AI girlfriend

ഇന്ന് മുതൽ അഞ്ച് ദിവസം മഴ .. മഴ, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി വരുന്ന അഞ്ച് ദിവസങ്ങളിൽ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ടാണ്. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കേരളാ – കർണ്ണാടക ലക്ഷദ്വീപ് തീരത്ത് ഏഴാം തിയതിവരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശിയേക്കും….

Read More

കണ്ണൂരും പത്തനം തിട്ടയിലും വാഹന അപകടം , യുവാക്കൾ മരിച്ചു.

കണ്ണൂർ:പാളിയത്ത് വളപ്പിൽ മൊറാഴ ചിത്ര തിയറ്ററിനു സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പി.അതുൽ (23) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.30 ന് ആയിരുന്നു അപകടം. അതുല്‍ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിലുണ്ടായിരുന്ന ശ്രീരാഗ്, അമൽ എന്നിവർക്ക് ഗുരുതര പരുക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകണ് മറ്റൊരു സംഭവത്തിൽ പത്തനംതിട്ട മൈലപ്രയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം….

Read More

ഇല്ല ഫിറോസ് —- ഈ ദിവസം ഞാൻ ഒന്നും പറയില്ല …. ഞാൻ എന്ന നിരപരാധിയുടെ ചോര വീഴ്ത്തിയിട്ടും നിങ്ങൾക്ക് ഒന്നും ആവാൻ കഴിഞ്ഞില്ല. പക്ഷെ ഞാൻ എണ്ണീറ്റ് നിന്നു. ….

കണ്ണൂർ: ലഹരിയുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ, താൻ പ്രതിയായ പഴയ ലഹരി കേസും അതിൽ പി.കെ. ഫി​റോസ് നടത്തിയ ഇടപെടലും ഓർമിപ്പിച്ച് അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. മയക്കുമരുന്ന് കച്ചവടക്കാരന്റെ അച്ഛൻ എന്ന വിളി കോടിയേരിക്ക് ചാർത്തി തന്നത് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് അടുങ്ങുന്ന കൂട്ടമണെന്ന് ബിനീഷ് പറഞ്ഞു. ‘ഒരു വർഷവും ഒരു ദിവസവും ചെയ്യാത്ത കുറ്റത്തിന് ഞാൻ…

Read More

കോഴിക്കോട് കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയ വിദ്യാർത്ഥി ഒഴുക്കില്‍പ്പെട്ടു.

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയ വിദ്യാർത്ഥി ഒഴുക്കില്‍പ്പെട്ടു.മലപ്പുറം മഞ്ചേരി കച്ചേരിപ്പടി സ്വദേശിയായ പ്ലസ്ടു വിദ്യാർഥിയാണ് ഒഴുക്കില്‍പ്പെട്ടത്.ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.വെള്ളച്ചാട്ടത്തില്‍ കുളിക്കാനായാണ് വിദ്യാർത്ഥി ഇറങ്ങിയത്. എന്നാല്‍, ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. മഞ്ചേരിയില്‍ നിന്ന് വന്ന ആറംഗ വിനോദ സഞ്ചാര സംഘത്തില്‍ ഉണ്ടായ കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. സംഭവ സ്ഥലത്ത് ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തിരച്ചില്‍ നടക്കുകയാണ്. ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ നടത്തുന്നുണ്ട്.

Read More

വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസ്, പ്രതിഷേധം ആളിക്കത്തുന്നു.

കൃഷ്ണപുരം:സെൻ്റ് ഡൊമിനിക്സ് സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, മുൻ പ്രിൻസിപ്പല്‍ സിസ്റ്റർ ഒ.പി. ജോയ്സി, അധ്യാപകരായ സ്റ്റെല്ല ബാബു, അർച്ചന എന്നിവർക്കെതിരെ ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് 75-ാം വകുപ്പ് പ്രകാരമാണ് കോടതിയുടെ അനുമതിയോടെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തച്ചനാട്ടുകര ചോളോട് സ്വദേശിനിയായ വിദ്യാർത്ഥിനിയെ 2025 ജൂണ്‍ 23-നാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാർക്ക് കുറഞ്ഞതിൻ്റെ പേരില്‍ നിർബന്ധപൂർവ്വം ക്ലാസ്സില്‍ നിന്ന് മാറ്റിയിരുത്തിയതിലുള്ള മനോവിഷമമാണ് കുട്ടിയുടെ മരണത്തിലേക്ക്…

Read More

ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു; വീട്ടുടമയായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബെംഗളൂരു:ബെംഗളൂരുവിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി പെൺകുട്ടിയെ ബലാത്സംഗ ചെയ്ത വീട്ടുടമയായ മലയാളി അറസ്റ്റിൽ. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് സ്വദേശിയായ അഷ്റഫ് അറസ്റ്റിലായത്. സോളദേവനഹള്ളിയിലെ സ്വകാര്യ കോളജിലെ ബിരുദ വിദ്യാർഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്. പത്തു ദിവസം മുൻപാണ് താൻ അഷ്‌റഫിന്റെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസം മാറിയതെന്ന് വിദ്യാർഥിനി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തിങ്കളാഴ്ച രാത്രി അഷ്‌റഫ് തന്റെ മുറിയിൽ വന്ന് സഹകരിച്ചാൽ മാത്രമേ ഭക്ഷണവും താമസവും നൽകൂ എന്ന് പറഞ്ഞു. ഇത്…

Read More

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തന്റെ സഹോദരനല്ല, ആരായാലും നിയമനടപടി നേരിടേണ്ടതുണ്ടെന്ന് പി.കെ. ഫിറോസ്. കൂടെ അറസ്റ്റ് ചെയ്ത റിയാസിനെ വിട്ടതെന്ത് കൊണ്ട്?

