AI girlfriend

നാഷനൽ സ്റ്റാറ്റിറ്റിക്സ് 75ാം വാർഷികം; സർവേ ബോധവത്കരണം നടത്തി.

കോഴിക്കോട്: നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ 75-ാംവാർഷികത്തോട് അനുബന്ധിച്ച് കോഴിക്കോട് റീജണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സർവേ ബോധവത്കരണം നടത്തി. സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർമാരായ ഷാനവാസ്.എം. എം, ശ്രീജിത.വി, ദിലീപ്.എസ്.പൈ, പ്രവീഷ്.പി.എം എന്നിവരുടെ നേതൃത്വം നൽകി. കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സർവ്വേകളെ കുറിച്ചുള്ള ബോധവൽക്കരണം നടത്തി.രാജ്യത്തിൻറെ പുരോഗതിക്കും വികസനത്തിനും പദ്ധതി രൂപീകരണത്തിനും ആവശ്യമായ നിർണായക വിവരങ്ങൾ നൽകുന്ന കേന്ദ്രസർക്കാർ സ്ഥാപനം കൂടിയാണ് എൻ.എസ്.ഒ. സർവ്വേ സൂപ്പർവൈസർമാരും സർവ്വേ എന്യൂമറേറ്റർമാരും ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തു.

Read More

മിഥുൻ്റെ കുടുംബത്തിന് കെ.എസ്. ഇ.ബി 10 ലക്ഷം നൽകും.

കൊല്ലം:  കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകാൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നേരത്തെ, കെഎസ്ഇബി 5 ലക്ഷം രൂപയും, പൊതുവിദ്യാഭ്യാസ വകുപ്പ് 3 ലക്ഷം രൂപയും അടിയന്തര സഹായമായി നൽകിയിരുന്നു. ഇതിനുപുറമെ, സ്കൂൾ മാനേജ്‌മെൻ്റ് 10 ലക്ഷം രൂപ കുടുംബത്തിന് കൈമാറിയിരുന്നു. ഊർജ്ജ മന്ത്രി കെ. കൃഷ്ണൻകുട്ടി നാളെ 5 ലക്ഷം…

Read More

ആൺ സുഹൃത്തിൻ്റെ വീട്ടിൽ 21 കാരി തൂങ്ങി മരിച്ചു.

കൊല്ലം: കൊല്ലം ആയൂരില്‍ 21കാരിയെ ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാരാളികോണം കൊമണ്‍പ്ലോട്ടിലെ അഞ്ജനെയാണ് മരിച്ചത്. ഇന്ന് രാവിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തുകയായിരുന്നു.   ഏഴ് മാസം മുന്‍പാണ് നിഹാസ് എന്ന യുവാവിനോപ്പം അഞ്ജന താമസിക്കാന്‍ തുടങ്ങിയത്. സ്വകാര്യ ബസിലെ കണ്ടക്ടറാണ് നിഹാസ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും വിളിച്ചുവരുത്തിയിരുന്നു. കോടതിയില്‍ വച്ച് യുവാവിനൊപ്പം പോകാനാണ് താത്പര്യമെന്ന് പെണ്‍കുട്ടി അറിയിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് വിവരം. എന്നാല്‍…

Read More

അരീക്കോട് മാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു.

മലപ്പുറം: അരീക്കോട് മാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു.മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. അതിഥിതൊഴിലാളികളായ വികാസ് കുമാർ(20), സമദ് അലി(20), ഹിതേഷ് ശരണ്യ(46) എന്നിവരാണ് കൊല്ലപ്പെട്ടത്. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടാകുന്നത്. കോഴി വേസ്റ്റ് പ്ലാന്‍റ് വൃത്തിയാക്കുന്നതിനിടെ ഒരു തൊഴിലാളി പ്ലാന്‍റിനുള്ളിലേക്കു വീണു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു പേരും ഉള്ളിലേക്കു വീഴുകയായിരുന്നു. മൂവരെയും മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു പേർ ബിഹാർ സ്വദേശികളും ഒരാൾ അസം സ്വദേശിയുമാണ്….

