വവ്വാലുകളെ കോഴി ഇറച്ചിയാക്കി വിറ്റു. രണ്ടു പേർ പിടിയിൽ.
സേലം: തമിഴ്നാട്ടിലെ സേലം ജില്ലയില്‍ പഴതീനി വവ്വാലുകളെ വേട്ടയാടി പാചകം ചെയ്ത് കോഴിയിറച്ചിയായി വില്‍പ്പന നടത്തിയതിന് രണ്ട് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഒമല്ലൂരിലെ ഡാനിഷ്പേട്ടൈക്ക് സമീപമാണ് ഇവര്‍ പാചകം ചെയ്ത് കോഴിയിറച്ചിയെന്ന വ്യാജേന വവ്വാല്‍ ഇറച്ചി വില്‍പ്പന നടത്തിയത്. തോപ്പൂര്‍ രാമസ്വമി കാട്ടില്‍ നിന്നും രണ്ടില്‍ അധികം വെടിയൊച്ചകള്‍ കേട്ടതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് റേഞ്ചര്‍ വിമല്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് രണ്ട് പേരെ…

