പകല്‍ ആക്രിക്കച്ചവടം, വീടുകള്‍ കണ്ടു വെച്ചാല്‍ രാത്രി ലോറിയുമായെത്തി കവര്‍ച്ച

പേരാമ്പ്ര: ആക്രിശേഖരിക്കാനെന്ന വ്യാജേന പകൽ സമയങ്ങളിൽ വിവിധ പ്രദേശങ്ങളിൽ കറങ്ങി രാത്രിയിൽ മോഷണം നടത്തുന്ന സംഘത്തെ പേരാമ്പ്ര പോലീസ് പിടികൂടി. പുറവൂർ തെക്കേടത്ത് കടവ് ചെറുപുത്തലത്ത് അർഷാദ് (26), തൊട്ടിൽപ്പാലം മൊയിലോത്തറ പുത്തൂർ വിഷ്ണു (27) എന്നിവരാണ് അറസ്റ്റിലായത്. മൂലാട് ഭാഗത്തു നിന്ന് കോൺക്രീറ്റിന് ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഇരുമ്പു ഷീറ്റുകൾ മോഷ്ടിച്ചു വെന്ന പരാതിയിലാണ് അറസ്റ്റ്. സാധനങ്ങൾ കടത്താനുപയോഗിച്ച ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു. പേരാമ്പ്ര എസ്.ഐ.മാരായ സനദ് എൻ. പ്രദീപ്, ശിവപ്രസാദ്, എസ്.പി.യുടെ സ്‌പെഷ്യൽ…

Read More

പോക്സോ കേസിൽ പ്രതിയായ പതിനേഴുകാരനെ 36 കാരി പീഡിപ്പിച്ചതായി പരാതി.

രാജപുരം: (കാസർഗോഡ്) പോക്സോ കേസിൽ പ്രതിയായ പതിനേഴുകാരനെ 36 കാരി പീഡിപ്പിച്ചതായി പരാതി രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. യുവതിക്കെതിരെ പോക്സോ വകുപ്പുപ്രകാരം കേസെടുത്തു. ഹൊസ്‌ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിലെ പ്രതിയാണ് പതിനേഴുകാരൻ.രാജപുരം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരന്റെ പരാതിയിലാണ് 36കാരിക്കെതിരെ ഹൊസ്‌ദുർഗ് പോലീസ് പോക്സോ പ്രകാരം കേസെടുത്തത്. സംഭവം നടന്നത് രാജപുരം പോലീസ് ‌സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേക്ക് കൈമാറി. ഹൊസ്‌ദുർഗ് പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ…

Read More

യുവതിയുടെ നഖങ്ങളിൽ കണ്ട വെള്ള വരകൾ കണ്ടെത്തിയ ഡോക്ടർ ഒരു കൊലപാതക പരമ്പരയെ തകർത്തു.

ഹൈദരാബാദ്: ഹൈദരാബാദിലെ ഒരു കുടുംബത്തെയാകെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് ലണ്ടനില്‍ നിന്ന് യുവാവ് അയച്ചത് മാരകമായ ആർസെനിക് വിഷം. ഒടുവില്‍ ഡോക്ടറുടെ കൃത്യമായ ഇടപെടലും നിരീക്ഷണവും പൊലിസ് നടത്തിയ അന്വേഷണവും കൂടി ആയപ്പോള്‍ പുറത്തുവന്നത് സിനിമയെ വെല്ലുന്ന ക്രൂരതയുടെ കഥ. മാരകമായ വിഷബാധയേറ്റ് ഒരാള്‍ മരിക്കുകയും നിരവധി പേരെ മരണവക്കിലെത്തിക്കുകയും ചെയ്ത കേസ്. ഹൈദരാബാദില്‍ നടന്ന കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസിസ്റ്റ് അജിത് കുമാർ മുപ്പാരപ്പ് (45) എന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു….

Read More

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി ഗുരുതരാവസ്ഥയിൽ.

പെരിന്തൽമണ്ണ: ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി ഗുരുതരാവസ്ഥയിൽ സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മുൻഷാദിനെ (30) പെരിന്തൽമണ്ണ സി.ഐ. സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അരക്കുപറമ്പിലാണ് സംഭവം. വാക്കുതർക്കത്തിനിടെ ഭർത്താവ് ഇബ്രാഹിംപടി ചേരിക്കല്ലൻ മുൻഷാദ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ അരക്കുപറമ്പ് സ്വദേശിനി ചേരിക്കല്ലൻ ഷഫ്‌നയെ (25) ശരീരത്തിൽ ഗുരുതരമായ പൊള്ളലുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

അനുജൻ ജ്യേഷഠനെ കുത്തിക്കൊന്നു; കത്തി കൊണ്ട് കുത്തിയത് പത്തിലേറെ തവണ

തൊടുപുഴ : തൊടുപുഴ ഉടുമ്പന്നൂർ പഞ്ചായത്തിലെ പെരിങ്ങാശേരിയിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കൽ രാജു (മണി– 58) ആണ് മരിച്ചത്. അനുജൻ ബിജുവിനെ (45) കരിമണ്ണൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് ആറോടെ ഇവരുടെ വീടിനു സമീപം റോഡിൽ വച്ചാണ് ആക്രമണം. ബിജു രാജുവിനെ പിന്നിൽ നിന്ന് കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശരീരത്തിൽ പത്തിലേറെ കുത്ത് ഏറ്റിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് സംഭവമെന്ന് പറയുന്നു….

