AI girlfriend

ട്രെയിനിൽ കയറുന്നതിന് മുമ്പ് യാത്രക്കാരനായ യുവാവിനെ പാമ്പ് കടിച്ചു.

ചേർത്തല: യാത്രക്കാരനായ യുവാവിന് റെയിൽവേ സ്റ്റേഷനിൽ നിന്ന് പാമ്പുകടിയേറ്റു. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ ഗുരുവായൂർ എക്സ്പ്രസിൽ കയറുന്നതിനിടെയാണ് കടിയേറ്റത്. നഗരസഭ 23-ാം വാർഡിൽ ഉത്രാടം ഹൗസിൽ ജയകുമാറിന്റെ മകൻ ജയരാജി (26)നാണ് കടിയേറ്റത്. ഉടൻതന്നെ യാത്ര ഒഴിവാക്കി. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലിലും എത്തിച്ചു.നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബിടെക് വിജയിച്ച ശേഷം ജയരാജ് ഐഎസ്ആർഒയിൽ പരിശീലനം പൂർത്തിയാക്കിയിരുന്നു. പരിശീലനത്തിന് ഒപ്പമുണ്ടായിരുന്ന കുട്ടുകാരന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ രണ്ട്…

Read More

തിരുവനന്തപുരം ഡി.സി സി പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു.

തിരുവനന്തപുരം:തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് പാലോട് രവി രാജിവെച്ചു. വിവാദ ഫോൺ സംഭാഷണത്തിലാണ് രാജി. രവിയുടെ രാജി കോണ്‍ഗ്രസ് നേതൃത്വം ചോദിച്ചു വാങ്ങുകയായിരുന്നു. ഇടതുസര്‍ക്കാര്‍ മൂന്നാം തവണയും അധികാരം പിടിക്കുമെന്നായിരുന്നു ഫോണ്‍ സംഭാഷണം. കോണ്‍ഗ്രസ് എടുക്കാച്ചരക്ക് ആകുമെന്നും ഫോണ്‍ സംഭാഷണത്തിൽ രവി പറഞ്ഞിരുന്നു. രവിയുമായി ഫോണിൽ സംസാരിച്ച ജലീലിനെയും പുറത്താക്കി. എഐസിസി നിര്‍ദേശപ്രകാരമാണ് കെപിസിസി രവിയോട് രാജി ആവശ്യപ്പെട്ടത്.  

Read More

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

കുന്ദമംഗലം: കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. സുൽത്താൻ ബത്തേരി സ്വദേശി പ്രഷീന (43), കോഴിക്കോട് കുരുവട്ടൂർ സ്വദേശി ഷാജിൽ എന്നിവരാണ് പിടിയിലായത്. ഇരുവരും ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന കാരിയർമാരാണെന്ന് പൊലീസ് പറഞ്ഞു. എംഡിഎംഎയുമായി പിടിയിലായ പ്രതിയിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കുന്ദമംഗലം പൊലീസാണ് ഇരുവരെയും പിടികൂടിയത്. ഏപ്രിൽ 24 ന് കുന്ദമംഗലം പൊലീസ് പടനിലം സ്വദേശി കീക്കാൽ ഹൗസിൽ റിൻഷാദ് (24)നെ ആരാമ്പ്രം പുള്ളിക്കോത്ത് ഭാഗത്ത് നിന്ന്…

Read More

കോഴിക്കോട് മാറാട് ഭർതൃഗൃഹത്തിൽ യുവതി മരിച്ച നിലയിൽ.

കോഴിക്കോട്: മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംന (31)ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. ഷിംനയുടെ കുടുംബം മാറാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആത്മഹത്യക്ക് പിന്നില്‍ കുടുംബ വഴക്കാണെന്ന് പരാതിയില്‍ പറഞ്ഞു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നിലവിൽ അന്വേഷണം നടത്തിവരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. യുവാവ് തീ കൊളുത്തി മരിച്ച സംഭവത്തിൽ അന്വേഷണം കക്കട്ട് കൈവേലിയിൽ യുവാവ് സ്വയം തീക്കൊളുത്തി…

Read More

കോഴിക്കോട്ട് മിന്നൽച്ചുഴലി; നാശനഷ്ടം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

  കോഴിക്കോട് | ഇന്നും തുടരുന്ന കനത്ത മഴയിൽ കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മിന്നൽച്ചുഴലി. പ്രദേശത്ത് കനത്ത കൃഷിനാശമുണ്ടായി. കല്ലാച്ചി ചീറോത്തുമുക്ക്, പൈപ്പ് റോഡ് ഭാഗങ്ങളിൽ പുലർച്ചെ വീശിയ കാറ്റിൽ വാഹനങ്ങൾക്കും വീടുകൾക്കും മേൽ മരങ്ങൾ വീണു. കല്ലാച്ചി തര്ബിയ മദ്രസയുടെ മേൽക്കൂര പറന്നുപോയി.‌ പുലർച്ചെ ആഞ്ഞുവീശിയ കാറ്റിൽ താമരശ്ശേരി കാരാടി ഭാഗത്ത് പലയിടത്തും വൈദ്യുതി വിതരണം മുടങ്ങി.. സംസ്ഥാനത്തു പലയിടത്തും കനത്ത കാറ്റും മഴയും തുടരുകയാണ്. കനത്ത കാറ്റിൽ വീടുകൾക്കു നാശനഷ്ട‌മുണ്ട്. എറണാകുളം ജില്ലയിൽ പലയിടത്തും…