Read More

ഐഎഎസില്‍ വ്യാപകമാറ്റങ്ങള്‍ വരുത്തി സർക്കാർ. എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലാ കളക്ടർമാരെ മാറ്റി.

തിരുവനന്തപുരം: എറണാകുളം ജില്ലാ കളക്ടറായിരുന്ന എൻ.എസ്.ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലായി നിയമിച്ചു. കെഎഫ്സിയുടെ മാനേജിങ് ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനാണ്. പാലക്കാട് കളക്ടറായിരുന്ന ജി.പ്രിയങ്കയാണ് പുതിയ എറണാകുളം ജില്ലാ കളക്ടർ. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന എം.എസ്.മാധവിക്കുട്ടിയെ പാലക്കാട് ജില്ലാ കളക്ടറാക്കി. ഇടുക്കി കളക്ടറായിരുന്ന വി.വിഘ്നേശ്വരിയെ കൃഷിവകുപ്പ് അഡീഷണല്‍ സെക്രട്ടറിയാക്കി. പകരം പഞ്ചായത്ത് ഡയറക്ടറായിരുന്ന ഡോ.ദിനേശൻ ചെറുവാട്ടിനെ നിയമിച്ചു. കോട്ടയം ജില്ലാ കളക്ടറായിരുന്ന ജോണ്‍ വി.സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറാക്കി. ന്യൂഡല്‍ഹിയില്‍ അഡീഷണല്‍ റെസിഡന്റ് കമ്മിഷണറായിരുന്ന ചേതൻകുമാർ മീണയാണ് കോട്ടയത്തെ…

Read More

പത്താം ക്ലാസുകാരി പ്രസവിച്ച സംഭവം; വിദേശത്തായിരുന്ന പിതാവിനെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്.

കാഞ്ഞങ്ങാട് (കാസർഗോഡ്):  15കാരി പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. വിദേശത്തായിരുന്ന പ്രതിയെ നാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ മാസം 23-ന് ഉച്ചയ്ക്കാണ് പെൺകുട്ടി വീട്ടിൽ വെച്ച് പ്രസവിച്ചത്. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് മാതാവ് പൊലീസിനോട് വ്യക്തമാക്കിയത്. അമിത രക്തസ്രാവമുണ്ടായതിനെ തുടർന്ന് പെൺകുട്ടിയെയും ജനിച്ച കുഞ്ഞിനെയും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. പെൺകുട്ടിയിൽ നിന്നും മൊഴി എടുത്ത ശേഷമാണ് പിതാവിനെ കസ്റ്റഡിയിലെടുത്തത്. നവജാത ശിശുവിന്റെ ഡിഎൻഎ ഫലം പുറത്ത് വരുന്നതിന്…

Read More

2026 ൽ യു ഡി എഫ് അധികാരത്തിൽ വരും ,പ്രതിപക്ഷ നേതാവ് വനവാസത്തിന് പോവില്ല … ലീഗ്

മലപ്പുറം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ വ്യക്തമാക്കി. 2026 ൽ ഭരണം പിടിക്കും എന്നതിൽ പ്രതിപക്ഷ നേതാവിനെക്കാൾ ഇരട്ടി ആത്മവിശ്വാസം മുസ്ലീം ലീഗിനുണ്ട്. യു.ഡി.എഫ് തിരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് കടക്കുകയാണ്. കോണ്‍ഗ്രസും ലീഗും ഒറ്റക്കെട്ടായി യു.ഡി.എഫിനെ ശക്തിപ്പെടുത്തി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചു വരവിന് വേണ്ടിയുള്ള പ്രയത്‌നത്തിലാണ്. പ്രതിപക്ഷ നേതാവിനെ വനവാസത്തിന് പോകാൻ ലീഗ് വിട്ട് കൊടുക്കില്ലന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു തിളക്കമാര്‍ന്ന വിജയത്തോടെ യു.ഡി.എഫിനെ അധികാരത്തിലേക്ക് തിരിച്ചു കൊണ്ടു…

