AI girlfriend

നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു.കുട്ടി ഐസിയുവിൽ

കോഴിക്കോട് : നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച 19 കാരിയാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞത്. കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളജ് ന്യൂ ബോൺ ഐസിയുവിൽ പ്രവേശിപ്പിച്ചു. വയറുവേദന എന്ന് പറഞ്ഞാണ് പെൺകുട്ടി ആശുപത്രിയിൽ എത്തിയത്. പിതാവും സഹോദരങ്ങളുമാണ് ഒപ്പമുണ്ടായിരുന്നത്. പെൺകുട്ടി അവിവാഹിതയാണ്. ഗർഭിണിയാണെന്ന വിവരം പെൺകുട്ടി ബന്ധുക്കളോട് പറഞ്ഞിരുന്നില്ല. പെൺകുട്ടിയുടെ ബന്ധുക്കൾ തന്നെയാണ് കുഞ്ഞിനെ ശുചിമുറിക്ക് സമീപത്തുനിന്ന് കണ്ടെത്തിയത്.

Read More

പതിനേഴുകാരനെ  പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.

കോഴിക്കോട്: പതിനേഴുകാരനെ  ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ കിനാലൂർ സ്വദേശിയായ അർഷാദ്, തലക്കുളത്തൂർ സ്വജേശിയായ സജീർ എന്നിവരാണ് അറസ്റ്റിലായത്. കസബ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. 17 വയസുകാരനാണ് ലൈം​ഗികാതിക്രമത്തിന് ഇരയായത്. ഏപ്രിൽ 30-നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് പാളയം ​ജം​ഗ്ഷനിൽ വച്ചാണ് അതിക്രമമുണ്ടായത്. 17 വയസുകാരനെ ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ആളൊഴിഞ്ഞ കടമുറിയിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ പീഡനത്തിനിരയാക്കിയതെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണ് പ്രതികൾ…

Read More

വിദ്വേഷ പ്രചാരകരെ ചേർത്തു പിടിച്ച പിണറായി സംഘ് പരിവാറിന് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റി -വെൽഫെയർ പാർട്ടി

കുന്ദമംഗലം :വിദ്വേഷ പ്രചാരകരെ ചേർത്തു പിടിച്ച പിണറായി സംഘ് പരിവാറിന് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റിയതിനുള്ള തിരിച്ചടിയാണ് എൽ.ഡി എഫി ൻ്റെ തെരഞെടുപ്പിലെ തോൽവിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്. ജനകീയ സമരങ്ങളെഅടിച്ചമർത്തിയ പിണറായി വർഗീയ ധ്രുവീകരണം നടത്തിയാണ് തെരഞെടുപ്പിനെ നേരിട്ടത്. ഇതിൻ്റെ ഫലം ബി.ജെ.പി ക്ക് മൂന്നു സീറ്റ് ലഭിച്ചു എന്നതാണെന്നും അവർ കൂട്ടിച്ചേർത്തു. കണ്ണിൽ പൊടിയിടുന്ന ക്ഷേമ വാഗ്ദാനങ്ങളെക്കാൾ പ്രധാനപ്പെട്ടതാണ് കേരളം കാത്ത് സൂക്ഷിക്കുന്ന മതനിരപേക്ഷതയും സാമൂഹിക സഹവർത്തിത്വവുമെന്ന് കേരളീയ…

Read More

ശുഐബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പ്രതികളുടെയും ജാമ്യം റദ്ദാക്കി.

കണ്ണൂർ:സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കിയ മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ നിർണായക വഴിത്തിരിവ്. ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഉൾപ്പെടെ കേസിലെ 17 പ്രതികളുടെയും ജാമ്യം തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (മൂന്ന്) ജഡ്ജി റൂബി കെ ജോസ് റദ്ദാക്കി പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ട കോടതി, വിചാരണ മനഃപൂർവം വൈകിപ്പിക്കാനുള്ള പ്രതിഭാഗത്തിന്റെ തന്ത്രങ്ങൾക്ക് പൂട്ടിട്ടു. ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. ഷുഹൈബ്, ആകാശ് തില്ലങ്കേരി…