Read More

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം;തേവലക്കര സ്കൂൾ സർക്കാർ ഏറ്റെടുക്കും. മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം : കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട്, ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു. തേവലക്കര സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. മാനേജരുടെ വിശദീകരണം തള്ളിയാണ് നടപടി. മാനേജരെ അയോഗ്യനാക്കി. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് താത്കാലിക ചുമതല നൽകി.പ്രധാന അധ്യാപികക്ക് എതിരെ മാത്രം നടപടി എടുത്തത് വിവാദമായിരുന്നു. പാർട്ടി മാനേജമെന്റിനെ സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു….

Read More

ലഹരി മൊത്തകച്ചവടക്കാരായ മലയാളികൾ ബംഗളുരുവിൽ പിടിയിൽ.

ബംഗ്ല രു:വിവിധ സംസ്ഥാനങ്ങളിലേക്കു ലഹരിമരുന്നിന്റെ മൊത്തക്കച്ചവടം നടത്തിവന്ന രണ്ടു മലയാളികൾ ബെംഗളൂരുവിൽ പിടിയിൽ. കൊടുവള്ളി സ്വദേശി തെക്കേപ്പൊയിൽ വീട്ടിൽ അബ്ദുൾ കബീർ (36), പരപ്പൻപൊയിൽ സ്വദേശി നങ്ങിച്ചിതൊടുകയിൽ വീട്ടിൽ നിഷാദ് (38) എന്നിവരെയാണ് കുന്ദമംഗലം പൊലീസ് ബെംഗളൂരുവിൽ നിന്നും പിടികൂടിയത്. ഇക്കഴഞ്ഞ ഏപ്രിൽ 24 ന് കുന്ദമംഗലം പൊലീസ് പടനിലം സ്വദേശി കീക്കാൽ ഹൗസിൽ റിൻഷാദിന്റെ (24) പക്കൽ നിന്ന് ആരാമ്പ്രം പുള്ളിക്കോത്ത് ഭാഗത്ത് സ്കൂട്ടറിൽ വിൽപനയ്ക്കെത്തിച്ച 59.7 ഗ്രാം മാരകലഹരിമരുന്നായ എംഡിഎംഎ പിടികൂടിയിരുന്നു. ഈ പ്രതിയെ…

Read More

ആശാ വർക്കർമാരുടെ ഇൻസൻ്റി വ് വർധിപ്പിച്ചു.

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രതിമാസ ഇന്‍സന്റീവ് 2000 രൂപയില്‍ നിന്ന് 3500 രൂപയായി വര്‍ധിപ്പിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ലോക്സഭയില്‍ അറിയിച്ചു. എന്‍.കെ.പ്രേമചന്ദ്രന്‍ എംപിക്കു നല്‍കിയ മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 4ന് ചേര്‍ന്ന് മിഷന്‍ സ്റ്റീറിങ് ഗ്രൂപ്പ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.പത്ത് വര്‍ഷം സേവനം പൂര്‍ത്തിയാക്കി പിരിഞ്ഞു പോകുന്നവര്‍ക്കുള്ള വിരമിക്കല്‍ ആനുകൂല്യം 20,000 രൂപയില്‍ നിന്ന് 50,000 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയും വര്‍ധിപ്പിക്കണമെന്നും 5 ലക്ഷം രൂപ…

Read More

കോഴിക്കോട് മഞപ്പിത്തം ബാധിച്ച് 14 കാരൻ മരിച്ചു.

കോഴിക്കോട്: കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് സയാൻ (14) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തു‌ടർന്ന് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പന്നൂർ മേലെ ചാടങ്ങയിൽ അമ്മദ് കുട്ടിയുടെ മകനാണ് മുഹമ്മദ് സയാൻ. വിദ്യാർത്ഥി മരിച്ചതിനെ തുടർന്ന് ഇന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു. അതേസമയം, പയ്യന്നൂര്‍ വെള്ളൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. വെള്ളൂര്‍ ആലിങ്കീഴില്‍ താമസിക്കുന്ന…

Read More

ധർമ സ്ഥലയിലെ കുട്ടിയളടക്കം നൂറിലേറെ കുഴിച്ചു മൂടിയ സംഭവം അന്വേഷണം എസ്.ഐ ടി ക്ക്

മംഗളൂരു:ധർമസ്ഥലയിൽ നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിച്ചതായി ആരോപിക്കപ്പെടുന്ന കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ബെൽത്തങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കും. സംഘം വെള്ളിയാഴ്ച വൈകിട്ട് മംഗളൂരുവിൽ എത്തി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി. ഡിഐജി എം.എൻ അനുചേത്, വെസ്റ്റേൺ റേഞ്ച് ഐജി അമിത് സിങ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. എസ്‌ഐടി പ്രവർത്തനങ്ങൾക്ക് ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനോട് ചേർന്ന് പുതുതായി നിർമിച്ച പൊലീസ് റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സിലാണ് സംവിധാനങ്ങൾ ഒരുക്കുന്നത്. കെട്ടിടം ഇതുവരെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിട്ടില്ലെങ്കിലും…

Read More