സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്. മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ ധന സഹായം ലഭിക്കും
തിരുവനന്തപുരം:സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന് മഴക്കെടുതിയില്‍ 15 പേര്‍ക്ക് ജീവന് നഷ്ടമായതായും ഏഴ് പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്ക് 10000 രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അതുപോലെ ക്യാമ്പിൽ നിന്ന് വീടുകളിലേക്ക് പോകുന്നവർക്ക് 10000 രൂപ നൽകുമെന്നും ജീവനോപാധികൾ നഷ്ടപ്പെട്ടവർക്ക് ഒരു റേഷൻ കാർഡിലെ രണ്ട് പേർക്ക് മൂന്നൂറ് രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തുടനീളം 316 ക്യാമ്പുകളിലായി…

