച്ചുവരുത്തി തനിക്ക് വിഷം നൽകിയെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽവെച്ച് അൻസിൽ സുഹൃത്തിനോടു…

Read More

കന്യാസ്ത്രീകൾ മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തി – പ്രോസിക്യൂഷൻ , വിധി നാളെ

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി നാളത്തേക്ക് മാറ്റി. പ്രോസിക്യൂഷന്‍ ജാമ്യപേക്ഷയെ എതിര്‍ത്തു. ഛതീസ്ഗഗഡ് സർക്കാർ ജാമ്യത്തെ എതിർക്കില്ലന്ന അമിത് ഷായുടെ പ്രസ്താവന കോടതിയിൽ നടപ്പായില്ല രാവിലെ കേസ് പരിഗണിച്ചതിന് പിന്നാലെ കേസ് ഡയറി സമര്‍പ്പിക്കാന്‍ എന്‍ ഐ എ കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കേസ് ഡയറി ഹാജരാക്കിയത്. പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിധി പറയാന്‍ നാളത്തേക്ക് മാറ്റിയത്. ഇന്ന് തന്നെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇനി ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കില്ലെന്നായിരുന്നു കേന്ദ്ര…

Read More

സ്വർണ്ണത്തിനും പണത്തിനും വേണ്ടി യുവതിക്ക് നേരെ ഭർത്താവിൻ്റെ പീഢനം. കേസ്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ സ്വർണ്ണവും സൗന്ദര്യവും ഇല്ലെന്ന് പറഞ്ഞ് യുവതിക്ക് ഗാർഹിക പീഡനമെന്ന് പരാതി. പേരാമ്പ്ര കൂത്താളി സ്വദേശി അജിനെതിരെയാണ് യുവതി പരാതി നൽകിയത്. സംഭവത്തിൽ പേരാമ്പ്ര പൊലീസ് കേസെടുത്തു. അജിനും കുടുംബവും ചേർന്ന് യുവതിയുടെ സ്വർണ്ണം തട്ടിയെടുത്തതായി പരാതി. സ്വർണ്ണം തിരികെ വേണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടു. ‘ഒരുപാട് പണയ അടവ് എന്റെ പേരിൽ എടുത്ത് വച്ചിട്ടുണ്ട്. സ്വർണ്ണം പണയം വച്ചതിന്റെ പലിശ പോലും അടയ്ക്കാറില്ല. എനിക്ക് ഒരു ഡ്രസ്സ് പോലുമില്ല. ആള് അറിയപ്പെടുന്ന ഫോട്ടോഗ്രാഫറാണ്…

Read More

മുളകുപൊടി വിതറി വീട്ടമ്മയുടെ മാലപൊട്ടിച്ചതായി പരാതി

മുക്കം: കാരശ്ശേരിയില്‍ മുളകുപൊടി വിതറി വീട്ടമ്മയുടെ മാലപൊട്ടിച്ചതായി പരാതി. മലാംകുന്നിലെ സുബൈദയുടെ മാലയാണ് മോഷ്ടിച്ചത്. നിസ്‌കരിക്കാന്‍ എഴുന്നേറ്റപ്പോള്‍ അവിടെ മുഖം മൂടി ധരിച്ച മോഷ്ട്ടാവ് പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. മുളകുപൊടി കണ്ണില്‍ വിതറി മാലപൊട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ മോഷ്ടാവും സുബൈദയും തമ്മില്‍ പിടിവലിയി ഉണ്ടായി. ഇതിനിടെ സുബൈദക്ക് പരിക്കേറ്റു. സംഭവത്തില്‍ മുക്കം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ പേരില്‍ കോടികളുടെ തട്ടിപ്പ്; യൂത്ത് ലീഗ് നേതാവ് ടി.പി. ഹാരിസ് കസ്റ്റഡിയില്‍.

മലപ്പുറം: ജില്ലാ പഞ്ചായത്ത് പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് ലാഭം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ പരാതിയിൽ ‘ജില്ലാ പഞ്ചായത്തംഗവും മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമായ ടി.പി. ഹാരിസ് മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. മക്കരപറമ്പ് ഡിവിഷന്‍ അംഗമാണ് ടി.പി. ഹാരിസ്.ദുബായില്‍ നിന്നും വിമാന മാര്‍ഗമെത്തിയ ഹാരിസിനെ എമിഗ്രേഷന്‍ വിഭാഗം പിടികൂടുകയായിരുന്നു. തട്ടിപ്പ് കേസില്‍ മലപ്പുറം പൊലീസ് കേസെടുത്തിരുന്നു. ഇയാളെ ഒന്നാം പ്രതിയായും പഞ്ചായത്ത് സെക്രട്ടറി എസ്. ബിജുവിനെ രണ്ടാം പ്രതിയായും ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍…

Read More