കൊടുവള്ളിയിലെ കൊരൂല്‍ ത്വരീഖത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
കോഴിക്കോട്: കൊടുവള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊരൂല്‍ ത്വരീഖത്തിനെതിരെ മനുഷ്യാവക’ശ കമ്മീഷന്‍ കേസെടുത്തു. സംഘടനയില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കൊരൂല്‍ ത്വരീഖത്തില്‍ നിന്ന് പുറത്ത് വന്ന ഒരു വ്യക്തിയാണ് പരാതി നല്‍കിയത്. സംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോഴും അതില്‍ നിന്ന് പുറത്തുവന്നപ്പോഴും നേരിട്ട കടുത്ത പീഡനങ്ങള്‍ വെളിപ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത് കിഴിശ്ശേരിയില്‍ ദമ്പതികളെ ഊരുവിലക്കിയതും ഊരുവിലക്കിനെ തുടര്‍ന്ന് വയനാട് സ്വദേശി ആത്മഹത്യക്ക് ശ്രമിച്ചതും മാധ്യമശ്രദ്ധ നേടിയതോടെയാണ് കൊരൂല്‍ ത്വരീഖത്തിന്റെ വിചിത്രമായ ആചാരങ്ങളും നിയമങ്ങളും പുറംലോകം അറിയുന്നത്….