Read More

നിമിഷപ്രിയ ;അവകാശ വാദങ്ങൾ തുരു തുരാ*…. *എക്സിൽ പോസ്റ്റ് പിൻവലിച്ച് കാന്തപുരം

കോഴിക്കോട്: മലയാളി നഴ്സി നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കി എന്ന വാർത്ത പിൻവലിച്ചു കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഷെയർ ചെയ്ത വാർത്തയാണ് ഡിലീറ്റ് ചെയ്തത്. വധശിക്ഷ ഒഴിവാക്കി എന്ന വാർത്തയാണ് കാന്തപുരം എക്സിൽ പങ്കുവെച്ചിരുന്നത്. കാന്തപുരം ഓഫീസിനെ കോട്ട് ചെയ്തുള്ള വാർത്ത ഏജൻസിയുടെ വാർത്ത ആണ് ഷെയർ ചെയ്തിരുന്നത്. ഈ വാർത്തയാണ് ഡിലീറ്റ് ചെയ്തിട്ടുള്ളത്. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതടക്കമുള്ള വാർത്ത പുറത്ത് വന്നതിന് പിന്നാലെ കാന്തപുരത്തിന്‍റെ ഇടപെടലിനെ…

Read More

കാന്തപുരത്തെ തള്ളി കേന്ദ്രം, ചില വ്യക്തികൾ പങ്കുവെക്കുന്ന വിവർങ്ങൾ തെറ്റ്. കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധ പെട്ട വാർത്തകൾ തെറ്റെന്ന് കേന്ദ്രം ഇതുമായി ബന്ധപ്പെട്ട് ചില വ്യക്തികൾ പങ്കുവയ്ക്കുന്ന വിവരങ്ങൾ തെറ്റെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറയുന്നു. എന്നാല്‍ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കാന്തപുരം അബൂബക്കർ മുസ്‌ലിയാർ നടത്തുന്ന ശ്രമങ്ങൾ പങ്കു വെച്ച് നടത്തിയ പ്രസ്താവനയെ നിഷേധിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ലഅതേസമയം, യമനിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നിമിഷക്ക് മാപ്പ് നൽകാൻ കൊല്ലപ്പെട്ട യമനി യുവാവ്…

Read More

നാദാപുരം വളയത്ത് പത്താംക്ലാസുകാരന്‍ സ്‌കൂട്ടറുമായി റോഡിലിറങ്ങി; മാതാവിനെതിരെ കേസ്

നാദാപുരം: നാദാപുരം വളയത്ത് പത്താംക്ലാസുകാരന്‍ വണ്ടിയോടിച്ചതിനെത്തുടര്‍ന്ന് മാതാവിന്റെപേരില്‍ പോലീസ് കേസെടുത്തു. വളയം ഷാപ്പ്മുക്ക് സ്വദേശിയായ വിദ്യാര്‍ഥിയാണ് തിങ്കളാഴ്ച വൈകീട്ട് സ്‌കൂട്ടറുമെടുത്ത് റോഡിലിറങ്ങിയത്. വളയം ടൗണിൽ എത്തിയപ്പോൾ പതിവ് വാഹനപരിശോധന നടത്തുകയായിരുന്ന വളയം പോലീസ് വാഹനം കൈകാണിച്ച് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ലൈസൻസ് ഇല്ലാത്ത പത്താംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണെന്ന് മനസ്സിലായത്. അഡീഷണല്‍ എസ്.ഐ. പ്രദീപന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനം കസ്റ്റഡിയിലെടുക്കുകയും പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് വാഹനം നല്‍കിയതിന് മാതാവിന്റെ പേരില്‍ കേസെടുക്കുകയുമായിരുന്നു മേഖലയില്‍ ലൈസന്‍സില്ലാത്ത വിദ്യാര്‍ഥികള്‍ വാഹനങ്ങളുമായി റോഡിലിറങ്ങുന്നതായി വ്യാപകപരാതിയുണ്ട്. ഇതേത്തുടര്‍ന്ന്…

Read More