Read More

നീതിക്കായി പോരാടിയ ഹർഷിനയുടെ ശബ്‌ദം സർക്കാർ കേട്ടു. ഹർഷിനക്ക് ജോലി ഉത്തരവായി

കോഴിക്കോട് : നീതിക്കായി പോരാടിയ ഹർഷിനയുടെ ശബ്‌ദം സർക്കാർ കേട്ടു ഇടതു ഭരണത്തിൽ ഏറെ വിവാദമായ മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിൻ്റെ ഇരയായ ഹർഷിനയെ കേൾക്കാൻ പിണറായി സർക്കാർ തയ്യാറാവാതിരുന്നിടത്ത് നിന്ന് വർഷങ്ങളോളം നീണ്ട നിയമപോരാട്ടം നടത്തിയ ഹർഷിനയ്ക്ക് ആശ്വാസമായാണ് സർക്കാർ ജോലി ലഭിച്ചത്. ഹർഷിനയുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച്, സർക്കാർ ആശുപത്രിയിൽ ജോലി നൽകുമെന്നും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി ഉറപ്പുനൽകി. മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും നേരിൽ കണ്ടു നടത്തിയ ചർച്ചകൾക്കൊടുവിലാണ് നിർണായകമായ ഈ തീരുമാനം. ജോലി…

Read More

ഹജ്ജ് കർമത്തിന് തുടക്കം; ശുഭ്ര വസ്‌ത്രങ്ങളിൽ ഹൃദയത്തിൽ വിശുദധ കർമത്തിൻ്റെ തെളിച്ചവുമായി 15 ലക്ഷം ഹാജിമാർ അറഫയിലേക്ക്

മിന: ഹഞ്ജജ് കർമത്തിന് തുടക്കം. ശുഭ്ര വസ്‌ത്രങ്ങളിൽ ഹൃദയത്തിൽ വിശുദധ കർമത്തിൻ്റെ തെളിച്ചവുമായി പ്രബഞ്ച നാഥൻ്റെ വിളിക്കുത്തരം നൽകാൻ എത്തിയ 15ലക്ഷം ഹാജിമാർ ഇന്ന് മിനയിൽ നിന്നും അറഫയിലേക്ക് തിരിക്കും. മിനായിൽ തങ്ങുന്ന ഹാജിമാർ ഇന്ന് രാത്രി മുതലാണ അറഫയിലേക്ക് നീങ്ങിത്തുടങ്ങുക നാളെയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ഇതിൽ 20 ലക്ഷത്തിനടുത്ത് തീർഥാടകരാണ് പങ്കെടുക്കുക. അതേസമയം, ലബ്ബൈക് മന്ത്രങ്ങളോടെ പ്രാർഥനാ നിർഭരമാണ് മിനായിലെ തമ്പുകൾ. ഒന്നേമുക്കാൽ ലക്ഷം ഇന്ത്യക്കാരടക്കം 20 ലക്ഷത്തിനടുത്ത് ഹാജിമാർ മിനായിലേക്കെത്തിയിട്ടുണ്ട്….

Read More

പത്ത് വയസുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിനോട നുബന്ധിച്ച് നടന്ന വാർത്താസമ്മേള നത്തിൽ ചിരിച്ചും തമാശ പറഞ്ഞും പൊലീസ് ഉദ്യോ​ഗസ്ഥർ. വിമർശിച്ച് സോഷ്യൽ മീഡിയ

ചെന്നൈ:പത്ത് വയസുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിനോടനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിൽ ചിരിച്ചും തമാശ പറഞ്ഞ് പൊലീസ് ഉദ്യോ​ഗസ്ഥർ.കോയമ്പത്തൂരിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഉദ്യോ​ഗസ്ഥരുടെ ലജ്ജാകരമായ പെരുമാറ്റം. കോയമ്പത്തൂർ വെസ്റ്റ് സോൺ ജനറൽ ആർ.വി. രമ്യ ഭാരതിയും മറ്റ് ഉദ്യോഗസ്ഥരുമാണ് വാർത്താസമ്മേളനം നടത്തിയത്. വാർത്താസമ്മേളത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കേസിന്റെ അന്വേഷണ പുരോഗതിയെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിലാണ് ഉദ്യോ​ഗസ്ഥർ പൊട്ടിച്ചിരിച്ചത്. കേസിലെ പ്രതികളെ അതിവേഗത്തിൽ പിടികൂടിയതിനെക്കുറിച്ചവിശദീകരിക്കുകയായിരുന്നു അവർ. വൈറലായ വീഡിയോയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥൾ…

