AI girlfriend

ഒരു കാരണവുമില്ലാതെ അൻസിബയെ പ്പോലൊരു കുട്ടി ഇത്ര ധൈര്യത്തോടെ പ്രതികരിക്കില്ലെന്ന് നടൻ കൃഷ്ണ.

താര സംഘടനയായ ‘അമ്മ’യിൽ ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രധാന ചർച്ചാവിഷയം. വ്യക്തമായ ഒരു കാരണവുമില്ലാതെ അൻസിബയെപ്പോലൊരു കുട്ടി ഇത്ര ധൈര്യത്തോടെ പ്രതികരിക്കില്ലെന്ന് തുറന്നടിക്കുകയാണ് നടൻ കൃഷ്ണ സംഘടനയുടെ നേതൃത്വത്തിൽ മാറ്റം വരണമെന്നും ‘അമ്മ’യ്ക്കുള്ളിൽ എന്തൊക്കെയോ നടക്കുന്നുണ്ടെന്നത് വ്യക്തമാണെന്നും താരം പ്രതികരിച്ചു. താനീ ഗ്രൂപ്പിൽ വെറുമൊരു അംഗമാണെന്നും എല്ലാവർഷവും ഉണ്ടാകാറുള്ള മീറ്റിങുകളിൽ പങ്കെടുക്കുകയും എല്ലാവരുമായും സൗഹൃദം പുലർത്തുകയും ചെയ്യാറുണ്ടെന്നും നടൻ പറയുന്നു. അൻസി ടിനുവിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു ഇതിനെ തുടർന്നാണ് കൃഷ്ണയുടെ പരാമർശംഎന്നാൽ കഴിഞ്ഞദിവസങ്ങളിലായി നടക്കുന്ന…

Read More

സംസ്ഥാനത്ത് പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ നീട്ടി. സർക്കാർ ശിപാർശ പിഎസ്‌സി അംഗീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ നീട്ടി. സർക്കാർ ശിപാർശ പിഎസ്‌സി അംഗീകരിച്ചു.മെയ് 25നും ഓഗസ്റ്റ് 31നും ഇടയിൽ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് നവംബർ 30 വരെ നീട്ടിയത്. 289 റാങ്ക് ലിസ്റ്റുകൾക്കാണ് ഇതിന്‍റെ ഗുണം ലഭിക്കുക. ഇന്ന് ചേർന്ന പിഎസ്‌സി നിർണായക യോഗത്തിലാണ് തീരുമാനം. ഇടതുപക്ഷ പ്രതിനിധികൾ കൂടുതൽ അംഗങ്ങളായുള്ള പിഎസ്‌സി, സർക്കാർ ശിപാർശ അതേപടി അംഗീകരിക്കുമോയെന്ന് രാഷ്ട്രീയകേരളം ഉറ്റുനോക്കുകയായിരുന്നു. പുതിയ ഉത്തരവ് പ്രകാരം, 289 റാങ്ക് ലിസ്റ്റുകൾക്ക് നാല് മാസം വരെ അധികകാലാവധി ലഭിക്കും….

Read More

പീഢന പരാതിയിൽ കേസെടുത്ത വാർഡ് മെമ്പറെ പുറത്താക്കണം- വെൽഫെയർ പാർട്ടി

കുറ്റിക്കാട്ടൂർ: അംഗനവാടി ജീവനക്കാരിയെ പീഢിപ്പിക്കാൻ ശ്രമിച്ച പെരുവയൽ പഞ്ചായത്ത് വാർഡ് മെമ്പർ എം.കെ. പ്രസാദിനെ അംഗത്ത സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. പെരുവയൽ പഞ്ചായത്തിലെ മൂന്നാം വാർഡിലെ അങ്കണവാടി ടീച്ചർക്കെതിരെയാണ് വാർഡ് മെമ്പർ എം.എം. പ്രസാദ് പീഡന ശ്രമം നടത്തിയത് വാർഡ് മെമ്പറെ പഞ്ചായത്ത് ബോർഡിൽ നിന്ന് നീക്കണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും പാർട്ടി പ്രമേയത്തിൽ ആവശ്യപ്പെട്ടു. സിദ്ദീഖ് കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അൻസാജ് മണക്കടവ്, ട്രഷറർ ടി.പി. ഷാഹുൽ…

Read More

ഇന്ധന വില വീണ്ടും വർധിച്ചു. ; പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ഇന്ന് വർധിപ്പിച്ചത്.