മലപ്പുറം: ലഹരി ഇടപാട് നടത്തിയതിന് തന്റെ സഹോദരന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തന്റെ സഹോദരനല്ല, ആരായാലും നിയമനടപടി നേരിടേണ്ടതുണ്ടെന്ന് പി.കെ. ഫിറോസ പറഞ്ഞു. ഇത് തന്റെ മാത്രമല്ല കുടുംബത്തിന്റെയും നിലപാടാണെന്നും ഫിറോസ് വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഫിറോസിന്റെ പ്രതികരണം. റിയാസ് തൊടുകയില്‍ എന്ന വ്യക്തിയാണ് ലഹരി ഇടപാട് നടത്തിയതെന്നാണ് പൊലീസ് പറയുന്നതെന്നും പി.കെ. ഫിറോസ് പറഞ്ഞു. അങ്ങനെയാണെങ്കില്‍ റിയാസ് തൊടുകയിലിനെ എന്തുകൊണ്ടാണ് പൊലീസ് ഇന്നലെ…

Read More

ലിവ് ഇൻ പങ്കാളിയെ യുവതി കുത്തിക്കുന്നു.

ന്യൂഡല്‍ഹി: ലിവ് ഇന്‍ പങ്കാളിയായ 42-കാരനെ കുത്തിക്കൊലപ്പെടുത്തി യുവതി. ഗുരുഗ്രാമിലാണ് സംഭവം. ബലിയവാസ് സ്വദേശിയായ ഹരിഷാണ് കൊല്ലപ്പെട്ടത്. ഹരിഷിന്റെ ലിവ് ഇന്‍ പങ്കാളിയും അശോക് വിഹാര്‍ സ്വദേശിയുമായ യഷ്മീത് കൗറിനെ (27) അറസ്റ്റ് ചെയ്തു. ഹരിഷ് ഭാര്യയെയും മക്കളെയും കാണാന്‍ പോകുന്നതിനെച്ചൊല്ലിയുണ്ടായ വഴക്കിനൊടുവിലാണ് യഷ്മീത് യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ചത്. ഹരിഷും യഷ്മീതും ഒരുകൊല്ലത്തിലേറെയായി ഒരുമിച്ച് താമസിക്കുകയായിരുന്നു. ഹരിഷ്, ഭാര്യയെയും മക്കളെയും കാണാന്‍പോകുന്നതിനെച്ചൊല്ലി യഷ്മീത് വഴക്കിടുക പതിവായിരുന്നെന്നാണ് വിവരം. ശനിയാഴ്ചയും ഇത്തരത്തില്‍ വഴക്കുണ്ടാവുകയും യഷ്മീത് കത്തികൊണ്ട് ഹരിഷിനെ കുത്തുകയുമായിരുന്നു. ഗുരുതരമായി…

Read More

മുസ്‌ലിം അധ്യാപകനെ സ്ഥലം മാറ്റാൻ വാട്ടർ ടാങ്കിൽ വിഷം കലക്കി , ശ്രീരാമ സേന നേതാവടക്കം മൂന്നു പേർ പിടിയിൽ.

ബെലഗാവി: മുസ്ലിമായ പ്രധാനാധ്യാപകനെ സ്ഥലംമാറ്റാൻ സർക്കാർ സ്‌കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തിയ സംഭവത്തിൽ ശ്രീരാമസേന നേതാവടക്കം മൂന്നുപേർ അറസ്റ്റിൽ. കർണാടകയിലെ ബെലഗാവിയിൽ സവഡട്ടി താലൂക്കിൽ ഹുളികട്ടി ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിൽ ജൂലൈ 14നാണ് സംഭവം. വിഷം കലർന്ന വെള്ളം കുടിച്ച 13 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു. ശ്രീരാമസേന താലൂക്ക് പ്രസിഡന്റ് സാഗർ പാട്ടീൽ, കൃഷ്ണ മദാർ, നാഗന ഗൗഡ പാട്ടീൽ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ 13 വർഷമായി എൽപി സ്‌കൂളിലെ…

Read More

നായ ശല്യം; കൂട്ടത്തോടെ കുഴിച്ചു മൂടി മൂന്നാർ പഞ്ചായത്ത് .

ഇടുക്കി: നായ ശല്യം സഹിക്കവയ്യാതെ  കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നാർ പഞ്ചായത്തിനെതിരെ അനിമൽ റെസ്ക്യൂ സംഘമാണ് പരാതി നൽകിയത്. നായകളെ പഞ്ചായത്ത് വാഹനത്തിൽ കയറ്റിക്കൊണ്ട് പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ മുപ്പതിലേറെ പേർക്കാണ് മൂന്നാറിൽ തെരുവ് നായയുടെ കടിയേറ്റത്. വിദ്യാർഥികൾക്കുൾപ്പടെ കടിയേറ്റതോടെ പഞ്ചായത്തിനെതിരെ വ്യാപക വിമർശനമുയർന്നു. ഇതിന് പിന്നാലെയാണ് തെരുവ് നായകളെ പിടികൂടാൻ പഞ്ചായത്ത് സംവിധാനം ഒരുക്കിയത്. എന്നാൽ പിടികൂടിയ 200 ലേറെ നായകളെ കൊന്നു കുഴിച്ചുമൂടിയെന്നാണ് അനിമൽ റെസ്ക്യു സംഘത്തിന്റെ…

Read More