Read More

പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിര യാക്കിയ അമ്മയുടെ സുഹൃത്ത് പിടിയിൽ

കിളിമാനൂർ :പതിനഞ്ചുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അമ്മയുടെ സുഹൃത്ത് പിടിയിലായ. പീഡനത്തിന് ഒത്താശ ചെയ്ത പെൺകുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി പോലീസ് കേസെടുത്തു. കിളിമാനൂർ കാരേറ്റ് സ്വദേശി ബിജു (52)വിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2025 ഡിസംബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ഇയാൾ പെൺകുട്ടിയെ പലപ്പോഴായി ക്രൂരപീഡനത്തിനിരയാക്കുകയായിരുന്നു. ഭർത്താവുമായി അകന്നു കഴിയുന്ന അമ്മ രണ്ട് പെൺമക്കളുമായി വാടകവീട്ടിലായിരുന്നു താമസം. ഈ പരിചയം മുതലെടുത്ത് വീട്ടിലെത്തിയിരുന്ന ബിജു, മാതാവിന്‍റെ സാന്നിധ്യത്തിൽ തന്നെ പെൺകുട്ടിയെ…

Read More

മത്സ്യ o വാങ്ങാനെത്തിയ ഏഴ് വയസുകാരിയെ വാഹനത്തിനുള്ളിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ച കേസിൽ മത്സ്യവിൽപ്പനക്കാരൻ അറസ്‌റ്റിൽ

തിരുവനന്തപുരം: മത്സ്യ o വാങ്ങാനെത്തിയ ഏഴ് വയസുകാരിയെ വാഹനത്തിനുള്ളിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ച കേസിൽ മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിലായ. തിരുവനന്തപുരം കൊഞ്ചിറയിൽ വാടകയ്ക്ക് താമസിക്കുന്ന അസീറിനെയാണ് (47)വെഞ്ഞാറമ്മൂട് പൊലീസ് പിടികൂടിയത്. പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയുടെ മർദനമേറ്റ് പെൺകുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവിനൊപ്പം മത്സ്യം വാങ്ങാനെത്തിയതായിരുന്നു പെൺകുട്ടി. വർഷങ്ങളായി ഈ പ്രദേശത്ത് മത്സ്യവിൽപ്പന നടത്തിയിരുന്ന അസീറിനെ വീട്ടുകാർക്ക് വിശ്വാസമായിരുന്നു. മത്സ്യം വാങ്ങിയ ശേഷം വീട്ടിൽ വിടാമെന്ന് പറഞ്ഞ് കുട്ടിയെ തന്റെ ഗുഡ്‌സ് ഓട്ടോയിൽ കയറ്റി…

Read More

വെള്ളം ചോദിച്ച് വീട്ടിൽ എത്തി വയോധികയെ ആക്രമിച്ച് മാല പൊട്ടിച്ച യുവാവ് പിടിയിൽ.

കോട്ടയം:വെള്ളം ചോദിച്ച് വീട്ടിൽ എത്തി വയോധികയെ ആക്രമിച്ച് മാല പൊട്ടിച്ച യുവാവ് പിടിയിൽ മുണ്ടക്കയം പുഞ്ചവയൽ സ്വദേശി ലിബിനാണ് പിടിയിലായത്. കോട്ടയം കൂട്ടിക്കലിലാണ് സംഭവം. നാരകംപുഴയിൽ ഒറ്റക്ക് താമസിക്കുന്ന എൺപതുകാരിയെ ആണ് പ്രതി ആക്രമിച്ചത്. വയോധികയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ ് പ്രതിയെ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. എൺപതുകൊരി തനിച്ച് താമസിക്കുന്ന വീട്ടിലെത്തിയ പ്രതി കുടിവെള്ളം ചോദിക്കുകയായിരുന്നു. വെള്ളം കുടിച്ച ശേഷം വെള്ളം നൽകിയ ഗ്ലാസ് നിലത്തെറിഞ്ഞ്…

Read More

വൈശാഖി ആഘോഷ ത്തിനിടയിൽ രണ്ട് പേരെ വെടിവെച്ച് കൊന്നു

റോം :ഇറ്റലിയിലെ ബെര്‍ഗാമോ പ്രവിശ്യയിലുള്ള കോവോയില്‍ രണ്ട് ഇന്ത്യന്‍ വംശജരെ വെടിവെച്ച് കൊലപ്പെടുത്തി. വൈശാഖി ആഘോഷത്തന്റെ ഭാഗമായി ഒത്തുകൂടിയ ശേഷം ഗുരുദ്വാരയില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് ആക്രമണം. കോവോ സ്വദേശിയായ രജീന്ദര്‍ സിംഗ് (48), അഗ്നാഡെല്ലോ സ്വദേശിയായ ഗുര്‍മീത് സിംഗ് (48) എന്നിവരാണ് കൊല്ലപ്പെട്ടത് നേരെ നിരവധി തവണ വെടിയുതിര്‍ത്ത ശേഷം അക്രമി കാറില്‍ രക്ഷപ്പെട്ടതായാണ് വിവരം. ആസൂത്രിത കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തുനിന്ന് 10ഓളം ഷെല്‍ കേസിങ്ങുകളും കണ്ടെടുത്തു. പ്രതിയും ഒരു ഇന്ത്യന്‍ വംശജനാണെന്നും…

Read More

കോഴിക്കോട് സ്വദേശിയായ യുവാവ് ദുബായിൽ കുത്തേറ്റു മരിച്ചു; സംഭവം സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ.

കോഴിക്കോട് : ദുബായിൽ മലയാളിയുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ ആണ് മരിച്ചത്. 32 വയസ്സായിരുന്നു. ജസീൽ താമസിക്കുന്ന മുറിയിലെ സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ സുഹൃത്തിൽ നിന്ന് കുത്തേറ്റാണ് മരണം. മൃതദേഹം ദുബൈയിലെ അൽ റാഷിദിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജസീൽ മൂന്ന് വർഷമായി പ്രവാസിയാണ്.

Read More