ന്യൂഡൽഹി:എണ്ണക്കമ്പനികൾ ദിവസവും വില വർധിപ്പിച്ച് ഇന്ധന പ്രതിസനധി സാധാരണക്കാരനിൽ അടിച്ചേല്ലിക്കുന്നു. ഇന്ധനവില ഇന്നലെയും വർധിപ്പിച്ചു. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ഇന്ന് വർധിപ്പിച്ചത് ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 113.52 രൂപയും ഡീസലിന് 102.44 രൂപയുമായി ഉയർന്നു. രണ്ടാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് കേന്ദ്രസർക്കാർ ഇന്ധനവില വർധിപ്പിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അനന്തമായി നീളുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ ഇന്ധനവില ഉയരുന്നതാണ് രാജ്യത്തെ വില വർധനവിന് കാരണമായി കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്. ഇന്ധനവില ഇനിയും 20 രൂപയോളം…

Read More

മഞ്ചേശ്വരത്ത് കാളകളെ കയറ്റിവന്ന പിക്കപ്പ് വാൻ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി. രണ്ട് പേർ അറസ്റ്റിൽ

മഞ്ചേശ്വരം:കാസർകോട് മഞ്ചേശ്വരത്ത് കാളകളെ കയറ്റിവന്ന പിക്കപ്പ് വാൻ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതി കന്നുകാലികളെ കൊണ്ടുപോകുകയായിരുന്ന പിക്കപ്പ് വാനിലെ തൊഴിലാളിയായ പൈവളികെ ആവളയിലെ ഇബ്രാഹിം ഖലീൽ ആണ് പരാതി നൽകിയത്. പശുക്കടത്ത് അനുവദിക്കില്ലെന്ന് പറഞ്ഞ് ഒരുകൂട്ടമാളുകൾ വാഹനം തടയുകയും ഭീഷണിപ്പെടുത്തുകയായിരുന്നെന്നുമാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പൊലീസ് പുനീത് എന്ന പറയുന്ന ഒരാൾക്കും കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടിട്ടുണ്ട്. സമാനമായ രീതിയിൽ മുൻപും ഈ പ്രദേശത്ത് വാഹനങ്ങൾ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ…

Read More

കളി വേണ്ട മക്കളെ പിടി വീഴും. അഭ്യാസവും രൂപമാറ്റവും വരുത്തി റോഡിൽ കളിക്കാൻ വരേണ്ട കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

കളി വേണ്ട മക്കളെ പിടി വീഴും. അഭ്യാസവും രൂപമാറ്റവും വരുത്തി റോഡിൽ കളിക്കാൻ വരേണ്ട കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ് വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നവർക്കെതിരെ കർശന നടപടി എടുക്കാൻ പൊലീസും മോട്ടോർവാഹന വകുപ്പും ഒരുങ്ങുന്നു. വാഹനാഭ്യാസം നടത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താലും കാത്തിരിക്കുന്നത് എട്ടിന്റെ പണി. വണ്ടിയിൽ വരുത്തിയ അനധികൃത രൂപമാറ്റം, റിയർ വ്യൂ മിററുകൾ ഊരിമാറ്റൽ, സൈലൻസർ മാറ്റൽ തുടങ്ങിയ നിയമലംഘനങ്ങൾക്ക് വലിയ തുക പിഴ ഈടാക്കും. പിഴയീടാക്കുക മാത്രമല്ല പിടിക്കപ്പെടുന്നവർക്ക്…

Read More

നിയമം കയ്യിലെടുത്ത് വിദ്വേഷ രാഷ്ട്രീയം അതിരു വിട്ട അസമിൽ വീണ്ടും മുസ്‌ലിം ഹത്യ, രണ്ട് യുവാക്കളെ തല്ലിക്കൊന്നു

ഗുഹാവതി : നിയമം കയ്യിലെടുത്ത് വിദ്വേഷ രാഷ്ട്രീയം അതിരു വിട്ട അസമിൽ വീണ്ടും മുസ്‌ലിം ഹത്യ സോനിത്പുർ ജില്ലയിൽ രണ്ട് മുസ്ലിം യുവാക്കളെ ആൾക്കൂട്ടം തല്ലിക്കൊന്നു. അരുണാചൽ പ്രദേശ് അതിർത്തിയോട് ചേർന്ന ഭലൂക്പോങ് മേഖലയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ക്രൂരമായ സംഭവം നടന്നത്. മോറിഗാവ് ജില്ലയിൽ നിന്നുള്ള യുവാക്കളാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പശുക്കളെ മോഷ്ടിക്കാൻ എത്തിയെന്നാരോപിച്ചാണ് ഗ്രാമവാസികൾ എന്ന് പറയപ്പെടുന്ന സംഘം ഇവരെ വളഞ്ഞിട്ട് ആക്രമിച്ചത്. പുലർച്ചെ 3:30-ഓടെ വനമേഖലയോട് ചേർന്ന ഉൾഗ്രാമത്തിലാണ് സംഭവം. കന്നുകാലി…