Read More

ഞങ്ങളെ വിഷം കുത്തി വെച്ച് കൊല്ലൂ’  മാനസിക പീഡനം സഹിക്ക വയ്യാതെ ബാല പൊട്ടിത്തെറിച്ചു..

കോഴിക്കോട് : ‘ഞങ്ങളെ വിഷം കുത്തി വെച്ച് കൊല്ലൂ’  മാനസിക പീഡനം സഹിക്ക വയ്യാതെ ബാല പൊട്ടിത്തെറിച്ചു..ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം താൻ നേരിട്ടുകൊണ്ടിരിക്കുന്ന മാനസിക പീഡനങ്ങളെയും ദുരവസ്ഥകളെയും കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ച് നടൻ ബാല. നിയമത്തിന്റെ പേരിൽ കഴിഞ്ഞ പത്ത് വർഷമായി ചിലർ തന്നെ നിരന്തരം ഉപദ്രവിക്കുകയാണെന്നും, തന്റെ ഭാര്യയുടെ ജന്മദിനമായിട്ട് പോലും കേസും കോടതിയുമായി വേട്ടയാടൽ തുടരുകയാണെന്നും താരം വൈകാരികമായി പ്രതികരിച്ചു. കുടുംബത്തോടൊപ്പം വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു താരത്തിന്റെ…

Read More

മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ആദരം; ഓണററി ഡോക്ടറേറ്റ് നൽകി ഗവർണർ.

കോട്ടയം :എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നടൻ മമ്മൂട്ടിക്ക് നൽകി. ഗവർണർ രാജേന്ദ്ര ആർലേക്കറാണ് ഡോക്ടറേറ്റ് നൽകിയത്. മമ്മൂട്ടിയെ കൂടാതെ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്കുലർ സർജൻ ഡോ.എൻ. രാധാകൃഷ്ണൻ എന്നിവർക്കും ഓണററി ബിരുദം നൽകി. ഇന്ത്യൻ സിനിമയ്ക്ക്‌ നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി ലിറ്റ് നൽകിയത്. നേരത്തേ, കേരള സർവകലാശാലയുടെയും കാലിക്കറ്റ് സർവകലാശാലയുടെയും ഡോക്ടറേറ്റ്‌ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്‌.

Read More

പൊതുസ്ഥലങ്ങളിൽ പ്രാർത്ഥനയും മൃഗബലിയും അനുവദിക്കില്ല ; ബക്രീദ് ചടങ്ങുകൾ നിയമം അനുവദിക്കുന്ന രീതിയിൽ മാത്രം നടത്തണമെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ : ബംഗാളിനും ഡൽഹിക്കും പിറകെ യു .പി . യിലും മുസ്‌ലിം കളുടെ ബലി പെരുന്നാളുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് കർശന നിയന്ത്രണം. ബക്രീദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊതുസ്ഥലങ്ങളിൽ പ്രാർത്ഥന നടത്തുന്നതിനും മൃഗബലി നടത്തുന്നതിനും സമ്പൂർണ്ണവിലക്ക് ഏർപ്പെടുത്തി. ബക്രീദ് ചടങ്ങുകൾ നിയമപരവും പരമ്പരാഗതവുമായ പരിധികൾക്കുള്ളിൽ നിന്ന് മാത്രമേ നടത്താവൂ എന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ക്രമസമാധാന നിലയും മതസൗഹാർദ്ദവും ഉറപ്പാക്കുന്നതിനായി ഞായറാഴ്ച ഉന്നതതല ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിൽ യോഗി കർശന…

Read More