Read More

മുസ്‌ലിം സമുദാ യത്തിന് നേരെയു ണ്ടാകുന്ന അനീതികളെ പൊതുവായി പറയാതെ മുസ്‌ലിം പ്രശ്‌നമായി അവതരിപ്പിക്കണം -രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുസ്‌ലിം സമുദായത്തിന് നേരെയുണ്ടാകുന്ന അനീതികള ‘ന്യൂനപക്ഷ’ വിഷയങ്ങളെന്ന പൊതുവായ ലേബലിൽ ഒതുക്കാതെ, അവയെ മുസ്‌ലിം വിഷയങ്ങളായിത്തന്നെ കൃത്യമായി അടയാളപ്പെടുത്തി ഉന്നയിക്കണമെന്ന് കോൺഗ്രസ് നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതായി പിടിഐ വാർത്ത ഏജൻസി റിപ്പോർട്ട്. മുസ്‌ലിംകൾ നേരിടുന്ന വിഷയങ്ങളിൽ കൂടുതൽ വ്യക്തതയോടെ സംസാരിക്കണമെന്നും, പാർട്ടിയിൽ സമുദായത്തിന് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പാർട്ടിയിലെ മുസ്‌ലിം നേതാക്കൾക്കിടയിൽ നിലനിൽക്കുന്ന അതൃപ്തി കണക്കിലെടുത്താണ് ഈ പരാമർശം. രാഹുൽ ഗാന്ധിയുടെ പരാമർശത്തെ പിന്തുണച്ച് കോൺഗ്രസ് എംപി ഇമ്രാൻ മസൂദും രംഗത്തെത്തി….

Read More

പശ്ചിമേഷ്യയിൽ നിന്ന് ശുഭ വാർത്തകൾ ഉടൻ പ്രതീക്ഷിക്കാമെന് അമേരിക്കൻ വിദേശ കാര്യ സെക്രട്ടറി മാർക്കോ റൂബിയോ.

ന്യൂഡെൽഹി:പശ്ചിമേഷ്യയിൽ നിന്ന് ശുഭ വാർത്തകൾ ഉടൻ പ്രതീക്ഷിക്കാമെന് അമേരിക്കൻ വിദേശ കാര്യ സെക്രട്ടറി മാർക്കോ റൂബിയോ പശ്ചിമേഷ്യയിൽ നില നിൽക്കുന്ന സംഘർഷങ്ങൾക്ക് അറുതി വരുത്തിക്കൊണ്ട് സമാധാനത്തിനായുള്ള നിർണായക ചുവടുവെപ്പുമായി അമേരിക്കയും ഇറാനും അടുക്കുന്നതിനിടെയാണ്  ഡൽഹിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ റൂബിയോ ഇക്കാര്യം പറഞ്ഞത് ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസങ്ങൾ നീക്കുന്നതും യുദ്ധം അവസാനിപ്പിക്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒരു കരട് ധാരണാപത്രത്തിൽ എത്തിച്ചേർന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിൽ…

Read More

ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാ നമായ ക്വറ്റയി ലുണ്ടായ സ്ഫോടന ത്തിൽ 20 പേർ കൊല്ലപ്പെട്ടു . നിരവധി പേർക്ക് പരിക്ക്

ക്വറ്റ : ( പാകിസ്ഥാൻ) ) തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലുണ്ടായ സ്ഫോടനത്തിൽ കുറഞ്ഞത് 20 പേർ കൊല്ലപ്പടുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം വിഘടനവാദി ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തു. ഒരു ട്രെയിൻ നഗരത്തിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. ഇതിന്റെ ഫലമായി ചില ബോഗികൾക്ക് തീപിടിച്ചു. സംഭവസ്ഥലത്ത് നിന്ന് അൽ ജസീറയിലെ കമാൽ ഹൈദർ പറഞ്ഞത് അടുത്തുള്ള ഒരു കാർ പാർക്കിലാണ് സ്ഫോടകവസ്തു സ്ഥാപിച്ചിരിക്കുന്നതെന്നാണ്….

Read More